പവിത്രബന്ധം 4 [ പ്രണയരാജ] 265

Views : 4304

പവിത്രബന്ധം 4

Pavithrabandham | Author :

Pranayaraja | Previous Part


 

മീര കോൾ എടുത്തതും മറുത്തലയ്ക്കൽ നിന്നും ഒരു അലർച്ചയായിരുന്നു.

 

മീരാ…..

 

എന്താ റിച്ചാർട്,

 

ഇന്നും അവൾ വഴുതി പോയല്ലെ,

 

അത് അവൻ, അതു ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

 

എനിക്കറിയാം നീയൊന്നും പ്രതീക്ഷിക്കില്ലാ എന്ന്, കാൽച്ചുവട്ടിലെ മണ്ണാ ഒലിച്ചു പോകുന്നത്, തനിക്കതു പറഞ്ഞാൽ മനസിലാവില്ല.

 

റിച്ചാർട് ഞാൻ,…

 

താനൊന്നും പറയണ്ട, എത്രയും പെട്ടെന്ന് എനിക്കവളെ വേണം.

 

ഉം… ഞാൻ നോക്കാം.

 

നോക്കിയാ… പോരാ.. നടന്നിരിക്കണം, ഇല്ല എങ്കിൽ റിച്ചാടിൻ്റെ കാണാത്ത, മുഖം താൻ കാണും.

 

🌟🌟🌟🌟🌟

 

വൈകുന്നേരം രാമാനുജനരികിൽ രവി വന്നു. രവിയെ കണ്ടതും അയാളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരിയിൽ ഒളിഞ്ഞു കിടന്ന വന്യമായ ആസക്തി രവിയ്ക്കു തിരിച്ചറിയാനായി.

 

ആ രവി, അപ്പോ പറഞ്ഞോ ആരാ അവൻ,

 

അത് സർ, ഞാനെങ്ങനാ… അത് പറയാ…

 

താനെന്തേലും ഒന്നു തെളിച്ചു പറയോ…

 

സർ അന്നാ മുറിയിൽ അവളോടൊപ്പം ഉള്ള ആളെ സാററിയും.

 

ആരാ… അത്.

 

അതറിയാനുള്ള ആകാംക്ഷ അയാളുടെ മിഴികളിൽ നിഴലിച്ചു കാണാം.

 

വേറാരുമല്ല ജഗൻ തന്നെയാ….

 

ഒരു ഞെട്ടലോടെയാണ് അദ്ദേഹം ആ വാക്കുകൾ ശ്രവിച്ചത്, ഉടനെ തന്നെ പൊട്ടിത്തെറിക്കും പോലെ അയാൾ മറുപടിയും നൽകി…

 

NO…….

 

താൻ താൻ കള്ളം പറയുകയാ….

 

ജഗൻ ജഗൻ അങ്ങനൊരു പണിക്ക് പോവില്ല,

 

അവനെ ഞാനങ്ങനല്ല വളർത്തിയത്.

 

സർ, ഞാനെന്തിനാ സാറിനോട് കള്ളം പറയുന്നത്, അങ്ങയുടെ കീഴിൽ വിശ്വസ്തനായി കഴിയാൻ തുടങ്ങിയിട്ടെത്ര കാലമായി ഞാൻ.

 

ഉം… തന്നെ എനിക്കു വിശ്വാസമാ.. അപ്പോ ആ പെണ്ണ്, അവൾ, അവൾ വിളഞ്ഞ വിത്തു തന്നെ, ഒരു പഴുതും തരാതെ എല്ലാം നടപ്പിലാക്കി.

 

സർ എനിക്കെന്തോ… നമ്മൾ തെറ്റായ വഴി ചിന്തിച്ചു നീങ്ങിയതു കൊണ്ടാണോ… സത്യങ്ങൾ അറിയാതെ പോയതെന്നൊരു സംശയം.

 

ഒരു തെറ്റിദ്ധാരണയുമില്ല, അവളും അവളുടെ പിറകിലുള്ളവരും കൂടി എൻ്റെ കുഞ്ഞിനെ ട്രാപ്പ് ചെയ്തതാ …. ആദ്യം അവളുടെ പിറകിലാരെന്നറിയട്ടെ എന്നിട്ടു തീരുമാനിക്കാം ബാക്കിയെല്ലാം.

 

🌟🌟🌟🌟🌟

 

അന്നു രാത്രി, ആവണി ഏറെ ദുഖത്തിലായിരുന്നു. ഇന്ന് ഒന്നും ചിന്തിക്കാതെ താൻ പറഞ്ഞ വാക്കുകൾ. ആ വാക്കുകൾ ഓർക്കുമ്പോൾ അവളുടെ നെഞ്ചിൽ കഠാര ആഴ്ന്നിറങ്ങുന്നതു പോലെ നൊമ്പരം ഉണർന്നു.

 

എന്നും അപകടത്തിൻ്റെ പടിക്കൽ വെച്ച് രക്ഷകനായി മാത്രമാണ് ജഗൻ അവതരിച്ചിട്ടുള്ളത്. ഒരു നിമിഷം താൻ പോലും അതു വിസ്മരിച്ചു. നന്ദി കേടാണ് താൻ കാട്ടിയത്. ഒരിക്കലുമത് ചെയ്യാൻ പാടില്ലായിരുന്നു. എനി പറഞ്ഞിട്ടു കാര്യമില്ല.

Recent Stories

21 Comments

  1. കപ്പിത്തൻ

    ഇണക്കുരുവികൾ ബാക്കി ഭാഗം വരുമോ

    1. November thotte varum athilek irunnu thudangi. Nov 11 start aavm posting

    2. പ്രണയരാജ

      November thotte varum athilek irunnu thudangi. Nov 11 start aavm posting

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  3. ❤️❤️❤️

  4. വിരഹ കാമുകൻ💔💔💔

  5. Bro nirthi ennu paranjapooll njan onnu pedichu ippol entha pl il varathe

    1. Bro idhu pole kadhakallula vera site undo

  6. Bro nirthi ennu paranjapooll njan onnu peduchu

  7. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  8. നിങൾ pl Katha ഇടരില്ലെ

  9. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ

  10. കലക്കി….
    അടിപൊളി….
    ഇപ്പൊ അച്ഛനും അറിയാൻ പോകുന്നു വില്ലന്‍മാർ ആരാണ്‌ എന്ന്….

    Waiting… Next part

    ഇഷ്ടം ❤️ ❤️ ❤️ ❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    സൂപ്പർ ആയിട്ടുണ്ട് 💞💞💞💞

  12. കാർത്തിവീരാർജ്ജുനൻ

    Super bro super 👌❤️
    Waiting for next part 🤩
    വേഗം തരാൻ ശ്രമിക്കുവായിരിക്കും അല്ലേ😁

  13. Super bro🔥💥
    First comment😁

    1. Endhha mona ijjathi poli

      1. ഡീഞ്ഞോ

        അരുണഞ്ജലി സ്റ്റോറി ഉടൻ പ്രതീക്ഷിക്കാമോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com