കർമ്മ 19 (അവസാന ഭാഗം.) [Yshu] 166

ആ ചെകുത്താന്റെ സഹോദരൻ അല്ലെ ഇങ്ങനെ ആയില്ലേങ്കിലേ അതിശയം ഉള്ളു.

അപ്പോൾ താൻ.???””””

ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ജന്മ രഹസ്യം മനസ്സിലേക്ക് വന്നതും അവൻ ആകെ ആസ്വസ്തനായി.

അവൻ ലാപ്ടോപ്പ് ഷഡ് ഡൗൺ ചെയ്ത് വീണ്ടും ആന്റണിയുടെ അടുക്കലേക്ക്‌ നീങ്ങി.

“എന്തിന് വേണ്ടിയാണ് നീ ഇതെല്ലാം ചെയ്തു കൂട്ടിയത്…?? പണത്തിന് വേണ്ടി ആയിരിക്കും അല്ലെ..???

ഒരുപാട് ഉണ്ടാക്കിയില്ലേ ഇനിയും ആർത്തി തീർന്നില്ലേ..???”

ഒരു പുച്ഛത്തോടെ അതും പറഞ്ഞ് അനി വീണ്ടും കസേരയിൽ ഇരുന്നു.

“അതേ.”

പണത്തിന് വേണ്ടി ആണോ എന്ന് അനി ചോദ്യം ആവർത്തിച്ചതും ആന്റണി ഉത്തരം മൊഴിഞ്ഞു.

“ശ്യാമിന് അവരോട് പക തോന്നാൻ കാരണം..??”

“അറിയില്ല…

അറിയില്ല. സത്യമായും എനിക്ക് അറിയില്ല.”

അനിയുടെ രൂക്ഷമായ നോട്ടത്തിൽ പതറിയ ആന്റണി അത് വീണ്ടും ആവർത്തിച്ചു.

അവിടെ നിന്നും എഴുന്നേറ്റ് കോശിയെ ഒന്നും കൂടി ടോർച്ചർ ചെയ്തു നോക്കിയെങ്കിലും കൂടുതൽ ഒന്നും പറയാൻ അയാൾ തയ്യാറായില്ല.

ഒടുവിൽ ആന്റണിയുടെ ഫോണിൽ നിന്നും ശ്യാമിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ചു.

ഇരുവരെയും കൊണ്ട് തനിക്കുള്ള പ്രയോജനം അവസാനിച്ചെന്ന്‌ അനിക്ക് ബോധ്യമായി.

“”””പ്രഭാകര വർമ്മയെക്കുറിച്ച് അറിയാൻ പരമാവധി വേദനിപ്പിച്ചതാണ്. മൈ**** എത്ര കിട്ടിയിട്ടും വാ തുറന്നില്ല.””””

ടോർച്ചറിങ്ങിന് ശേഷം ബോധം കേട്ട് കിടക്കുന്ന കോശി ചെറിയാനെ നോക്കി മനസ്സിൽ അതും പറഞ്ഞു കൊണ്ട് അനി അയാളുടെ ഇടതു കൈ സ്വതന്ത്രമാക്കിയ ശേഷം വെയിൻ കട്ട്‌ ചെയ്ത് ചോര ഒരു വലിയ പ്ലാസ്റ്റിക്ക്‌ ബക്കറ്റിലേക്ക് വീഴും വിധം താഴ്ത്തി വച്ചു.

ചെറിയൊരു പിടച്ചിൽ…..

അവശേഷിച്ച ജീവൻ കൂടി വിട്ടകന്നതോടെ കോശി ചെറിയാൻ നിശ്ചലനായി.

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. സൂര്യൻ

    ?ഇത് ടച്ചിങ്ങസ് പോയല്ലൊ

Comments are closed.