7
തിരികെ വരുമ്പോൾ ജെനിയും ടോണിയും ആഷ്ലിനും ഒരുമിച്ചായിരുന്നു ,അലീഷ അവളുടെ കാറിൽ വീട്ടിലേക്ക് പോയി .
‘ഡാ ആഷ് നാളെ അല്ലെ റോബിനും ലീനയും വരുന്നത് .’
‘നാളെ വരുമെന്ന് തോന്നുന്നു നാളെ വൈകുനേരം അവന് ഒരു മീറ്റിംഗ് ഉണ്ട് അത് കഴിയാൻ താമസം ഉണ്ടായാൽ അവൻ ഒരുദിവസം കൂടി കഴിഞ്ഞേ വരൂ .’
‘മ്മ് അപ്പൊ നിയ എപ്പോളാ വരുന്നേ .’
‘അവൾ നാളെ രാത്രി വരും നീ അവളെ സൂക്ഷിച്ചോ .’
‘മ്മ് അപ്പ പറഞ്ഞിരുന്ന അവളോട് പ്രേശ്നത്തിനുപോകരുതെന്നു .’
‘അപ്പൊ ഞാൻ പറഞ്ഞത് നീ കെട്ടിലാരുന്നോ .’ ടോണി വണ്ടി ഓടിക്കുന്നതിനിടയിൽ പുറകിലേക്ക് തിരിഞ്ഞു അവളെ നോക്കി ചോദിച്ചു
‘ദേ ജെനി ടോണിക്കുട്ടൻ തിരിച്ചുവന്നു പഴയ ഫോമിൽ ആയി .’
‘തിരിച്ചുവരാൻ ഞാൻ എന്താടാ അമേരിക്കക്ക് പോയോ .’
‘നീ പോയിരുന്നേൽ നല്ല സമാധാനം കിട്ടും .’
‘അങ്ങനെ നീ ഇപ്പൊ സമാധാനിപ്പിക്കണ്ട .’
‘ഓ ഒന്ന് പോടാ നാറി .’
‘എന്റെ ജെനി ഇവനെ പോലെ ഒരു തെണ്ടിക്ക് അലിയെ പോലെ കിടിലൻ കാമുകിയെ എവിടുന്ന് കിട്ടിയെന്ന എനിക്ക് മനസിലാവാത്തത് , ഇവന് ബോധം ഉണ്ടോ പോട്ടെ കുറച്ചു ബുദ്ധി എങ്കിലും .’
‘ഇതൊന്നും ഇല്ലെങ്കിലും മണ്ടത്തരം ആവശ്യത്തിന് ഉണ്ടല്ലോ അല്ലേടാ ആഷി .’
‘അല്ലേലും പണ്ടും നിങ്ങൾ ഒരേ ടീം ഞാൻ പുറത്തും എന്റ്റെ സംശയം നിങ്ങളെ രണ്ടുപേരെയും അപ്പ ചുള്ളി കമ്പ് കൊടുത്തുവാങ്ങിയതാണോന്ന .’
‘ചുള്ളി കമ്പിനൊക്കെ നല്ല വില ഉണ്ടല്ലേടാ ടോണി .’
‘അതേടി ജെനി ഇവന്റെ ഒണക്ക തേയിലയെക്കാൾ വില ഉണ്ടാവും .’
‘ഡാ ഡാ ഡാ എന്നെ വല്ലതും പറഞ്ഞോ പക്ഷെ എന്റെ തേയിലയെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ എനിക്ക് നിന്നെപ്പോലെ ഒരു അനിയൻ ഉണ്ടായതിന് മൂന്നാറിൽ നിൽക്കുന്ന എന്റെ തേയില എന്ത് പിഴച്ചു .’
ടോണി ആഷ്ലിന്റെ നേരെ അവന്റെ ഫോൺ നീട്ടി
‘ഡാ ആഷ്ലി നീ ഒരു സെൽഫി എടുത്തേ എന്നിട്ട് കണ്ണെക്ടർ ആപ് ഓപ്പൺ ചെയ്ത് മൊമെന്റ്സ് ആയിട്ട് അപ്ലോഡ് ചെയ്തേ .’
ആഷ്ലി നിങ്ങളുടെ സെൽഫി എടുത്ത് പോസ്റ്റ് ചെയ്യാൻ പോകുന്നതിന് മുൻപ് ജെനിയോട് ചോദിച്ചു ,
‘ഡി ജെനി നീ കണ്ണെക്ടറിൽ ഉണ്ടെങ്കിൽ ഐഡി പറ ഞാൻ നിന്നെയും ആഡ് ചെയ്യാം .’
‘ഞാൻ അതിലൊന്നും ഇല്ലടാ നേരത്തെ ബെംഗളൂരു പോലീസിന്റെ അണ്ടർകവർ വിങ്ങിനിൽ ആയിരുന്നു അതുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടിലെന്നുണ്ട് .’
‘അങ്ങനെയൊക്കെ ഉണ്ടോ നീയൊക്കെ എങ്ങനെ ജീവിക്കുന്നുമോളെ കണ്ണെക്ടറും
ഈ ഫോണും ഫേസ്ബുക്കും ഒന്നുമില്ലാതെ .’
‘എനിക്ക് ഫോൺ ഒക്കെ ഉണ്ട് പിന്നെ ഈ സോഷ്യൽ മീഡിയയിലൊന്നും എനിക്ക് ഇന്റെരെസ്റ്റ് ഇല്ല .’
‘എടാ ടോണി ഈ ഫോട്ടോ മൊമെന്റ്സ് ആവുന്നില്ല കണ്ടെന്റ് ഇൻ അപ്പ്രോപ്രിയേറ്റ് എന്ന് കാണിക്കുവാ.’ആഷ്ലി ഫോട്ടോ അപ്ലോഡ് ആവാത്ത ദേഷ്യത്തിൽ പറഞ്ഞു
‘നീ ഒന്നുകൂടി നോക്കിക്കേ .’
‘മൂന്ന് തവണ നോക്കി അപ്ലോഡ് ആയി ഒരു സെക്കന്റ് കഴിയുമ്പോ പോകുവാ .’
Super
Thanks bro
❤❤❤❤????
♥♥♥♥
?
Bro angle place polumeee cattaa alllamm
Antta bro place vara alllamm carattta
Kozhapam illaq setaa
machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu
Kozhapam illaq setaa
Kattaa kottayamakaran stille