‘എന്നാൽ പോട്ടെ നിയയുടെ മനസമ്മതം അല്ലെ അതിന് കുറെ പെൺപിള്ളേർ വരും അപ്പൊ അവരിൽ നിന്ന് ഒരാളെ നമുക്ക് പൊക്കാം .’ ജെനി അവനെ സങ്കടങ്ങളിൽ നിന്ന് മോചിപ്പിക്കാൻ എന്നോണം പറഞ്ഞു
‘വിപിനേ ഞങ്ങൾ ടോണിയെ കൊണ്ടുപോകുവാണേ ഇവിടെ നിനക്ക് ഒറ്റക്ക് പറ്റില്ലേ .’ അതുവഴി ഓർഡറുമായി നടന്നുപോയ വിപിനോട് അലീഷ ചോദിച്ചു .
‘അവനെ കൊണ്ടുപോക്കോ ഇവടെ രണ്ടുമണിക്കൂറിനുള്ളിൽ അടയ്ക്കും പിന്നെ പ്രയാസം ഉള്ള പണിയൊക്കെ ചെയ്തു തീരാറായി .’വിപിൻ ഓർഡർ ചെയ്ത വിഭവങ്ങൾ അടുത്തുള്ള ടേബിളിലെ ആളുകൾക്ക് വിളമ്പിക്കൊടുത്തുകൊണ്ട് പറഞ്ഞു .
‘ഡാ ടോണി ജെനി ആഷ് വാ നമുക്ക് പരേത്തോട് വാട്ടർഫാൾസിൽ പോകാം .’
‘നിനക്ക് എന്താ അലി ഈ സമയത്താണോ വെള്ളച്ചാട്ടം കാണാൻ പോകുന്നേ .’ആഷ്ലിൻ ചോദിച്ചു
‘നീ വരണ്ട ടോണിയും ജെനിയും വരും .’
‘നിങ്ങൾ രണ്ട് കൂട്ടരും പോയാൽ പിന്നെ ഞാൻ എങ്ങനെ വീട്ടിൽ പോകും എന്റെ ബൈക്ക് ഓഫീസിൽ ഇരിക്കുവല്ലേ .’
‘എന്നാൽ നീ ഞങ്ങളുടെ കൂടെ വാ ആഷ് .’
ജെനിക്കും അലീഷ പറയുന്നതിൽ കാര്യം ഉണ്ടെന്നു തോന്നി ടോണിയുടെ ഈ അവസ്ഥക്ക് നേരെ വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത് അതായിരിക്കുമെന്ന് അവളുടെ മനസ് പറഞ്ഞു .
‘ഡാ ആഷ് ദേ ടോണിയുടെ കാറിന്റെ കീ നീ ടോണിയേയും കൂട്ടി അത് എടുത്തുകൊണ്ട് പൊക്കോ ഞാൻ അലിയുടെ കൂടെ എത്തിക്കോളാം .’
അവർ നാല് പേരും രണ്ട് കാറുകളിൽ ആയിട്ട് യാത്ര തിരിച്ചു .
വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രക്കിടയിൽ ജെനിയും അലീഷയും കൂടുതൽ അടുത്തു അവർക്കിടയിൽ ഒരു സുഹൃത്ബന്ധം ഉണ്ടായി എന്ന് പറയുന്നതായിരിക്കും ശെരി .
വെള്ളത്തിൽ ഇറങ്ങിയില്ലെങ്കിലും അവിടുത്തെ അന്തരീക്ഷം ടോണിയുടെ സങ്കടങ്ങൾ മാറ്റാൻ സഹായിച്ചു .
=====
Super
Thanks bro
❤❤❤❤????
♥♥♥♥
?
Bro angle place polumeee cattaa alllamm
Antta bro place vara alllamm carattta
Kozhapam illaq setaa
machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu
Kozhapam illaq setaa
Kattaa kottayamakaran stille