‘ഇല്ലെടോ അവൾക്ക് എന്നെ ഇഷ്ടമാണെന്നു ഇതുവരെ പറഞ്ഞിട്ടില്ല .’
‘ചേട്ടാ ഞാൻ അവളുടെ ഡയറി വായിച്ചതാ അന്ന് അവൾ ചേട്ടനോട് എസ് പറയുമെന്ന് ഞാൻ പറഞ്ഞില്ലേ അന്ന് രാവിലെ ഞാൻ അവളുടെ വീട്ടിൽ പോയി അവൾ കുളിക്കുന്ന സമയത് ഒരു കൗതുകത്തിന്റെ പുറത്തു ഞാൻ അവളുടെ ഡയറി വായിച്ചതാ അതിൽ ചേട്ടന്റെ ഒരുപാട് ഫോട്ടോകൾ ഉണ്ടായിരുന്നു പിന്നെ അവൾ അവളുടെ ഇഷ്ടം മുഴുവൻ അതിൽ എഴുതി വെച്ചിട്ടുണ്ടായിരുന്നു .’
‘നീ നാളെ എനിക്ക് അവളുമായി സംസാരിക്കാൻ പറ്റിയ ഒരവസരം ഉണ്ടാക്കി തരുമോ .’
‘ഞാൻ നോക്കാം ചേട്ടാ .’അവൾ ഒന്ന് ആലോചിച്ചു
‘ചേട്ടാ അല്ലെങ്കിൽ ഒരു വഴി ഉണ്ട് അവൾ കോളേജിൽ വന്നിട്ട് കുറച്ചു ദിവസമായി അപ്പൊ അതന്വേഷിക്കാൻ ആണെന്ന് പറഞ്ഞു അവളുടെ വീട്ടിൽ പോയി സംസാരിച്ചാലോ അതിലും നല്ല സ്ഥലം വേറെ ഇല്ല ചേട്ടൻ ഞങ്ങളുടെ ടീച്ചർ ആണെന്ന് പറയാം .’
അവൾ പറഞ്ഞ പോലെ അഞ്ജലിയുടെ കൂട്ടുകാരുടെ കൂടെ ഞാൻ അവളുടെ വീട്ടിൽ പോയി അവൾ പഠിപ്പ് നിർത്തി എന്നാണ് അവളുടെ ‘അമ്മ പറഞ്ഞത് ഞാൻ അവളുമായിസംസാരിച്ചു അച്ഛനെയും അമ്മയെയും ധികരിച്ചാൽ ദൈവകോപം വരും അവർക്ക് സങ്കടം ആവും എന്നൊക്കെ പറഞ്ഞു അവൾ എന്നെ ഒഴിവാക്കാൻ നോക്കി ഞാൻ വിട്ടു കൊടുത്തില്ല അതിനു മേലെ അവളും അവസാനം എനിക്ക് തോൽവി സമ്മതിക്കേണ്ടി വന്നു .നിറഞ്ഞ മിഴികളോടെ ഞാൻ പോകുന്നത് ജനാലയിലൂടെ നോക്കി നിന്ന അവളെ എനിക്ക് ഇതുവരെ മറക്കാൻ സാധിച്ചിട്ടില്ല .
പിന്നെ അവളെ മറക്കാൻ ഉള്ള കഷ്ടപ്പാടായിരുന്നു ഇന്നലെ വരെ അവൾ സിനിമയിലൊക്കെ കാണുന്നപോലെ എന്റെ കൂടെ ഇറങ്ങി വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ ഇനി അതില്ല അവൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് ആശ്വസിക്കാനേ എനിക്കിപ്പോൾ പറ്റൂ .’
ടോണി നിറഞ്ഞ മിഴികളോടെ പറഞ്ഞു നിർത്തി നിമിഷങ്ങൾക്ക് മുൻപ് വരെ തങ്ങളോട്ട് ചിരിച്ചു കളിച്ചു നടന്ന ടോണിയുടെ ഭാവമാറ്റം കണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയാണ് അബു ആഷ്ലിയും അലിയും ജെനിയും .
അലീഷക്ക് ശെരിക്കും സങ്കടം ആയി ടോണി അഞ്ജലിയുടെ പുറകെ നടന്നിട്ടുണ്ടെന്നേ അവൾക്കും അറിയുമായിരുന്നുള്ളു അതിനു പിന്നി ഇങ്ങനെ ഒരു കഥ അലീഷയും പ്രതീക്ഷിച്ചില്ല .
‘ഡാ ടോണി സോറി ഡാ.’
‘നീ സോറി പറയണ്ട കാര്യം ഒന്നും ഇല്ല ജെനി ശെരിക്കും നിങ്ങളോട് തുറന്ന് പറഞ്ഞപ്പോളാണ് എനിക്ക് ഒന്ന് ആശ്വാസം ആയത് .’ ടോണി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു
‘നീ വിഷമിക്കണ്ടടാ ടോണി അഞ്ജലി പോയ നമ്മൾ അവളുടെ അനിയത്തിയെ കെട്ടും .’ ആഷ്ലിൻ
‘എടാ ആഷ് അതിന് അവൾക്ക് അനിയത്തി ഇല്ല .’ അലീന
ആഷ്ലിൻ അവളെ ഇതിനെയൊക്കെ ഏത് നേരത്താണോ എന്ന ഭാവത്തിൽ നോക്കി
Super
Thanks bro
❤❤❤❤????
♥♥♥♥
?
Bro angle place polumeee cattaa alllamm
Antta bro place vara alllamm carattta
Kozhapam illaq setaa
machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu
Kozhapam illaq setaa
Kattaa kottayamakaran stille