കർമ്മ 19 (അവസാന ഭാഗം.) [Yshu] 166

Views : 16634

“ആ പറയാൻ തുടങ്ങിക്കോ…

ആര്..??? എന്തിന്..?? ഇതിൽ നിനക്കുള്ള ഇൻവോൾവ്മെന്റ്..??

ബാക്കി എല്ലാം നീ പറയാതെ തന്നെ എനിക്കറിയാം. സത്യം സത്യമായി പറഞ്ഞാൽ ഇനി അധികം വേദനിപ്പിക്കാതെ ഞ്ഞാൻ തീർത്തു തരാം…

ഒന്നും വിട്ട് പറയില്ലാ എന്ന് വാശി പിടിച്ചവന്റെ അവസ്ഥ കണ്ടില്ലേ…

നിന്റെ അവസ്ഥയും അതു പോലെ ആകേണ്ടെങ്കിൽ മോൻ പറഞ്ഞ് തുടങ്ങിക്കോ.”

അതും പറഞ്ഞ് കോശിയുടെ കവിളിൽ രണ്ട് തട്ടൽ തട്ടിയിട്ടും മയക്കത്തോടെ ഉള്ള ഒരു മൂളൽ അല്ലാതെ മറ്റ് പ്രതികരണം ഒന്നും ഇല്ലാ എന്ന് കണ്ടതോടെ അനി ആന്റണിക്ക് മുന്നിലായി ഒരു കസേര വലിച്ചിട്ടിരുന്നു.

“മുൻ ജില്ലാ പോലീസ് മേധാവി സാബു ചെറിയാൻ സാർ വിളിച്ച് പറഞ്ഞത് പ്രകാരമാണ് ഞാൻ അവനെ പരിചയപ്പെട്ടത്.

അവന്റെ നിർദ്ദേശം അനുസരിച്ചാണ് ഞാൻ.. ഞാൻ… എല്ലാം ചെയ്തത്.”

“അവൻ… അവൻ… ഏത് അവൻ..?? അവന് പേരില്ലേ..??”

കുറച്ച് കലിപ്പിൽ അനി അത് ചോദിച്ചതും ആന്റണി ഒന്ന് നടുങ്ങി. വീണ്ടും ഒരു ക്ഷതം ഏൽക്കാനുള്ള ത്രാണി തന്റെ ശരീരത്തിന് ഇല്ലാ എന്ന് അയാൾക്ക്‌ അറിയാമായിരുന്നു.

“ശ്യാം.. ശ്യാം.. വർമ്മ ഇന്റർനാഷണലിന്റെ എം ഡി.”

മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റ് വരുന്ന അനിയെ കണ്ടതും ആന്റണി വേഗത്തിൽ പറഞ്ഞു.

“””ശ്യാം വർമ്മ… വർമ്മ ഇന്റർനാഷണലിന്റെ എംഡി…””””

സംശയം തോന്നിയ അനി ഉടനെ തന്റെ ലാപ്ടോപ്പിൽ വർമ്മ ഇന്റർനാഷണലിന്റെ വെബ്സൈറ്റ് ഓപ്പൺ ചെയ്ത് അതിൽ നൽകിയിരിക്കുന്ന ശ്യാമിന്റെ ഫോട്ടോ ആന്റണിയെ കാണിച്ചു.

“ഇതാണോ..??”

അതിന് ഉത്തരം നൽകാതെ അതേ എന്ന രീതിയിൽ തല ആട്ടുക മാത്രമായിരുന്നു ആന്റണി.

വീണ്ടും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ മനസ്സിലേക്ക്‌ കയറിവന്നത്തോടെ അനി ശ്യാമിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.

Recent Stories

The Author

Yshu

2 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  2. സൂര്യൻ

    😇ഇത് ടച്ചിങ്ങസ് പോയല്ലൊ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com