നീണ്ട 4 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ മൈസൂരിലെത്തി.. ഇതിനിടക്ക് പലവട്ടം ഞാൻ ചൊറിഞ്ഞെങ്കിലും അവൾ കമാ എന്നരൊക്ഷരം പോലും മിണ്ടിയില്ല.. മൈസൂർ ടൗണിൽ നിന്നും 5 കിലോമീറ്റർ കൂടി കഴിഞ്ഞാലാണ് കൺസ്ട്രക്ഷൻ സൈറ്റ് .. ഞാൻ വണ്ടി അങ്ങോടേക്ക് എടുത്തു.
” എനിക്ക് ഇവിടെ കുറച്ച് പരിപാടിയുണ്ട്. ഞാൻ ഇപ്പോ വരാം. പിന്നെ കൊച്ചേ പറഞ്ഞില്ല എന്നുവേണ്ട ഇവിടെ അടങ്ങി ഇരിക്കണം. എനിക്ക് പണി ഉണ്ടാക്കരുത്”
” ഞാൻ എന്താ LKG കുട്ടിയാണോ.. ഇങ്ങനെ ഉപദേശം തരാൻ.. എനിക്കറിയാം എന്നെ നോക്കാൻ..”
“മതി നോക്കിയാ മതി.. ഇവിടെ മുഴുവൻ നോർത്ത് ഇന്ത്യക്കാരാ.. അവരോട് പോയി ഇനി ഗ്ലാമർ ഉണ്ടെന്ന് പോയി പറയരുത്.. പീഡിപ്പിച് കളയും.. പിന്നെ സൗന്ദര്യം കളയെണ്ടെങ്കിൽ വേണേൽ ആ ക്യാബിനിലിരുന്നോ.. ആരെങ്കിലും ചോദിച്ചാൽ എന്റെ കൂടെ വന്നത്താ എന്ന് പറഞ്ഞാ മതി. 5 മിനുട്ട് ഇപ്പോ വരാം.
“ആഹ്”
ഞാൻ അവളോട് അതും പറഞ്ഞ് സൈറ്റ് മാനേജർ ഗൗഡയെ വിളിച്ച് സൈറ്റിലേക്ക് കേറി. അവിടെ യുണിയൻക്കാരെല്ലാം കാത്തുനിൽക്കുന്നുണ്ടാനായിരുന്നു. അവരുടെ പ്രശ്നം സോൾവാക്കി ഗൗഡയെയും കൂടി സൈറ്റിന്റെ വർക്ക് പ്രോഗ്രസുമൊക്കെ ചെക്ക് ചെയ്തു. എലാം കഴിഞ്ഞ് ഗൗഡയോട് കാർ റെഡിയാക്കാൻ പറഞ്ഞ് ഞാൻ ക്യാബിനില്ലേക്ക് നടന്നു.
⊗⊗⊗⊗
ഓഫീസിലേക്ക് കേറിയപ്പോൾ അവൾ ഫോണിൽ കളിച്ചിരിക്കാണ്.
“കുടിക്കാനൊക്കെ വലതും കിട്ടിയോ”
” ഒരു ചേച്ചി കൊണ്ടുവന്നു തന്നു .. ഇയാൾ 5 മിനുട്ട് എന്ന് പറഞ്ഞ് പോയിട്ട് ഇപ്പോ ഒരു മണിക്കൂർ കഴിഞ്ഞു”
” വർക്കല്ലേ മാഡം.. കുറച്ച് അത്യാവശ്യക്കാര്യമായിരുന്നു. ദേ ഇപ്പോ ഇറങ്ങാം. ഞാൻ ഒന്നു വാഷ്റൂമിൽ പോയി വരാം. താൻ ഇറങ്ങിക്കോ “
സൂപർ aayund
Waiting
Nizzz brooo
Waiting for the next part
ഇപ്പോൾ തിരക്ക് കുറവാണൊ അപ്പോൾ പെട്ടെന്ന് അടുത്ത പാ൪ട്ട് പെട്ടെന്ന് വരുവാരിക്കു൦.പേജ് കൂട്ടിയിട്ടാൽ നല്ലതാരിക്കു൦
അടുത്ത പാർട്ട് ഉടനെ വരുമോ
കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട് ???
Ohhh twist vakayilae pengalo atho murapenno next partil kanam
bro polii waiting for your next part
Mone poli ipozha 2 part um vayiche sanam vere vibe akitund baki pettannu poratte ❣️
Nice story bro
സൂപ്പർ ആയിട്ടുണ്ട് കേട്ടോ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ ? ?
Supper
ഇനിയും എഴുതണേ ബ്രോ… കഥ ഇഷ്ടപ്പെട്ടു ❤️❤️❤️
Superb