കർമ്മ 19 (അവസാന ഭാഗം.) [Yshu] 166

Views : 16499

കർമ്മ 19

(അവസാന ഭാഗം.)

Part A

(വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക.

ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….)


“അമ്മ വീണ്ടും എന്നെവിട്ട്…”

അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി.

കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു.

“”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്.

അമ്മയും മകനും ഒന്നായി. ഇനി താൻ ഒരു അധികപറ്റാണ് എന്ന് പാവം ചിന്തിക്കുന്നുണ്ടാകും.

കുശുമ്പി….

ഇനി നിന്നെ തനിച്ച് വിട്ടാലല്ലേ…

ജീവിതത്തിൽ പലപ്പോഴും ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഒരു സഹോദരിയായി ഇനി എന്നും നീ കൂടെ വേണം.””””

അത് ആലോചിച്ചപ്പോൾ അവൻ പോലും അറിയാതെ അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു

“അമ്മ ഇനിയും ഞങ്ങളെ വിട്ട് പോകുമോ.?…

ഇനിയുള്ള കാലം മുഴുവൻ ഞങ്ങളുടെ കൺ വെട്ടത്തു തന്നെ അമ്മ വേണം.”

ഭക്ഷണം കഴിക്കുന്നതിനിടെ അനി അങ്ങനെ പറഞ്ഞതും ഭാഗ്യലക്ഷ്മിയുട മുഖത്തേ സന്തോഷം പെട്ടെന്ന് ഇല്ലാതായി.

“””””ചെയ്തു തീർക്കുവാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്.

ആ ചെകുത്താനെക്കുറിച്ചൊന്നും സൂര്യൻ ഇതുവരെ അറിഞ്ഞുകാണില്ല.

വീണ്ടും ഒരു അപകടത്തിൽ പെടുത്താതെ റിനിയേയും കൂടെ സൂര്യനെയും സുരക്ഷിതമാക്കണം. തന്റെ സാമിപ്യം അവനേയും അപകടത്തിൽ പെടുത്തും…..

ഇല്ല….. തനിക്ക് പോകണം… ആ ചെകുത്താന്റെ അവസാനം കാണും വരെ തനിക്ക് സന്തോഷമോ വിശ്രമമോ ഇല്ല…”””””

“അമ്മാ.???.”

Recent Stories

The Author

Yshu

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. സൂര്യൻ

    😇ഇത് ടച്ചിങ്ങസ് പോയല്ലൊ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com