കർമ്മ 19 (അവസാന ഭാഗം.) [Yshu]

പിന്നീട് നടന്ന കുറച്ച് സംഭവങ്ങൾ അമ്മയ്ക്കും അറിവുള്ളതല്ലേ. നിങ്ങൾക്ക് നേരെ നടന്ന രണ്ട് അറ്റാക്കിന് പിന്നിലും പ്രവർത്തിച്ചത് ആന്റണി ആയിരുന്നു.

ആദ്യത്തെ അറ്റാക്കിനു ശേഷം നിങ്ങളെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ വച്ചാണ് ഞാൻ സ്റ്റാൻലിയെ ഐഡന്റിഫൈ ചെയ്യുന്നത്…

സ്റ്റാൻലിയെ മനസ്സിലായില്ലേ…???..

ജയിലിലേക്കുള്ള യാത്ര മധ്യെ നിങ്ങൾക്കു നേരെ വെടി ഉതിർത്തത് അവനാണ്.”

ചെറിയൊരു സംശയ ഭാവത്തോടെ നിന്ന ഭാഗ്യലക്ഷ്മിക്ക് അനി വ്യക്തമാക്കി നൽകി.

“അവന് പിറകെ ഉള്ള യാത്രയ്ക്കൊടുവിൽ അവിചാരിതമായി സ്വന്തം രക്ഷയ്ക്ക് വേണ്ടി എനിക്കവനെ തീർക്കേണ്ടി വന്നു. കൂടെ അവന്റെ രണ്ട് ശിങ്കിടികളെയും.

എന്റെ കൈകൾ കൊണ്ടുള്ള ആദ്യത്തെ കുരുതി. മനസ്സ് ആദ്യം ഒന്ന് മരവിച്ചു പോയെങ്കിലും പിന്നീട് അങ്ങോട്ട്‌ ഒരു തരി പോലും എനിക്ക് മനസ്താപം തോന്നിയിട്ടില്ല.

അന്ന്‌ അവരുടെ ഡെഡ് ബോഡി ഇവിടെ ഹൈഡ് ചെയ്തു തിരികെ നാട്ടിലേക്ക് എത്തുമ്പോഴേക്കും രണ്ടാമത്തെ അറ്റാക്കും നിങ്ങൾക്ക് നേരെ ഉണ്ടായി കഴിഞ്ഞിരുന്നു.

വീണ്ടും ഒരു അറ്റാക്ക് ഞാൻ പ്രതീക്ഷിച്ചതു തന്നെയാണ്. പക്ഷെ മനസ്സിൽ കണക്ക് കൂട്ടിയതിലും എത്രയോ നേരത്തേ ആന്റണി അത് എക്സിക്യൂട്ട് ചെയ്തു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അന്ന് അവിടെ കളിച്ചത് ആന്റണി ആണെന്ന് മനസ്സിലാക്കിയ ഞാൻ അവനെ അങ്ങ് തൂക്കാൻ തീരുമാനിച്ചു. കൂട്ടത്തിൽ നിങ്ങളുടെ കയ്യിൽ നിന്നും തെന്നിമാറിയ കോശിയേയും.

പിന്നീട് അവന്റെ ഒക്കെ ശവങ്ങൾ വച്ചാണ് ഞാൻ എന്റെ പ്ലാൻ എക്സിക്യൂട്ട് ചെയ്തത്. നിങ്ങൾ കൊന്ന് തള്ളിയ അതേ പാറ്റേണിൽ ഒരീച്ച പോലും അറിയാതെ അവരുടെ ബോഡി ഞാൻ ഡമ്പ് ചെയ്തു.

പ്രതിയെ പോലീസ് പിടികൂടി ജയിലിൽ അടച്ച ശേഷവും അതേ രീതിയിൽ കൊലപാതകങ്ങൾ അരങ്ങേറുന്നത് മാധ്യമങ്ങൾ വാർത്ത ആക്കി. പോലീസിന്റെ കെടുകാര്യസ്‌തഥ ആയി അതിനെ അവർ വ്യാഖ്യാനിച്ചു. നിരപരാധി ആയ ആളാണ് ജയിൽ കഴിയുന്നത് എന്ന് അവർ വിധിച്ചു.

അത് തന്നെ ആയിരുന്നു എനിക്കും വേണ്ടി ഇരുന്നത്.

വീണ്ടും മാധ്യമ ശ്രദ്ധ ആ കേസിലേക്ക് വന്നതോടെ ഞാൻ അടുത്ത സ്റ്റെപ്പ് എടുത്ത് വച്ചു.

കോടതി നിങ്ങളുടെ കേസ് പരിഗണിച്ചതോടെ ഞങ്ങളുടെ ഇടപെടൽ കൊണ്ട് സുബാഷേട്ടൻ കോടതിയിൽ മൊഴി മാറ്റി.