ടോണി ആണെങ്കിൽ ജെനിയെ ദയനീയ ഭാവത്തിൽ നോക്കി .
‘ഡാ ടോണി നിന്റെ പഴയ ആൾ ഇല്ലേ അഞ്ജലി ഇന്നലെ അവളുടെ കല്യാണമായിരുന്നു ഞാൻ കഴിക്കാൻ പോയിരുന്നു എന്നെ കണ്ടപ്പോൾ അവൾ ചോദിക്കുവാ ടോണി ഇച്ചായന് സുഖല്ലേന്ന് ,നീ ഇതുവരെ എനിക്ക് അവളുടെ കഥ പറഞ്ഞു തന്നിട്ടില്ല ഇന്ന് ഇപ്പൊ നീ ഞങ്ങളോടെല്ലാരോടും പറഞ്ഞാൽ നിന്നെ കൊല്ലാതെ വെറുതെ വിടാം .’
‘നിനക്ക് പ്രേമോ എന്റെ അലി നീ വെറുതെ അവനെ കാളിയാക്കല്ലേ .’ ആഷ്ലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു
ടോണി ഒന്നും മിണ്ടിയില്ല
‘ആഷ്ലി ഇന്നലെ ഇവനെ കിടത്തുമ്പോൾ അഞ്ചു അഞ്ചു എന്ന് ഇവാൻ പറഞ്ഞില്ലേ അതും ഇപ്പൊ അലി പറഞ്ഞതും കൂടി വെച്ച് നോക്കുമ്പോൾ സത്യം ആകാൻ വഴി ഉണ്ട് .ഡാ ടോണി എന്താണെങ്കിലും നീ പറ അവളെ വീട്ടുകാർ ഭീഷണിപ്പെടുത്തി ആണോ കല്യാണം നടത്തിയത് .’
‘നിനക്കൊക്കെ എന്തറിയാം അവളെ കുറിച്ച് , അലി നിനക്ക് അറിയാവല്ലോ അവളുടെ സ്വാഭാവം സ്വന്തം അച്ഛനേം അമ്മേനേം അമ്മുമ്മേനേം ഒക്കെ ദൈവത്തെ പോലെ കാണുന്ന നല്ലതും ചീത്തയും പോലും തിരിച്ചറിയാൻ പറ്റാത്ത ഒരു കുട്ടി ,അതിനു അവളെയും കുറ്റം പറയാൻ പറ്റില്ല ചെറുപ്പം മുതൽ ദൈവമാണ് എല്ലാം സ്വന്തം ബന്ധുക്കൾ കഴിഞ്ഞേ വേറെ ആരും പാടുള്ളു നാട്ടുകാരെക്കൊണ്ട് നല്ലതു പറയിപ്പിക്കണം എന്നൊക്കെ പറഞ്ഞു പറഞ്ഞു അവളുടെ മനസ്സിൽ ഉറപ്പിച്ചു അച്ഛനും അമ്മയും എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു പാവ ആയി അവൾ അതിന്റെ കാരണം ചോദിച്ചാൽ അവൾ പറയും അച്ഛനും അമ്മയും ദൈവമാണെന്ന് അവരെ ഒരിക്കലും അനുസരിക്കാതെ ഇരിക്കരുതെന്ന് ,നിനക്ക് അറിയുന്നതല്ലേ അലി അവളെ കുറിച്ച് അവൾ നിന്റെ അയൽവാസി അല്ലെ .’
അലി അതെ എന്ന അർത്ഥത്തിൽ തലയാട്ടി .
ടോണി തുടർന്നു ,
‘ എന്റെ ആ ഇഷ്ടം ഞാൻ ആഷ്ലിനോട് പോലും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല,ഞാൻ അവളെ ആദ്യമായി കാണുന്നത് ഇവടെ ഭക്ഷണം കഴിക്കാൻ വന്നപ്പോളാണ് അവൾ ഇവടെ അടുത്തുള്ള കോളേജിൽ ആണ് പഠിക്കുന്നത് ,അവളോട് കണ്ടപ്പോൾ തന്നെ പ്രേമം തോന്നിയോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല നിങ്ങളുടെ അത്രെയും വെളുപ്പും ഭംഗിയും ഒന്നുമില്ലെങ്കിലും അവളിലേക്ക് എന്നെ അടുപ്പിച്ചത് അവളുടെ സൗമ്യമായ സ്വാഭാവവും കുട്ടികളെ പോലെ ഉള്ള ചിരിയുമാണ് . പതിയെ അവൾ കടയിലെ സ്ഥിരം സാനിധ്യം ആയി പെൺകുട്ടികളോടൊപ്പം ആണ് അവൾ എപ്പോളും കൂട്ടുകൂടുന്നത് അവളെ ആണുങ്ങളുടെ കൂടെ ഞാൻ ഇതുവരെ കണ്ടിട്ടില്ല അതെന്താണെന്ന് അറിയണം എന്നാഗ്രഹം ഉണ്ടായിരുന്നരെങ്കിലും ഞാൻ ചോദിച്ചില്ല പതിയെ കടയിലേക്ക് വരുമ്പോളും പോകുമ്പോളും ഞങ്ങൾ ഒരു പുഞ്ചിരി കൈമാറാൻ തുടങ്ങി . ഒരിക്കൽ കുമരകത്തെ കടയിൽ പോയിട്ട് വരുന്ന ഞാൻ കാണുന്നത് ഇല്ലിക്കൽ ജംഗ്ഷനിൽ കോരി ചൊരിയുന്ന മഴയിൽ സ്കൂട്ടർ കേടായി റോഡിൽ നിൽക്കുന്ന അവളെ ആണ് .ഞാൻ അവളോട് കൊണ്ടുപോയി ആക്കം എന്ന് പറഞ്ഞെങ്കിലും അവൾ ഒന്ന് മടിച്ചു എന്റെ നിർബന്ധം കൊണ്ട് അവൾ അവസാനം സമ്മതിച്ചു കാരണം സമയം ആറര കഴിഞ്ഞിരുന്നു .സ്ഥിരം കാണുന്നവരാണെങ്കിലും ഞങ്ങൾ പരസ്പരം സംസാരിച്ചിട്ടില്ലായിരുന്നു .
Super
Thanks bro
❤❤❤❤????
♥♥♥♥
?
Bro angle place polumeee cattaa alllamm
Antta bro place vara alllamm carattta
Kozhapam illaq setaa
machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu
Kozhapam illaq setaa
Kattaa kottayamakaran stille