ജെനിഫർ സാം 2 [sidhu] 99

‘ഞാൻ ഫ്രീ ആയപ്പോ താമസിച്ചു പോയ്കൊണ്ടാ .’

‘വെറുതെ ഇരിക്കണ നിനക്കു എന്താ ഫ്രീ അകാൻ ഇത്ര സമയം .’
ജെനി വാസുവിനോട് ഇപ്പൊ വരാമെന്നു ആംഗ്യം കാണിച്ചിട്ട് കുറച്ചു മാറി നിന്നു .

‘ഞാൻ പണി എടുക്കുവാണ് മോളൂസ് .’

‘നീ ഡ്യൂട്ടിക്ക് ജോയിൻ ചെയ്തില്ലലോ .’

‘ഓ മോളെ അക്കു ഞാൻ ഇവടെ ടോണിയുടെ ഫുഡ് കോർട്ടിൽ പൊറോട്ട അടിക്കാൻ വാസുവേട്ടനെ സഹായിച്ചുകൊണ്ടിരിക്കുവാ .’

‘അല്ലേലും നിനക്ക് പറ്റിയ പണി അതാ .’

ജെനി പല്ലു കടിച്ചു

‘പുതിയ ഓഫീസിൽ എങ്ങനെ ഉണ്ട് കളക്ഷൻ ഒക്കെ .’

‘കൂടുതലും പെൺപിള്ളേരാ പിന്നെ ഉള്ള ചിക്സിൽ മുക്കാലും കല്യാണം കഴിഞ്ഞവർ ബാക്കി അഞ്ചാറ് പേരുണ്ട് .’

‘പഴയ ഓഫീസിന്റെ അത്ര പോരാ അല്ലെ .’

‘അതെന്നെ പഴയ ഓഫീസിൽ ഒരു ഡെൽഹിക്കാരൻ പയ്യൻ എന്നെക്കാളും ചെറുപ്പമാണ് എന്നാലും ഒടുക്കാത്ത ഭംഗി ആയിരുന്നു പക്ഷെ ഇവടെ അങ്ങനെ ആരും ഇല്ല .പഴയ ഓഫീസ് തന്നെ ആയിരുന്നു നല്ലത് ‘

‘കിച്ചു എവിടെ വീട്ടിൽ വന്നോ .’

‘ഓ അവൻ വരൻ രാത്രി ആകുമെന്ന് പറഞ്ഞാരുന്നു ഞാൻ പോയി എന്റെ ഓൺലൈനിലെ കോഴികുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കട്ടെ . നീ സമയം കിട്ടുവാണേൽ രാത്രി വിളിക്ക് ‘

‘നീ അവനോട് പറഞ്ഞാൽ മതി ഫ്രീ ആകുമ്പോ വിളിക്കാൻ എനിക്ക് ഇവടെ ചെറിയ പണിയേ ഉള്ളു .’

‘ഒന്ന് പോയെ ജെനി ചപ്പാത്തി ഉണ്ടാക്കാൻ മാവ് കുഴക്കാൻ തന്നെ വല്യ പാട അപ്പോളാണ് പൊറോട്ട ഉണ്ടാക്കുന്നത് ചെറിയ പണി ആണ് പോലും തള്ളുന്നതിന് ഒരു പരിധി ഒക്കെ വേണം മോളെ .’

‘ഞാൻ പറഞ്ഞത് സത്യം ആണ് ,വാസുവേട്ടൻ പൊറോട്ട പരത്തി തരും ഞാൻ ചുട്ടെടുത്തുകൊടുക്കും പുള്ളി തല്ലി പല ലയർ ആക്കും .’

‘ഓ ആയിക്കോട്ടെ ഞാൻ വെക്കുവാ അവൻ വരുവാണേൽ നിന്നെ വിളിക്കാൻ പറഞ്ഞോളാം .’

‘ഓക്കേ ഡി ബൈ .’

ഫോൺ കട്ട് ചെയ്ത് തിരികെ നടന്നപ്പോൾ അവളുടെ ഫോണിലേക്ക് മറ്റൊരു കാൾ വന്നു .

‘ഹലോ ആരാ .’ ജെനി പറഞ്ഞു

‘ഹെലോ ജെന്നിഫർ കോട്ടയം sp തോമസ് കുരിയൻ ഹിയർ .’

‘സോറി സർ സാറിന്റെ ഈ നമ്പർ എന്റെ കൈയിൽ ഇല്ലാരുന്നു .’

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.