“””””അപ്പോൾ തന്നെ ജനിപ്പിച്ച ആ ചെകുത്താന്റെ സഹോദരൻ പ്രഭാകര വർമ്മയുടെ മകനാണ് ശ്യാം.. ശ്യാം വർമ്മ.””””

ഒരു ബിസിനസ് മാഗസിന്റെ ഓൺലൈൻ പതിപ്പിൽ നിന്നും ശ്യാമിന്റെ പ്രൊഫൈൽ നോക്കിയതിൽ നിന്നും അനിക്ക് അത് ഉറപ്പിച്ചു.

രണ്ടാമത് അവൻ പ്രഭാകര വർമ്മയെ കുറിച്ച് ഇന്റർനെറ്റിൽ സേർച്ച്‌ ചെയ്തു.

ആദ്യം ഫേസ്ബുക്കിൽ. പിന്നെ ഗൂഗിളിൽ, ലിങ്കിട് ഇൻ,ബിസിനസ്‌ മാഗസിന്റെ ഓൺലൈൻ പതിപ്പുകൾ, ഡാർക്ക്‌ വെബിൽ അതിൽ തന്നെ ഡീപ് വെബിൽ പിന്നീട് താൻ രഹസ്യമായി കണക്ട് ചെയ്ത പോലീസിന്റെ ക്രൈം റെക്കോർഡുകളിൽ….

അനി തന്റെ സകല സന്നാഹവും ഉപയോഗിച്ച് തിരയാൻ ശ്രമിച്ചിട്ടും . അവ്യക്തമായ ചില ചിത്രങ്ങൾ അല്ലാതെ പ്രഭാകര വർമ്മയെ കുറിച്ച് മറ്റൊന്നും കണ്ടെത്താൻ അവന് സാധിച്ചില്ല.

അനി ഒരു നിമിഷം തന്റെ ബോധ മണ്ഡലം വർഷങ്ങൾക്കു പിന്നിലോട്ട് ചലിപ്പിച്ചു.

“”””തന്റെ ഓർമ്മയിൽ ഒന്നും തന്നെ പരമ സത്വികാനായ പ്രഭാകര വർമ്മ എന്ന മനുഷ്യന് മറ്റൊരു മുഖം ഉണ്ടായിരുന്നില്ല.

ആ വലിയ തറവാട്ടിൽ ഒറ്റപ്പെട്ട് പോയ തന്നെ സ്നേഹത്തോടെ കണ്ടിരുന്നത് വല്ലപ്പോഴും വരുന്ന ആ മനുഷ്യൻ മാത്രമായിരുന്നു.

തന്നെ ജനിപ്പിച്ച മനുഷ്യനെ ഭയന്ന് ഒളിച്ചും പാത്തും ആയിരുന്നു ആ മനുഷ്യൻ സ്വന്തം തറവാട്ടിലേക്ക് പോലും വരാറുണ്ടായിരുന്നത്.

അങ്ങനെ ഉള്ള ഒരാൾ..???

രാമ വർമ്മ എന്ന ചെകുത്താന്റെ മരണത്തിന് ശേഷം എല്ലാം പ്രഭാകര വർമ്മയിലേക്ക് എത്തിക്കാണും പണത്തിന് വേണ്ടി അയാളും മാറി ചിന്തിച്ചിട്ടുണ്ടാകും.

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16

2 Responses