ജെനിഫർ സാം 2 [sidhu] 99

അത് വായിച്ചുകഴിഞ്ഞു ഞാൻ ഒരുപാട് കരഞ്ഞു അപ്പക്ക് എന്നോട് ഇത്രമാത്രം ഉണ്ടെന്ന് ഞാൻ വിചാരിച്ചിട്ടില്ല .അപ്പ പറഞ്ഞ പോലെ ഞാൻ ബാംഗ്ലൂർ പോയി ,പുതിയ നഗരം പുതിയ ജീവിതം പുതിയ കൂട്ടുകാർ ഞാൻ പതിയെ വേദനകൾ മറന്നു ബിനീഷ് അങ്കിളും അങ്കിളിന്റെ ഭാര്യ സിമി ആന്റിയും അവരുടെ മകൻ ആകാശും എനിക്ക് സ്വന്തം കുടുംബമായി ആകാശ് എനിക്ക് ചേട്ടനും ,ആഴ്ചയിൽ ഒരിക്കലെങ്കിലും അപ്പ എന്നെ വിളിക്കുമായിരുന്നു ആ കോളേജും സൗഹൃദങ്ങളും ആകാശും ആണ് എന്റെ ജീവിതം മാറ്റി മറിച്ചത് അവൻ പറഞ്ഞതുകൊണ്ടാണ് അവന്റെ കൂടെ ജിമ്മിൽ പോകാനും സിവിൽ സർവീസ് പരീക്ഷക്ക് പഠിക്കാനും തുടങ്ങിയത് അവന് ഏകദേശം എന്റെ പ്രായം ആയിരുന്നെങ്കിലും എന്നെക്കാൾ ഒരു വര്ഷം സീനിയർ ആയിരുന്നു അതുകൊണ്ടു തന്നെ ഞാൻ അവൻ എഴുതി കഴിഞ്ഞു അടുത്ത വര്ഷം ആണ് ആദ്യമായി പരീക്ഷ എഴുതുന്നത് അവന് ആദ്യത്തെ ചാൻസിൽ തന്നെ കിട്ടിയെങ്കിൽ എനിക്ക് കിട്ടിയത് രണ്ടാം ചാൻസിൽ ആണ് .

ഇതാണ് എന്റെ ഫ്ലാഷ് ബാക്ക് .”

‘ഡി ജെനി അപ്പൊ അപ്പക്ക് എല്ലാം അറിയാവോ .’ ………..ആഷ്ലിൻ

‘അപ്പഴാണ് വീട്ടിലേക്ക് ഈ മാസം വരണമെന്ന് രണ്ടുമാസം മുൻപ് പറഞ്ഞിരുന്നു അതുകൊണ്ടാണ് ലോ ആൻഡ് ഓർഡറിലേക്ക് ട്രാൻസ്ഫർ വാങ്ങി ഞാൻ ഇവിടേക്ക് വന്നത് .’

‘ജെനി നിന്റെ പടം വല്ല പത്രത്തിലും വന്നിട്ടുണ്ടോ എവിടെയോ കണ്ട പോലെ തോന്നുവാ ഇവരൊന്നും നിന്റെ ഫോട്ടോ എനിക്ക് കാണിച്ചു തന്നിട്ടുമില്ല .’ അലി ചോദിച്ചു

‘എന്നെ അങ്ങനെ കാണാൻ വഴി ഇല്ല ഞാൻ ഓഫീസ് വര്കിൽ ആയിരുന്നു അവിടെ അങ്ങനെ മീഡിയയുടെ മുൻപിൽ പോയി നിൽക്കേണ്ടി വരില്ല .’

‘എന്നാൽ പിന്നെ എനിക്ക് തോന്നിയതായിരിക്കും .’

‘നിങ്ങൾ സംസാരിച്ചിരുന്നോ എനിക്ക് ഒരു കോൺഫറൻസ് അറ്റൻഡ് ചെയ്യാനുണ്ട് ഫോണിൽ .’ ജെനി പറഞ്ഞു

‘എന്നാ ശെരി ജെനി ചിലപ്പോൾ ഞങ്ങൾ നീ വരുന്നതിന് മുൻപ് പോകും .’ അലീഷാ പറഞ്ഞു

ജെനി അവിടെ നിന്ന് മാറി പതിയെ ടോണിയും കൗണ്ടറിലേക്ക് നടന്നു .

ആഷ്ലിനും അലീഷയും അവരുടേതായ സംസാരങ്ങളിലേക്ക് തിരികെ പോയി .

ടോണി ചെല്ലുമ്പോൾ ജെനി കൗണ്ടറിന്റെ അടുത്ത് ഫോണും നോക്കി നിൽക്കുകയായിരുന്നു .
‘ഡി ജെനി നീ പറഞ്ഞത് വല്ലതും സത്യമാണോ ഇനി ആണെങ്കിൽ നിന്റെ കല്യാണം .’

ജെനി അവനെ തിരിഞ്ഞു നോക്കി പറഞ്ഞു
‘ഞാൻ കള്ളം രണ്ട് കൂട്ടരോടും പറഞ്ഞിട്ടില്ല രണ്ട് സത്യങ്ങളും കൂടി നീ ചേർത്ത് വെച്ച് നോക്ക് അപ്പോൾ ഉത്തരം കിട്ടും .’

‘അതിനർത്ഥം അപ്പക്ക് നിന്റെ കല്യാണത്തിന് കുറിച്ച് അറിയാമായിരുന്നു അല്ലെ .’

‘അറിയുക മാത്രമല്ല അപ്പ എന്റെ കല്യാണത്തിന് രജിസ്റ്റർ ഓഫീസിൽ വരികയും ചെയ്തു ഗിഫ്റ്റും തന്നു .’

‘ഇത്രയൊക്കെ അറിഞ്ഞിട്ടും അപ്പ എന്താ നിന്നെ ഇത്രേം നാൾ വീട്ടിൽ കേറണ്ട എന്ന് പറഞ്ഞു നിർത്തിയത് റോബിന്റെ കല്യാണത്തിന് നിന്നെ ഇതുപോലെ തന്നെ നിന്നെ ഇവടെ നിർത്തായിരുന്നല്ലോ .’

‘ആ എനിക്ക് അറിയില്ല അതൊക്കെ എന്താന്ന് പിന്നെ ആ സമയം ഞാൻ നല്ല ബിസി ആയിരുന്നു അതായിരിക്കും അപ്പ ഒന്നും പറയാതെ ഇരുന്നേ .’

‘അല്ല നിനക്ക് എന്തോ കോൺഫെറെൻസ് ഉണ്ടെന്ന് പറഞ്ഞില്ലേ .’

11 Comments

  1. Super

      1. ❤❤❤❤????

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.