* ഗൗരി – the mute girl * 28 (S1 Climax) [PONMINS] 423

മാളു : രുദ്ര ,അങ്ങനെ ഞങ്ങളുടെ സ്വപ്നങ്ങൾ മാത്രം തകർത്തു നീ വാഴണ്ട ,,,

എന്നാലറിക്കൊണ്ട് ട്രിഗർ വലിച്ചതും വെടിപൊട്ടി , എന്നാൽ ഗൺ ബാലൻസ് ഇല്ലാത്തത് കൊണ്ട് ഉന്നംതെറ്റിയ ബുള്ളറ്റ് രുദ്രൻ അടിച്ചിരുന്ന ഐസക്കിന്റെ കയ്യിൽ  തറച്ചു ,അതുകണ്ട മാളു അലറിക്കരഞ്ഞുകൊണ്ട് വീണ്ടുംവെടിവെക്കാൻ കൈ പൊക്കിയതും ഗൗരി അവളുടെ കയ്യിൽ നിന്നും ഗൺ തട്ടിയെറിഞ്ഞു , അടികൊണ്ട്അവശനായതിനു പുറമെ വെടികൂടേ ഏറ്റതും ഐസക് തളർന്ന് വീണു അതുകണ്ട ലിസിമോനെഎന്നുവിളിച്ചുകൊണ്ട് ഓടി വന്നു അവനെ താങ്ങി , ഗൗരി മാളുവിനെ സമയംകൊണ്ട് അടിച്ചുതളർത്തിയിരുന്നു , അവളുടെ രണ്ടു കൈകളും ഒടിച്ചിട്ടു, വേദനയും ഐസക്കിന്റെ അവസ്ഥയും അവളെമാനസികമായി തളർത്തിയതും അവളുടെ ബോധം നഷ്ടമായി.

ബോസിനെ അടിച്ചു കയ്യും കാലും നടുവും ഒടിച്ച കാർത്തി അവന്റെ അച്ഛനെ കൊന്ന ദേഷ്യം അയാളിൽതീർത്തുകൊണ്ടേ ഇരുന്നു , ഭർത്താവും മക്കളും അടികൊണ്ട് ചാവുന്നത് കണ്ട സരസ്വതി മുത്തശ്ശന്റെ കാലിൽവീണ് കരഞ്ഞു

സരസ്വതി : മതി അച്ഛാ , നിർത്താൻ പറയു പ്ളീസ്

മുത്തശ്ശൻ : ഇല്ല സരസ്വതി എന്റെ മക്കളെയും കൊച്ചുമക്കളെയും ഉപദ്രവിച്ച ഇവർക്ക് മാപ്പില്ല , നിനക്ക് എങ്ങനെഇത് പറയാൻ കഴിയുന്നു നിന്റെ മകൾ തന്നെയല്ലേ മാതുവും അവളെപോലും ഇവർ മനപ്പൂർവംചെ എനിക്ക്പറയാൻപോലും അറപ്പ് തോന്നുന്നു , കൂടപ്പിറപ്പുകളോടോ വേണ്ട ,, മക്കളോടെങ്കിലും നിനക്ക് സ്നേഹംകാണിച്ചൂടായിരുന്നോ , നീ ഒന്ന് മനസ്സ് വെച്ചിരുന്നു എങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു , തന്റെമൂത്തമകൻ എവിടെയോ ജീവിച്ചിരിപ്പുണ്ടാകും എന്ന് ചിന്തിച്ചു കഴിയുന്ന നിന്റെ അമ്മയോട് ഞാൻ എങ്ങനെപറയും അവനിന്ന് ഭൂമിയിൽ ഇല്ലെന്ന് ,,,,,

അയാൾ ഒരു ഗദ്ഗദത്തോടെ പറഞ്ഞു നിർത്തി

അതുകേട്ടതും സരസ്വതി മുത്തശ്ശൻ മുൻപിൽ മുട്ടുകാലിൽ ഇരുന്നു , എന്തോ ആത്മവിശ്വാസം കിട്ടിയപോലെഅവർ അയാളെ നോക്കി

