കർമ്മ 19 (അവസാന ഭാഗം.) [Yshu] 166

അറിയാമല്ലോ പോലീസിന് ഈ കാര്യത്തിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാകരുത്. അവനെ എനിക്ക് മാത്രമായി കിട്ടണം.”

“ഓക്കേ സാർ.”

***********************************

“”””ഞാനിത് പ്രതീക്ഷിച്ചതു തന്നെയാണ്…. അത് കൊണ്ട് തന്നെയാണ് ശ്യാം പോലും അറിയാതെ അവന് അഗരക്ഷകരെ ഒരുക്കി നിർത്തിയത്….

ഈ സിംഹം ഒരുക്കിയ കെണിയിലേക്കാണ് നീ വന്നു കയറിയത്…. പാവം.”””””

മദ്യം നിറച്ചു വച്ച ഗ്ലാസ്സിലേക്ക് ഐസ് ക്യൂബ് ഇട്ടുകൊണ്ട് വർമ്മ തന്റെ കസേരയിലേക്ക് ചാഞ്ഞു.

അദൃശ്യനായ ശത്രു ആരാണെന്നറിയാൻ വല്ലാതെ വെമ്പുകയായിരുന്നു അയാളുടെ മനസ്സ്.

ആ സമയമാണ് വർമ്മയുടെ ഫോൺ വീണ്ടും റിങ്ങ് ചെയ്തത്

“”””സെക്യൂരിറ്റി ഹെഡ് ജൂടോ സതാൻ…””””

വർമ്മ ആ ഫോൺ കോൾ അറ്റന്റ് ചെയ്തു.

“ഹലോ സാർ. ഒരു എമർജൻസി മെസ്സേജ് ഉണ്ട്.”

“യെസ്.

ഹാ..”

അതും പറഞ്ഞ് വർമ്മ മദ്യം ഒറ്റ വലിക്ക് കുടിച്ചിറക്കി.

“സർ കോഴിക്കോട് പൂട്ടിക്കിടക്കുന്ന നമ്മുടെ റിസോർട് ഇല്ലേ. അവിടെ ആരോ ഒരു ഡെഡ് ബോഡി ഡമ്പ് ചെയ്തിട്ടുണ്ട്. അവിടെ കാര്യങ്ങൾ ഏല്പിച്ചവർ നമ്മുടെ കോട്രാക്റ്ററെ വിളിച്ചു അറിയിച്ചതാ.”

“എന്നിട്ട്.??? ആരുടേതാണെന്ന് മനസ്സിലായോ.”

വിഷയത്തിന്റെ ഗൗരവം മനസ്സിലായതും വർമ്മ ജാകരൂകനായി.

“ഇല്ല… മുഖം മനസ്സിലാകാത്ത വിധം വികൃതമാണ്. നമ്മുടെ മുൻപേ നടന്ന കേസുകൾക്ക് സമാനമായ രീതിയിൽ.”

ജൂടോ സതാൻ തന്റെ സംശയം കൂടെ കൂട്ടിച്ചേർത്തു പറഞ്ഞു.

“ജൂടോ എങ്കിൽ എത്രയും പെട്ടെന്ന് ആ ബോഡി അവിടെ നിന്നും മാറ്റണം… ആരും കാണാതെ നശിപ്പിച്ചു കളഞ്ഞേക്ക്.

“സാർ അതിൽ ഒരു പ്രശ്നം ഉണ്ട്.

അവിടത്തെ നമ്മുടെ ആൾക്കാർ കോട്രാക്റ്ററെ സമയത്തിന് വിളിച്ചിട്ട് കിട്ടിയില്ല. രാത്രി ആയത് കൊണ്ട് പുള്ളി നല്ല ഉറക്കം ആയിരുന്നു.

അത്കൊണ്ട് അവർ ആ ബോഡി അവിടെ നിന്നും കുറച്ച് മാറിയുള്ള സ്ഥലത്ത് കൊണ്ട് പോയി ഡമ്പ് ചെയ്തു.

“ഛേ… ആരോട് ചോദിച്ചിട്ടാണ് അവന്മാർ അങ്ങനെ ചെയ്തത്.

ബ്ലഡീ ഫ***ഴ്സ്…”

“സാർ അടുത്ത ആഴ്ച ആ റിസോർട്ട് റീ ഓപ്പൺ ചെയ്യാൻ പോകുന്ന സമയത്ത് ഇങ്ങനൊരു കാര്യം നെഗറ്റിവ് ആകുമെന്ന് അവർ കരുതി. അതാ അവർ സ്വന്തം നിലയ്ക്ക് വിഷയം കൈകാര്യം ചെയ്തത്.”

ജൂടോ വർമ്മയുടെ ദേഷ്യം മാറുവാനായി കാര്യം വിശദീകരിച്ചു.

“താൻ എത്രയും പെട്ടെന്ന് അവരെ വിളിച്ച് ആ ബോഡി ആരും കാണാതെ നശിപ്പിക്കാൻ പറ.”

“ഓക്കേ സാർ.”

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. സൂര്യൻ

    ?ഇത് ടച്ചിങ്ങസ് പോയല്ലൊ

Comments are closed.