ജെനിഫർ സാം 2 [sidhu] 99

‘അവിടെ തമ്പടിച്ചിരിക്കുന്നത് ഒരു വർഷം മുൻപ്പ് കേരളാ പോലീസ് വെടിവെച്ചു കൊന്നു എന്ന് സർക്കാർ അവകാശപ്പെടുന്ന മുഹമ്മദ് അസ്ലമും അയാളുടെ കൂട്ടാളികളുമാണ് .അയാൾ മരിച്ചിട്ടില്ലെന്ന് പുറത്തറിഞ്ഞാൽ വലിയ പ്രേശ്നങ്ങൾ ഉണ്ടാകും കാരണം കഴിഞ്ഞ ലോക് സഭ electionil അസ്ലമിനെ കൊന്ന ക്രെഡിറ്റിൽ ഭരണപക്ഷം കുറെ വോട്ടുകൾ വാങ്ങികൂട്ടിയതാണ് ,അടുത്ത എട്ടു മാസത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ കാര്യം ഓപ്പൺ ആയിട്ട് ഡീൽ ചെയ്യാൻ പറ്റില്ല കാരണം പ്രതിപക്ഷം  ഈ വിഷയം അറിഞ്ഞാൽ ഉറപ്പായും മീഡിയയും ജനങ്ങളും അറിയും അതോടെ ഇലെക്ഷനിൽ തോൽക്കാൻ ഉള്ള സാധ്യത കൂടും .’

‘ഓക്കേ സർ എനിക്ക് മനസിലായി ഞാൻ രാവിലെ ഓഫീസിൽ വന്ന് കാണാം .’

‘ഓക്കേ ജെന്നിഫർ ടീമിൽ ഉള്ളവരെ വിളിച്ചു പരിച്ചയപെടുന്ന കാര്യം മറക്കരുത് .’

‘നോ സർ ഞാൻ വിളിച്ചോളാം .’

‘ഓക്കേ then ബൈ .’

ജെനി നേരെ പോയത് വാസുച്ചേട്ടന്റെ അടുത്തേക്കാണ് ,

‘ജെനി മോളെ ടോണി കുറച്ചു മുൻപ് വന്നായിരുന്നു മോളോട് ഫോൺ വിളിച്ചു കഴിഞ്ഞെങ്കിൽ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു .’

ജെനി ടോണിയെ തിരക്കി കൗണ്ടറിലേക്ക് പോയി .

‘ഡി ജെനി ഫോൺ വിളിച്ചു കഴിഞ്ഞോ .’

‘ആ കഴിഞ്ഞു അക്കു ആയിരുന്നു പിന്നെ എടാ നാളെ എനിക്ക് ഒന്ന് ഓഫീസിൽ പോകണം നിന്റെ ബൈക്ക് എനിക്ക് തരണം .’

‘അതൊക്കെ തരാം ദേ ആഷ്ലിനും അലീഷയും വന്നിട്ടുണ്ട് .’

ടോണി അതും പറഞ്ഞു ജെനിയെ അവരുടെ അടുത്തേക്ക് കൊണ്ടുപോയി .

‘അലി ദേ ഇയാളെ പരിചയമുണ്ടോന്ന് നോക്കിയേ .’ ടോണി ജെനിയെ അവരുടെ മുൻപിലേക്ക് നിർത്തി ചോദിച്ചു .

‘ജെനി ആണോ .’അലീഷ ചോദിച്ചു

‘യെസ് ഇതാണ് ഗ്രേറ്റ് ജെന്നിഫർ ആഷിന്റെ അനിയത്തി എന്റെ ചേച്ചി നിന്റെ നാത്തൂൻ ഇതൊന്നും പോരാത്തതിന് ഇവളൊരു പോലീസ്കാരി കൂടി ആണ് .’

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.