ജെനിഫർ സാം 2 [sidhu] 99

‘സാർ ബാക്കി മെംബേർസ് ഒക്കെ എപ്പോളെത്തും .’

‘അവരൊക്കെ ഓൺ ദി വേ ആണ് .’

കുര്യനുമായി സംസാരിക്കുകയായിരുന്നു ജെനി .

“may i come in sir ”
ശബ്ദം കേട്ട് ജെനി തിരിഞ്ഞു നോക്കി

‘ഇന്ദ്രൻ ‘
ജെനിയുടെ ചുണ്ടുകൾ മൊഴിഞ്ഞു

‘ഹായ് സർ ഐ ആം ഇന്ദ്രജിത് .’

ഇന്ദ്രൻ കുര്യനോട് പറഞ്ഞു ,കുര്യൻ ഇന്ദ്രനെ ആദ്യമായി കാണുകയായിരുന്നു .

‘ഹായ് ജെനി നീ എന്താ കിളി പോയ പോലെ ഇരിക്കുന്നത് .’ ഇന്ദ്രൻ ജെനിക്കരികിലെ കസേരയിലേക്കിരുന്നുകൊണ്ട് ചോദിച്ചു

‘ഒന്നുമില്ല ഇന്ദ്രാ നീ ഇത്രേം ഗ്ലാമർ ആകുമെന്ന് അറിഞ്ഞിരുന്നേൽ ഞാൻ വിച്ചുവിനെ തേച്ചിട്ട് നിന്നെ കെട്ടിയേനെ .’

‘രണ്ടു വർഷം കഴിഞ്ഞു കാണുന്ന ചങ്കിനോട് പറയാൻ പറ്റിയ ഡയലോഗ് .’

‘ഒന്ന് പോടാ അന്ന് ഗോപിയുടെ കല്യാണത്തിന് ആണ് നിന്നെ അവസാനം കണ്ടത് അത് കഴിഞ്ഞുപിന്നെ ഒരറിവും ഇല്ല ,ഇന്നലെ കുര്യൻ സാർ പറഞ്ഞപ്പോൾ പോലും നീ വരുമൊന്നു എനിക്ക് സംശയം ഉണ്ടായിരുന്നു.ഇന്നലെ വിളിച്ചിട്ടും നീ കാൾ എടുത്തില്ലലോ .’

‘എന്റെ പൊന്ന് ജെനി അത് നിനക്കൊരു സർപ്രൈസ് താരം ആയിരുന്നു .’

“എസ്ക്യൂസ്മി ഗയ്സ് നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ എനിക്കൊന്നും മനസിലാവുന്നില്ല .”
കുര്യൻ ചോദിച്ചു .

കുര്യൻ ചോദിച്ചപ്പോളാണ് അങ്ങനെ ഒരാൾ അവിടെ ഇരിക്കുന്ന കാര്യം ജെനിയും ഇന്ദ്രനും ഓർത്തത് .

‘സോറി സാർ ഞാൻ ഇവനെ കുറെ നാൾ കൂടി കണ്ടതിന്റെ ഒരു ത്രില്ലിൽ .’

‘ഇട്സ് ഓക്കേ ജെനി നിങ്ങൾ ട്രെയിനിങ് ഒരുമിച്ചായിരുന്നോ .

‘അതെ സാർ .’

‘ഓക്കേ ഇന്ദ്രൻ താൻ ഇന്നലെ ലൊക്കേഷനിൽ പോയി എന്ന് രാവിലെ വിളിച്ചപ്പോൾ പറഞ്ഞല്ലോ, എന്താണ് ഇയാളുടെ ഫൈന്ഡിങ്സ് .’

‘സാർ ആ ബിൽഡിങ്ങിലേക്ക് നേരിട്ട് പ്രേവേശിച്ചുകൊണ്ടുള്ള അറ്റാക്കിങ് ആണ് നടത്തുന്നതെങ്കിൽ നമ്മുടെ ആളുകൾക്ക് റിസ്ക് കൂടുതൽ ആണ് കാരണം ആ കെട്ടിടം നിൽക്കുന്ന സ്ഥലത്തുനിന്ന് നൂറുമീറ്റർ ചുറ്റളവിൽ മതിൽ കെട്ടി തിരിച്ചിട്ടുണ്ട് കൂടാതെ ഈ നൂറു മീറ്ററിൽ ഹൈഡ് ചെയണോ ഒളിഞ്ഞിരിക്കാനോ ഒരു മരം പോലും ഇല്ല അതുകൊണ്ടുതന്നെ പ്ലോട്ടിൽ കയറി കഴിയുമ്പോൾ തന്നെ അവർക്ക് അറിയാൻ സാധിക്കും അങ്ങനെ ഉണ്ടായാൽ അവർ ആക്രമിക്കും സൊ നേരിട്ടൊരു അറ്റാക്ക് വേണ്ട എന്നാണ് എന്റെ അഭിപ്രായം .’

‘ജെന്നിഫർ എന്താണ് ഇയാളുടെ അഭിപ്രായം .’

‘സാർ ആ സ്ഥലത്തിന്റെ ഫോട്ടോസ് ഉണ്ടോ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല .’

‘ജെനി എന്റെ കൈയിൽ ഉണ്ട് ഞാൻ പോയപ്പോൾ എടുത്തത് റെക്കോർഡ്സിൽ ഉള്ളതിനേക്കാൾ പുറം ഭാഗം മനസിലാക്കാൻ ഞാൻ എടുത്തതാണ് നല്ലത് .’
ഇന്ദ്രൻ അവന്റെ മൊബൈലിൽ കുറെ ഫോട്ടോസ് ജെനിയെ കാണിച്ചു .

കുറച്ചു നേരം അവൾ ആ പടങ്ങളെല്ലാം നോക്കി മനസിലാക്കി .

‘സാർ എനിക്കും തോന്നുന്നത് ആദ്യത്തെ പ്രഹരം നേരിട്ട് വേണ്ട എന്നാണ് .’

‘പിന്നെ എന്താണ് നമുക്ക് ചെയ്യാൻ സാധിക്കുക .’

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.