കൂടെവിടെ – 4 [ദാസൻ] 130

Views : 9629

ഞാൻ:മുഖവും കയറ്റിപ്പിടിച്ചിരിക്കുന്ന ആളുടെ അടുത്ത് ഇരുന്നിട്ട് എന്തു കാര്യം?
കിളി: രാവിലെ തന്ന മരുന്ന് ആദ്യ ദിവസം തന്നെ തന്നിരുന്നെങ്കിൽ, ഇങ്ങിനെ വെറുതെ ചുറ്റിത്തിരിയേണ്ട ആവശ്യം വരുമായിരുന്നൊ?അപ്പോൾ ഈ ആൾക്കും കുറച്ചു കുറുമ്പ് ഉണ്ടായിരുന്നു, ശരിയല്ലെ.
ഞാൻ: ഉണ്ടായിരുന്നു, നിൻ്റെ അത്രയും ഇല്ലായിരുന്നു.
കിളി സ്വകാര്യമായി എൻ്റെ ചെവിയിൽ
കിളി: എനിക്കിന്ന് ഈ മാറിൽ കിടന്നുറങ്ങണം.
ഞാൻ: അമ്മുമ്മയുടെ കൂടെയല്ലെ കിടക്കുന്നത്.
കിളി: വല്ല്യമ്മ ഇപ്പോൾ ചേട്ടൻ്റെ മുറിയിലാണ് കിടക്കുന്നത്, വല്ല്യമ്മ കിടന്നാൽ പിന്നെ ഉണരുന്നത് നേരം വെളുത്തിട്ടാണ്. ഇന്നു മുതൽ ചേട്ടൻ ഹാളിൽ കിടക്ക്.
ഞാൻ സമ്മതം മൂളി.രാത്രി ഹാളിൽ പായ വിരിക്കുമ്പോൾ
അമ്മുമ്മ: മോനെന്താ താഴെയാണൊ കിടക്കുന്നത്?
ഞാൻ:മുകളിൽ നല്ല ചൂടാണ്, അതു കൊണ്ട് താഴെ കിടക്കാമെന്ന് കരുതി.
അമ്മുമ്മ: അതാണ് മോനെ നല്ലത്, എന്തെങ്കിലും ആവശ്യമുണ്ടായാൽ മുകളിലേക്ക് കയറി വരണ്ടെ.
ഞങ്ങൾ കടന്നു, അമ്മുമ്മയുടെ കൂർക്കം വലി ഉയർന്നപ്പോൾ കിളി എൻ്റെ അടുത്ത് വന്നു കിടന്നു. മാറിൽ തല ചായ്ച് കിടന്നു.
കിളി: എത്ര ദിവസങ്ങളായുള്ള ആഗ്രഹമാണെന്നൊ ഇത്. രണ്ട് മൂന്ന് ദിവസം എന്തായിരുന്നു ഡിമാൻറ്, മുകളിലെ മുറിയിൽ പോയിക്കിടക്കുന്നു. രാവിലെ തന്നെ എഴുന്നേറ്റ് എഴുന്നള്ളിപ്പ് അല്ലായിരുന്നൊ.
ഇത് പറഞ്ഞ് അവൾ എൻ്റെ കവിളിൽ കടിച്ചു.
കിളി: കുറുമ്പനാണ്. ഞാനെന്തെങ്കിലും ബുദ്ധിമോശം കാണിച്ചാൽ, ശകാരിച്ചൊ തല്ലിയൊ നന്നാക്കേണ്ട ആൾ എന്നേലും വലിയ ഗൗരവം കാണിച്ചു നടന്നു.എന്നിട്ട് അവസാനം എനിക്ക് തല്ലും.
ഞാൻ: അതു മാത്രം പറയരുത്. ഞാൻ എല്ലാം പറഞ്ഞതല്ലെ, എന്നിട്ട് നീ കേട്ടൊ. ഇല്ലല്ലോ?
കിളി: ഞാൻ തല്ലു കൂടാൻ വന്നതല്ല, ഈ നെഞ്ചിൽ തലവെച്ചുറങ്ങാൻ വന്നതാണ്..
ഞാൻ: സോറി മോളെ. എൻ്റെ മാറിൽ ചേർന്ന് കിടന്നുറങ്ങിക്കൊ.
ഞാൻ അവളെ വാരിപ്പുണർന്നു കിടന്നുറങ്ങി. ഞങ്ങളുടെ ഈ സല്ലാപങ്ങൾ നിത്യസംഭവങ്ങളായി. ദിവസങ്ങൾ ആഴ്ചകളായി, ആഴ്ച്ചകൾ മാസങ്ങളായി.

