ഗായു : തൊട്ടുപോകരുത് ,,, എനിക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നത് രുദ്രന്റെ പാതി ആണ് , ആ ശക്തിപീഠത്തിന്റെ കാവൽക്കാരൻ ഭൈരവന്റെ സംരക്ഷണത്തിൽ ആണ് ഞാൻ , നീ എന്ത് വിചാരിച്ചു രാഹുൽ ഇത്നിന്റെ ട്രാപ് ആണെന്നോ ,,,ഹഹഹ ഇത് നിനക്കുള്ള ട്രാപ് ആണെടാ , നീ ഈ നാട്ടിൽ കാലുകുത്തിഎന്നറിഞ്ഞപ്പോൾ തൊട്ട് കാത്തിരിക്കുന്നതാ ഈ നിമിഷം , നിനക്കറിയേണ്ടെടാ ആരാ നിന്റെ ആ കാലൻ എന്ന്
അവൾ ഉച്ചത്തിൽ അലറി കൊണ്ട് അവനോട് ചോദിച്ചു രാഹുൽ യാന്ത്രികമായി തലയാട്ടി വേണം എന്ന് പറഞ്ഞു
ഗായു : ഹഹഹ ,, പേടിച്ചു പോയല്ലോ നീ ഇത്രേ ഉള്ളുലെ ,,,അല്ലേലും പണ്ടും ഇതുപോലെ പേടിച്ചോടുക തന്നെഅല്ലെ നീ ചെയ്തത് ഹഹഹ
നിനക്കറിയണ്ടേ ആ കാലന്റെ പേര് ,
“ നീ ഈ നാടും വീടും വിട്ട് ഓടാൻ കരണമായവൾ , രുദ്രന്റെ പാതി , ഗൗരി “
അവൾ ഒരു ഉന്മാദത്തോടെ പറഞ്ഞു
ആ പേരുകേട്ടതും രാഹുൽ നടുങ്ങി , അവന്റെ ചെന്നിയിലുടെ വിയർപ്പ് ഒലിച്ചിറങ്ങാൻ തുടങ്ങി , കാലുകൾ രണ്ടുംവിറക്കാൻ തുടങ്ങി
ഗായു : പേടിക്കണ്ട ഗൗരി ഇവിടെ വരില്ല , പകരം നിനക്കൊക്കെ വേണ്ടി അവൾ മൂർച്ച കൂട്ടി വെച്ചിരിക്കുന്നവജ്രായുധം ഉണ്ട് അത് തന്നെ ധാരാളം നിന്നെപ്പോലെ ഉള്ള കീടങ്ങളെ നശിപ്പിക്കാൻ , ചെല്ല് ചെന്ന് നോക്ക് നീനിനക്കുള്ള കാഴ്ച അവിടെ റെഡി ആയിട്ടുണ്ട്
അവളുടെ വാക്കുകളിൽ ഉള്ള ആത്മ വിശ്വാസവും കടുപ്പവും അവരെ പുറത്തേക് നടത്തിച്ചു അവിടെ അവരെവരവേറ്റ കാഴ്ച്ച അവരുടെ സപ്തനാഡികളും നിലക്കുന്നതായിരുന്നു , സ്തംഭിച്ചു നിന്ന് പോയി അവർ , അവിടെഅവരുടെ ഗുണ്ടകൾ എല്ലാം ചോരയിൽ കുളിച്ചു കിടക്കുന്നു ഒരാൾക്കു പോലും ജീവൻ ഇല്ലെന്ന് തീർച്ച അവരുടെതൊണ്ടയിലെ വെള്ളം വറ്റി അവർ നാലുപാടും തിരിഞ്ഞു നോക്കി , അവിടെ ആരും ഇല്ലായിരുന്നു എന്നാൽഅടുത്ത ചുമരിൽ എന്തോ എഴുതിയിരിക്കുന്നത് കണ്ട അവർ അങ്ങോട്ട് ചെന്ന് അത് വായിച്ചു , ചോരകൊണ്ടടെഴുതിയതായിരുന്നു അത്
“ WELCOME ,,,WELCOME MR RAHUL
WELCOME TO THE HELL “
—— FOR ATHIRA
അതുകൂടി കണ്ടതും പേടികൊണ്ട് പുറത്തേക് ഓടാൻ തുടങ്ങി രാഹുൽ പുറത്തേക്കുള്ള വാതിൽ തുറന്നുമുന്നോട്ടാഞ്ഞതും ശക്തമായ ഒരു ചവിട്ട് കൊണ്ട് പുറകിൽ വരുന്ന കൂട്ടുകാരോടൊപ്പം താഴേക്ക് വീണു , തലപൊക്കി അവൻ ആ വാതിലിലേക് നോക്കി അവിടെ ,,അവിടെ ,, ഗായു പറഞ്ഞ ഗൗരിയുടെ വജ്രായുധംകണ്ണിൽ തീയും മുഖത്തു ക്രോധവും ആയി നിൽക്കുന്നു , രാഹുൽ അവന്റെ നാവിൽ നിന്ന് അറിയാതെ തന്നെ ആപേര് പുറത്തേക് വന്നു
Where is the next par
Bro next part evdey
Super
???????
പൊളിച്ച്..പൊളിച്ച്
Pakuthi tensione kuranhullu…. prashnangal eniyum kidakkalle malapole…. fight onn detail aakuo evar marmam oke ariyunnavaralle…. nishprayasam keezhadaki enn parayumpo dim nnu paranh theernnpoyi….
Nihayum മോനും….
ഒന്നും സംഭവിക്കില്ല എന്ന് കരുതുന്നു….
കുട്ടി പട്ടാളം പൊളിച്ചടുക്കുകയാണ്….
??
??????????????????????




















