6
******************************************
അന്ന് അവരൊക്കെ കൂടി എന്നെ റോഡിലേക്ക് തള്ളി ഇട്ടു പുറകെ എന്റെ ബാഗും എന്റെ നേരെ വന്നു ,നിങ്ങളൊക്കെ തിരികെ പോയി കഴിഞ്ഞിട്ടും ഒരുപാട് നേരം ഞാൻ ആരെങ്കിലും തിരികെ വിളിക്കുമെന്ന പ്രതീക്ഷയിൽ അവിടെ ഇരുന്നു പക്ഷെ ആരും വന്നില്ല .എവിടേക്ക് പോകണമെന്ന് അറിയാതെ ഞാൻ എഴുന്നേറ്റു കുറച്ചു നടന്നു കഴിഞ്ഞപ്പോളാണ് പോസ്റ്റ് മാൻ എനിക്ക് വന്ന ഒരു കത്ത് കൊണ്ടുവന്നു തരുന്നത് ഞാൻ അത് പൊട്ടിച്ചു നോക്കിയപ്പോൾ അതിൽ എന്റെ ആധാർ ആയിരുന്നു ,അയാൾ എനിക്ക് അതിന്റെ പ്രാധാന്യം പറഞ്ഞു തന്നു അതുകൊണ്ട് ഞാൻ അത് ബാഗിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചുകൊണ്ട് ബാഗ് തുറന്നപ്പോളാണ് അതിൽ കിടക്കുന്ന ഒരു പേപ്പർ ഞാൻ കാണുന്നത് .
അതിൽ ഇങ്ങനെ എഴുതിയിരുന്നു
“മോളെ അപ്പക്ക് മോളെ സഹായിക്കണം എന്നുണ്ട് പക്ഷെ ഇപ്പൊ ഈ കുടുംബം തകരാതെ നോക്കേണ്ടത് എന്റെയും കൂടി ഉത്തരവാദിത്തം ആണ് മോൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അപ്പക്കറിയാം അതുകൊണ്ടാണ് മോളെ പുറത്താക്കാൻ ഞാൻ കൂട്ട് നിന്നത് ,അപ്പയുടെ മോൾ അപ്പയോട് ക്ഷമിക്കണം മോൾക്ക് വേണ്ട പണം ഞാൻ ബാഗിൽ വെച്ചിട്ടുണ്ട് പിന്നെ നീ അടുത്ത ട്രെയിനിൽ തന്നെ ബാംഗ്ലൂരിൽ പോകണം അവിടെ എന്റെ കൂട്ടുകാരൻ ബിനീഷ് താമസിക്കുന്നുണ്ട് അവനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് മോൾ വരുന്ന കാര്യം ,അവന്റെ അഡ്രസ്സും ഫോൺനമ്പറും പിന്നെ മോൾക്ക് ഒരു ഫോണും ബാഗിന്റെ പുറത്തെ അറയിൽ വെച്ചിട്ടുണ്ട് .അവിടെ എത്തിയ ഉടനെ അവനെ വിളിക്കണം അവൻ നിന്നെ കൂട്ടാൻ വരും .പിന്നെ അന്ന് നീ ഒരു ആഗ്രഹം പറഞ്ഞില്ലാരുന്നോ ബാംഗ്ലൂരിൽ പഠിക്കണമെന്ന് ഞാൻ നിനക്ക് അന്ന് തന്നെ അഡ്മിഷൻ എടുക്കാൻ ഉള്ള അപ്ലിക്കേഷൻ ബിനീഷ് വഴി ഏർപ്പാട് ചെയ്തതായിരുന്നു അതിന്റെ എല്ലാ പേപ്പറുകളും മൂന്ന് ദിവസം മുൻപ് എനിക്ക് കിട്ടിയിരുന്നു അതൊക്കെ കൂടി ഞാൻ ബാഗിൽ വെച്ചിട്ടുണ്ട് .നീ ഒരിക്കലും എന്നെ ഇങ്ങോട്ട് വിളിക്കരുത് ഞാൻ ഇടയ്ക്ക് അങ്ങോട്ട് വിളിക്കുമ്പോൾ മാത്രം എടുത്താൽ മതി .മോൾ നന്നായി പഠിക്കണം അപ്പ മനസുകൊണ്ട് മോളോടൊപ്പം എന്നും ഉണ്ടാവും .”
Super
Thanks bro
❤❤❤❤????
♥♥♥♥
?
Bro angle place polumeee cattaa alllamm
Antta bro place vara alllamm carattta
Kozhapam illaq setaa
machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu
Kozhapam illaq setaa
Kattaa kottayamakaran stille