മെയിൻ ലിസ്റ്റ് വന്നു, ലിസ്റ്റിൽ സാജൻറെ റാങ്ക് 150 ആണ് എൻറെ 222. ആദ്യത്തെ അലോട്ട്മെൻറിൽ തന്നെ സാജന് അപ്പോയ് മെൻറ് കിട്ടി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ, എനിക്ക് അഡ്വൈസ് മെമ്മോ വന്നു. റവന്യൂവകുപ്പിൽ ആണ്. ഇതറിഞ്ഞപ്പോൾ കിളിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധമായിരുന്നു. അന്ന് രാത്രി കിളി പ്രേമ പരവശയായി ചുംബനങ്ങൾ കൊണ്ട് മൂടി. അന്ന് ഉറങ്ങിയത് തന്നെ വളരെ വൈകിയാണ്. ജോലി കിട്ടും എന്ന വാർത്ത അറിഞ്ഞ എൻറെ സുഹൃത്തുക്കൾ, അവർക്ക് ചെലവ് ചെയ്യണം എന്ന് പറഞ്ഞു. ഒരു സുഹൃത്തിൻറെ വീട്ടിൽ എല്ലാം അറേഞ്ച് ചെയ്തു. കൂട്ടുകാരോട്
ഞാൻ: എല്ലാം റെഡി ആയില്ലേ, നിങ്ങൾ നടത്തിക്കോ ഞാൻ ഈ വെള്ളം അടിക്ക് ഇല്ല.
കൂട്ടുകാർ സമ്മതിച്ചില്ല.
വേണു: അതു പറഞ്ഞാൽ പറ്റില്ല, നീ വെള്ളം അടിക്കണ്ട. ഞങ്ങളുടെ കൂടെ വന്നിരുന്നാൽ മതി, കോള കുടിക്കുന്നതിന് പ്രശ്നമൊന്നും ഇല്ലല്ലോ.
അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങി അവരോടൊപ്പം പോകാൻ തീരുമാനിച്ചു.
കിളി: അവരോടൊപ്പം പോകുന്നത് ഒക്കെ കൊള്ളാം, കള്ളുകുടിച്ചു കൊണ്ടു വരരുത്.
ഞാൻ: പരമാവധി ഒഴിയാൻ ശ്രമിച്ചതാണ്, അവരുടെ നിർബന്ധം സഹിക്കവയ്യാതെ സമ്മതിച്ചതാണ്. ഞാൻ കുടിക്കില്ല, ഭക്ഷണം കഴിച്ചിട്ടേ വരൂ എന്നെ കാത്തിരിക്കേണ്ട.
അങ്ങനെ സുഹൃത്തുക്കളോടൊപ്പം കൂടി, കോളയും ഭക്ഷണവും കഴിച്ചു. സോഡ തീർന്നപ്പോൾ എന്നോട് പോയി വാങ്ങി വരാൻ പറഞ്ഞു.
ഉത്തമൻ: എടാ നീ പോയി ആ കടയിൽ നിന്നും സോഡ വാങ്ങിയിട്ട് വാ, ഞങ്ങൾ പോയാൽ ശരിയാവില്ല. ഞങ്ങൾ ഇത്തിരി പറ്റല്ലേ, ആരോടെങ്കിലും എന്തെങ്കിലും വർത്തമാനം പറഞ്ഞാൽ, അത് ശരിയാവില്ല നീ തന്നെ പോകു.
ഞാൻ സോഡ വാങ്ങാൻ പോയി തിരിച്ചു വന്നു. ഞാൻ വന്നപ്പോഴേക്കും, ഒരു കോള ഓപ്പൺ ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. ഞാൻ അത് പതിയെ കുടിച്ചപ്പോഴേക്കും, അവരുടെ കള്ള് കമ്പനിയും നിർത്തി. ഞങ്ങൾ പിരിഞ്ഞു, ആ കോള കുടിച്ചതിനുശേഷം തലക്കൊരു മന്ദിപ്പ്. ഞാൻ വീടെത്തിയപ്പോൾ അവർ ഭക്ഷണം കഴിച്ച് എന്നെയും കാത്തിരിക്കുകയായിരുന്നു. കിളി എന്നെ കണ്ടപ്പോൾ ഒരു രൂക്ഷമായി നോക്കുന്നുണ്ട്, എനിക്ക് എന്താണ് കാര്യം എന്ന് മനസ്സിലായില്ല. ഞാൻ ചെന്ന് എൻറെ പായ എടുത്ത് ഹാളിൽ വിരിച്ചു കിടന്നു. തലക്ക് ഒരു പെരുപ്പ് പോലെ, പെട്ടെന്ന് മയങ്ങിപ്പോയി. ചെവിയിൽ ആരോ കടിക്കുന്നത് പോലെ തോന്നിയപ്പോഴാണ്, പകുതി ബോധത്തിലായ ഞാൻ തടഞ്ഞു നോക്കുന്നത്. അരികിൽ ആരോ കിടക്കുന്നതു പോലെ തോന്നി, ആ ആൾ എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ട്. എൻറെ കൈകൾ പരതി നടന്നപ്പോൾ, എൻറെ ഉപബോധ മനസ്സ് ഏതോ വികാരത്തിന് അടിമപ്പെട്ടു. ഞാൻ അടുത്തു കിടക്കുന്ന ആളുടെ മുകളിലേക്ക് കയറി. ആ ആൾ എതിർക്കാൻ നോക്കുന്നുണ്ട്. ഞാൻ ബലംപ്രയോഗിച്ച്, ആളുടെ വസ്ത്രങ്ങളെല്ലാം വേർപെടുത്തി. ബോധ മനസ്സിലേക്ക് വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സൈഡിൽ കിടന്ന ആൾ പൊട്ടിക്കരയുന്നു. ഞാൻ എഴുന്നേറ്റ് തപ്പിത്തടഞ്ഞു ലൈറ്റ് ഇട്ടു. കിളി, കിടന്നു കൊണ്ട് അർദ്ധനഗ്നത മറക്കാൻ വേണ്ടി ഹുക്കുകൾ പൊട്ടിയ ബ്ലൗസ് കൂട്ടി പിടിക്കുന്നു. അവൾ വിങ്ങി പൊട്ടുകയാണ്, അവൾ എന്നിൽ നിന്നും ഇങ്ങിനെ ഒരു പ്രവർത്തി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അവൾ എഴുന്നേറ്റ് കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടി. ഞാൻ പുറകെ ചെന്നെങ്കിലും എൻ്റെ മുമ്പിൽ വാതിൽ അടഞ്ഞു. എനിക്ക് എന്താണ് സംഭവിച്ചത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും

Recent Stories

The Author

Dasan

3 Comments

  1. 💕💕💕💕💕💕

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com