സരസ്വതി : അച്ഛാ , എന്റെ ഭർത്താവിനും മക്കൾക്കും ജീവൻ തിരിച്ചു കൊടുക്കുമെങ്കിൽ എനിക്ക് ഒരു കാര്യംപറയാൻ ഉണ്ട് ,, അത് അച്ഛൻ എനിക്ക് ഇവരുടെ കാര്യത്തിൽ ഉറപ്പ് തന്നാൽ മാത്രമേ ഞാൻ പറയു

28 Comments

  1. അടിപൊളിയാട്ട്ണ്ട് , പൊളിച്ചു

  2. പാവം പൂജാരി

    അടിപൊളി കഥ ??♥️
    സീസൺ 2നായി കട്ട വെയ്റ്റിങ്.

  3. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ അടിപൊളി
    ♥️?❤?❤️?❤️?❤️?❤️??❤️???❤♥️♥️♥️♥️

  4. മച്ചാനെ kidu സ്റ്റോറി ?? ഓരോ പാർട്ടും ?? ആയിരുന്നു

    ഒറ്റ സ്റ്റോറി ഇല്ലാണ്ട് ഇരുന്നപ്പോൾ വായിച്ചത് ആണ് ഈ സ്റ്റോറി തുടങ്ങിയപ്പോൾ full വായിച്ചു ഈ സ്റ്റോറി യിൽ ഉള്ള എല്ലാരും പൊളി ആയിരുന്നു പ്രേതെകിച്ചു കുട്ടികൾ ഒകെ ഒരേ പൊളി part 2 നു കാത്തിരിക്കുന്നു

    സ്റ്റോറി യിൽ കുറെ അക്ഷരം തെറ്റ് ഉണ്ടായിരുന്നു അതു പോലെ ഫുൾ സ്റ്റോപ്പ്‌ ഇടേണ്ട സ്ഥലത്തു അതു മിക്സ്‌ aayi എഴുതിയത് ഉണ്ടായിരുന്നു ചില ഡയലോഗ് പറയുന്നത് ശെരിക്കും ആരാണ് എന്നു മനസിലായില്ല വേറെ സ്റ്റലതു നിന്ന് കഥ തുടങ്ങുമ്പോൾ അവടെ ഉരു അടയാളം ഇടമായിരുന്നു അതു ഇല്ല പിന്നെ ഉള്ള പാർടിൽ ഉണ്ടായിരുന്നു അതു

    ഇതു ഒകെ part 2 എഴുതാൻ തുടങ്ങുമ്പോൾ ശ്രെദ്ധിക്കുക

    കുറ്റം പറഞ്ഞത് അല്ല

    സ്റ്റോറിയിൽ ശ്രെദ്ധിക്കാൻ വേണ്ടി ആണ്

    All the best

  5. പടവീടൻ

    Pdf?

  6. കഥ മനോഹരമായി അവസാനിപ്പിച്ചു. ഇതെല്ലാം ഒരൊറ്റ പിഡിഫ് ഫയൽ ആക്കി ഇട്ടാൽ നന്നായിരുന്നു.

  7. നിധീഷ്

    ???

  8. Ꭰօղą ?MK??L?ver

    Nice one

  9. വിശാഖ്

    സൂപ്പർ ക്ലൈമാക്സ്‌

  10. ????❤️❤️❤️❤️

  11. വെയ്റ്റിംഗ് ആണ് അടുത്ത സിസൺ കിട്ടാൻ എത്രയും പെട്ടന്ന് ഇടണേ.❤❤❤❤

  12. Congrats brother ✌ oru sambavam story thane aayrnnu…. charactersinte athi prsaram …. ellaarem koode onnich oru kudakeezhil kondu povuka ennath brilliant kazhivaanu…. eth vayikkumbo ulla oru interesting fact enthaann vecha kochu naalil swapnam oke kanupol nammale pidikaan varunna valiya oru pampineyo rakshasaneyo oke orma vannu ennullathaanu …. engott erangiyaalum thott purake thanne undaavum….? athepolayrnnu evdem…. aaru purath erangyaalum pirake aaro varunnathayi thonnum…. ✌ all the best for season 2✌

