കൃഷ്ണപുരം ദേശം 2[Nelson🔟] 524

Views : 38100

” അച്ചന്റെ ഓർഡർ ഉണ്ടായിരുന്നു അവിടെ നിർത്തി നാട്ടിലേക്ക് പോരാൻ .. അടുത്ത മാസമൊക്കെ ആവുമ്പോഴെക്കും നിർത്താനായിരുന്നു പ്ലാൻ.. ഇനി മിക്കവാറും ഇങ്ങോടെക്ക് പെട്ടിയും കിടക്കയും എടുക്കാനുള്ള വരവായിരിക്കും. ഇതിപ്പോ അച്ചമ്മയ്ക്ക് വയ്യാത്തായത് കൊണ്ടാ നേരത്തെ പോന്നത്ത്”

“നേരത്തെ ചോദിക്കണം എന്നുവെച്ചത്താ..എന്താ പറ്റിയത്”

” ബി.പി റൈസായത്താ ..ഇപ്പോ ഓബ്സെർവേഷനിലാ”

“എന്തേലും കണ്ട് പേടിച്ചോ”

“ഹേയ് .. ഇത് സന്തോഷം കൊണ്ടാ .. സ്വന്തം മോളെ കണ്ട സന്തോഷത്തിലാ”

“മോളെ കണ്ടത്തില്ലോ .. എന്താ ആദ്യായിട്ട് കാണാണോ”

” ഏകദേശം അത് പോലെയാ”

എനിക്ക് ഒന്നും മനസിലായില്ല.. ഇവൾ ഇത് എന്താ പറയണെ..

” അതായത് രമണാ …എന്റെ അച്ചന്റെ ചേച്ചിയാണ് ഈ കക്ഷി.. അപ്പച്ചിയെ കെട്ടിച്ചത്ത് ഞങ്ങളുടെ നാട്ടിലേ വലിയ തറവാടിലേക്കാ.. അവരുടെ കെട്ട് കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയപ്പോ ഞങ്ങളുടെ വീട്ടുകാർ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായി. അതിന്റെ പേരിൽ ഇവര് ഭർത്താവിന്റെ കുടെ എങ്ങോടൊ പോയ്.. ഇപ്പോ ഇരുപത്തിരണ്ട് വർഷം കഴിഞ്ഞ് ഇന്നലെയാ ഞങ്ങളെ വീട്ടിൽ വന്നെ.. ആ സന്തോഷത്തിലാ ഇപ്പോ അച്ചമ്മ ഹോസ്പിറ്റലിൽ കിടക്കണേ”

ഇവളിത് പറഞ്ഞ് കഴിഞ്ഞപ്പോഴാ ഇന്നലെ അച്ചു ഫോണിൽ പറഞ്ഞത് ഓർമ വന്നെ .. അമ്മൂമ്മ, അമ്മ, എക്സൈറ്റ്മെന്റ്, ബി.പി, ഹോസ്പിറ്റൽ… ദൈവമേ .. ഇവൾ ഈ പറഞ്ഞ അപ്പച്ചി എന്റെ അമ്മയാളോ … ഉപബോധ മനസ് അത് ചിന്തിച്ചപ്പോയേക്കും എന്റെ കാൽ യാന്ത്രികമായി ബ്രേക്ക് ചവിട്ടി പോയി.

തുടരും

⊗⊗⊗⊗

തന്ന ലൈക്കിനും ചെയ്യ്ത കമന്റിനും നന്ദി.. കമന്റിന് റിപ്ലേ തരാത്തതിന് ക്ഷമ ചോദിയ്ക്കുന്നു.. കുറച്ച് തിരക്കിൽപ്പെട്ടിരിക്കായിരുന്നു. അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

Recent Stories

The Author

Nelson🔟

14 Comments

  1. NithinRajagopal

    സൂപർ aayund

  2. Waiting

  3. Nizzz brooo
    Waiting for the next part

  4. സൂര്യൻ

    ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦

  5. അടുത്ത പാർട്ട് ഉടനെ വരുമോ

  6. കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് 👌👌👌

  7. Ohhh twist vakayilae pengalo atho murapenno next partil kanam

  8. bro polii waiting for your next part

  9. Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️

    1. Nice story bro

  10. സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ 🥳 🎉

  11. ത്രിലോക്

    ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com