കൃഷ്ണപുരം ദേശം 2[Nelson🔟] 524

Views : 38100

” ചേട്ടൻ ഞാൻ നേരത്തെ പറഞ്ഞത്തിന്റെ ദേഷ്യത്തിലാണോ ഇപ്പോഴും”

” ഏത് കാര്യം”

” ഹോട്ടലീന് പറഞ്ഞത്.. ഞാൻ അപ്പോഴത്തെ ദേഷ്യം കൊണ്ട് പറഞ്ഞത്താ”

ഇവൾ ഇതെന്ത് തേങ്ങയാ പറയണേ.. എന്നോട് എന്തിനാ ദേഷ്യം തോന്നണെ.. ഇനി ഞാൻ ഫുഡിന് ക്യാഷ് കൊടുത്തത് കൊണ്ടാവോ.. അതിന് ചാൻസില്ല.. അങ്ങനെയാണേൽ പാക്കരനൊക്കെ അതിനെ സമയം കാണു..

“അവിടെ കഴിക്കാൻ ഇരുന്നപ്പോൾ ഇയാൾ എന്നെ മൈൻഡ് കൂടി ചെയ്യാണ്ട് ഫോണിൽ കളിച്ചിരിക്കാലായിരുന്നോ.. അപ്പുറത്ത് രണ്ട് കിളവന്മാര് എന്നെ വലാത്ത നോട്ടായിരുന്നു.. അത് ആലോചിക്കുമ്പോഴെ എന്തോ പോലെയാ.. അവറ്റകളോടുള്ള ദേഷ്യത്തിലാ ഞാൻ അങ്ങനെ പറഞ്ഞെ”

ദൈവമേ.. ഇതിനിടക് ഇതൊക്കെ സംഭവിച്ചോ ..

” കേട്ടോ ആ കൊച്ച് പറഞ്ഞത് കേട്ടോ .. നേരത്തെ ആ പാവം കൊച്ചിനോട്ട് വെറുത്തെ ദേഷ്യപ്പെട്ടു.”

” ആ മനസാക്ഷി തെണ്ടി വന്നോ. ഞാൻ വിചാരിച്ചു നേരത്തേ കണ്ടം വഴി ഓടി എന്ന് ”

” ചേട്ടൻ എന്താ അലോച്ചിക്കണെ”

എന്റെ ഭാഗത്തിന് ഒരു മറുപടി കിടാത്തത് കൊണ്ടാവും അവൾ വീണ്ടും സംസാരിച്ച്

“ഹേയ്… ഒന്നുമില്ല.. എന്ന തനിക് അത് അവിടെ വച്ച് പറഞ്ഞൂടായിരുന്നോ”

“ആ ബെസ്റ്റ് ..ഞാൻ ഇയാളെ എത്ര നോക്കിയെന്നോ.. അതിന് എവിടെ ചുറ്റുപാടും നോക്കുന്നെ..”

” അത് വിട് കഴിഞ്ഞത് കഴിഞ്ഞു ..”

” ആഹ്. അപ്പോ നമ്മൾ തമ്മിൽ കോംമ്പ്രമൈസായില്ലേ”

ഞാൻ അതിന് ചിരിച്ച് കൊടുത്തു

” ചേട്ടന്റെ പേരെന്താ”

” കാർത്തി.. ഇയാളുടേത്തോ”

” ആരതി.. ഇനി പറ.. ചേട്ടൻ ഇത് എവിടെന്നാ വരണേ.. ബൈക്ക് മഹാരാഷട്ര രജിസ്ട്രേഷൻ ആണല്ലോ”

” പൂനെ”

“അവിടന്ന് ഇത്രേം ദൂരം അതിലാണോ വന്നെ”

“ആഹ്..ഇന്നലെ രാത്രി ഫ്രണ്ടിൻ്റെ റൂമിലയിരുന്നു.. ബാഗ്ലൂർ”

” പാലക്കാട്ടേയ്ക്ക് ഇപ്പോ എന്തിനാ”

“അതൊരു കോംപ്ലിക്കേറ്റഡ് സ്റ്റോറിയാണ്..അത് പിന്നെ പറഞ്ഞ് താരം. ഇയാൾക്ക് ബാഗ്ലൂർ എന്താ പരിപാടി”

” ഞാൻ അവിടെ വർക്ക് ചെയ്യണേ.. നേഴ്സാ”

” നാട്ടിൽ ഒന്നും നോക്കിയില്ലേ”

” ഞാൻ പഠിച്ചത് ഇവിടെയാ ..അപ്പൊ ഫ്രെഡ്സൊക്കെ ചേർന്ന് ഇവിടെ കൂട്ടാം എന്നു കരുതി.. മിക്കവാറും ഇത് ഇവിടെ ലാസ്റ്റാവും”

“അതെന്താ”

Recent Stories

The Author

Nelson🔟

14 Comments

  1. NithinRajagopal

    സൂപർ aayund

  2. Waiting

  3. Nizzz brooo
    Waiting for the next part

  4. സൂര്യൻ

    ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦

  5. അടുത്ത പാർട്ട് ഉടനെ വരുമോ

  6. കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് 👌👌👌

  7. Ohhh twist vakayilae pengalo atho murapenno next partil kanam

  8. bro polii waiting for your next part

  9. Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️

    1. Nice story bro

  10. സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🥳 🎉

  11. ത്രിലോക്

    ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com