  13. കൊള്ളാം ഒത്തിരി ഇഷ്ടമായി ❤️ ആദ്യം പേരുകേട്ടപ്പോൾ ഒരു കൗതുകത്തിന് വായിച്ച കഥയാണ് ഗൗരി the mute girl പിന്നെ ഓരോ ഭാഗത്തിനുവേണ്ടി കാത്തിരിപ്പായി ഞാൻ വായിച്ച കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്നാണ് ഇത് ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം വരുമെന്നു പ്രതീക്ഷിക്കുന്നു ❤️.

    1. പടവീടൻ

      Pdf?

  14. Ethinte pdf file venam

  15. പൊളിച്ചു ക്ലൈമാക്സ്‌ s2 വേണ്ടി കാത്തിരിക്കുന്നു

  16. Mridul k Appukkuttan

    ?????
    സൂപ്പർ
    മിയയെ അവരുടെ കൂടെ കണ്ടപ്പോൾ മനസ്സിലായി അത് രുദ്രന്റെ ട്രാപ്പാണെന്ന്‌. അനുവും ആമിയും ഒന്നിച്ചു. വില്ലന്മാർ ഞാൻ വിചാരിച്ചവർ തന്നെ ആയിരുന്നു. ഇഷയുടെ അനിയത്തിനെ രോഹൻ കെട്ടുമെന്നാ വിച്ചാരിച്ചത്
    ആമിയുടെ അച്ഛനായിരിക്കുമോ രുദ്രന്റെ വല്ല്യച്ഛൻ?
    ഈ സീസൺ പെട്ടന്ന് അവസാനിക്കുമെന്ന് വിചാരിച്ചില്ല അടുത്ത സീസനുവേണ്ടി കാത്തിരിക്കുന്നു

  17. ? ? ❤❤ ❤ ❤

    ഒരു കാർമേഘം ഒഴിഞ്ഞ് പോയത് പോലെ…

    Super….

    2nd partനായി കാത്തിരിക്കുന്നു…..

  18. പ്രതീക്ഷിച്ചത് എങ്ങനെ twist ആവും? ?

    1. സുരേഷിന്റെയും മോഹിനിയുടെയും മിയയുടെയും വരവ് പിന്നെ മിയയുടെ ലാസ്റ്റ്സ മിനിറ്റ്സമ്മർ സാൾടും ആണ് ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌, ബാക്കി ഭരതനും മക്കളും ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്

  19. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു , എങ്കിലും പ്രതീക്ഷിച്ചിരുന്നു , രുദ്രന്റെ അച്ഛൻ മരിച്ചപ്പോ ബിസിനസ്‌ ഇനി ജഗനും ഭദ്രനും നോക്കട്ടെ എന്ന് പറഞ്ഞപ്പോ, മുത്തശ്ശൻ എതിർത്തതും രുദ്രൻ നോക്കട്ടെ എന്ന് തീരുമാനം പറഞ്ഞതും, രുദ്രൻ വേണ്ടി മാളുവിനെ വിവാഹം ആലോചിച്ചപ്പോഴും, മാളുവിനെ കുടുക്കിയപ്പോൾ നല്ലവരെ പോലെ ഇരുന്ന ജഗനും ഭദ്രനും എല്ലാം സംശയം ഉണ്ടാക്കിയിരുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് സീസൺ.

  20. Rohan ipo ntha

  21. സൂപ്പർ രണ്ടാം ഭാഗവുമായി വേഗം വരും എന്നു പ്രതീക്ഷിക്കുന്നു

  22. വായിച്ചു കയിഞ്ഞു വരാം

    1. Yaa mone ??…. Great man great?‍♂️

  23. First♥️

Comments are closed.