കർമ്മ 19 (അവസാന ഭാഗം.) [Yshu] 166

Views : 16634

അമ്മ ഉൾപ്പടെ ഉള്ളവരല്ല അന്ന് തന്നെ കടത്തിക്കൊണ്ട് പോയതെന്ന് സുബാഷേട്ടൻ കോടതിയെ ധരിപ്പിച്ചു.

അതിനിടയിൽ സുബാഷേട്ടന്റെ ഭാര്യ ഉണ്ട് നീതു ചേച്ചി. എന്നെ വലിയ കാര്യമാണ് പുള്ളിക്കാരിയെ സോപ്പ് ഇട്ട് പുള്ളിക്കാരിയുടെ ഒരു കസിൽ ബ്രദർ ഉണ്ട് adv സുബീഷ് ലാൽ. അവൻ വഴി അവന്റെ സീനിയർ വക്കിൽ ആളൂർ സാറിന്റെ അടുക്കലേക്ക് ഞാൻ ഇൻ ഡയറക്ട് ആയി വിഷയം എത്തിച്ചു.

പുള്ളി ആൾറെഡി മനുഷ്യാവകാശ പ്രവർത്തനവുമായി നടക്കുന്നത് കൊണ്ട് കാര്യം കുറച്ച് കൂടി എളുപ്പമായി.”

“അപ്പോൾ നാലാമത്തെ ആൾ..?

സ്റ്റാൻലിക്കും കോശിക്കും ആന്റണിക്കും ശേഷം പോലീസ് ഒരു ഡെഡ് ബോഡി കൂടി കണ്ടെത്തിയിരുന്നില്ലേ അത്..???

ജയിലിൽ ആയിരുന്നെങ്കിലും വാർത്തകൾ ഒക്കെ ഞാൻ പൊടിപ്പും തൊങ്ങലും വച്ച് അറിയാറുണ്ടായിരുന്നു.”

സംശയത്തോടെ തല ഉയർത്തിയ അനിയെ നോക്കി ഭാഗ്യലക്ഷ്മി ആകാംഷയോടെ ചോദിച്ചു.

“അത് ശ്യാം…. ശ്യാം വർമ്മ. വർമ്മ ഇന്റർനാഷണൽ മാനേജിങ്ങ് ഡയറക്ടർ….”

നീ എങ്ങനെ അവനിലേക്ക് എത്തി…??.”

അതുവരെ ചെറിയൊരു ആവിശ്വാസം അനിയുടെ വാക്കുകളിൽ ഭാഗ്യലക്ഷ്മിക്ക് തോന്നിയിരുന്നു. എന്നാൽ അവൻ വർമ്മ ഇന്റർനാഷണലിന്റെ പേര് പറഞ്ഞതോടെ ഭാഗ്യലക്ഷ്മിയുടെ സംശയങ്ങൾ ഏറെക്കുറെ ഇല്ലാതായി.

“”””അപ്പോൾ സൂര്യൻ അവരെ എല്ലാം തീർത്തൂ എന്നത് സത്യം തന്നെ ആയിരിക്കും. പക്ഷെ അവൻ എല്ലാ സത്യങ്ങളും പൂർണ്ണതയോടെ മനസ്സിലാക്കി കാണുമോ..??””””

വീണ്ടും സംശയങ്ങളോടെ ഭാഗ്യലക്ഷ്മി അനിക്ക് നേരെ മുഖം ഉയർത്തി.

സംശയങ്ങൾ തീരാതെ ഉള്ള അമ്മയുടെ മുഖം കണ്ടതും ഒരു ചെറു പുഞ്ചിരിയോടെ അനിയുടെ ഓർമ്മകൾ പതിയെ രണ്ട് മാസത്തിന് മുന്നിൽ ഉള്ള ആ ദിവസത്തിലേക്ക്‌ ചേക്കേറി.

***********************************

“ആാാ…

മതി നിർത്ത്.. നിർത്ത്. ഞാൻ പറയാം….”

സുഷിരങ്ങൾ ഉള്ള മരപ്പലകയിൽ അനക്കാൻ കഴിയാത്ത വിധം ആന്റണിയുടെ വിരലുകൾ ബന്ധിച്ച് മെഴുകുതിരി കൊണ്ട് സാവധാനം ഓരോ വിരലിന്റെ തുമ്പിലും പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു അനി.

“മതി… നിർത്ത്…. നിർത്ത്….”

ആന്റണി അതും പറഞ്ഞ് കസേരയിൽ ഇരുന്ന ഇരിപ്പിൽ തന്നെ തല രണ്ട് വശത്തേക്കും ഇട്ട് അനക്കാൻ തുടങ്ങി. താങ്ങുവാൻ കഴിയുന്നതിനും അപ്പുറം ആയിക്കഴിഞ്ഞിരുന്നു ആന്റണിക്ക് ആ വേദന.

ആ മുറിയിൽ മുഴങ്ങി നിന്ന പോപ്പ് സംഗീതത്തിന്റെ ശബ്ദത്തിൽ അയാളുടെ അലർച്ച ലയിച്ച് ഇല്ലാണ്ടായിക്കൊണ്ടിരുന്നു.

എന്നാൽ അനി ആ സമയം വല്ലാത്തൊരു ലഹരിയിൽ ആയിരുന്നു.

പോപ്പ് സംഗീതവും ശത്രുക്കൾക്ക്‌ വേദന നൽകുന്നതിലൂടെ ലഭിക്കുന്ന സുഖവും ആസ്വദിച്ചു കൊണ്ടാണ് അവൻ ആന്റണിയെ സൽക്കരിച്ച് കൊണ്ടിരുന്നത്.

ആ സമയം ശരീരത്തിൽ കൂടി ഉള്ള നിയന്ത്രിത വൈദ്യുത പ്രവാഹത്താൽ വായിൽ നിന്നും നുരയും പതയും ഒലിപ്പിച്ച് അബോധാവസ്ഥയിൽ മറ്റൊരു മനുഷ്യൻ അവർക്കരികിൽ ഉണ്ടായിരുന്നു. ചൊറിയൻ കോശി എന്ന കോശി ചെറിയാൻ.

Recent Stories

The Author

Yshu

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. സൂര്യൻ

    😇ഇത് ടച്ചിങ്ങസ് പോയല്ലൊ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com