കൂടെവിടെ – 4 [ദാസൻ] 130

Views : 9629

അടുത്ത ദിവസം ഉച്ചയോടെ ചിറ്റയും കുഞ്ഞും അമ്മുമ്മയും എത്തി.ദിവസങ്ങൾ അങ്ങിനെ കടന്നു പോയി, ഇതിനിടയിൽ കറ്റ മെതി നടന്നു.അതിനു ശേഷം നെല്ല് രണ്ടു കൂട്ടരുടേയും പങ്കിട്ട് വീടുകളിൽ എത്തി. അതോടെ കളത്തിൻ്റെ ആവശ്യം കഴിഞ്ഞു. ഞായറാഴ്ച ഉച്ചക്ക് മുകളിലെ മുറിയിൽ കൊണ്ടുപോകാനുള്ള സർട്ടിഫിക്കറ്റും ഡ്രെസും ബാഗിൽ ആക്കുമ്പോൾ, കിളി മുറിയിലേക്ക് വന്നു. ആളുടെ മുഖത്ത് വിഷമം നിഴലിച്ചിരുന്നു., ഞാൻ അവളെ മാറോട് ചേർത്തു കൈകളാൽ മുഖം ഉയർത്തി ചെഞ്ചുണ്ടിൽ ചുംബിച്ചു.
ഞാൻ: എന്തിനാണ് മോളെ വിഷമിക്കുന്നത് രണ്ടു ദിവസത്തെ കാര്യമല്ലെ?
കിളി: എന്നാലും… കാണാതിരിക്കുമ്പോൾ ഉള്ള വിഷമം.
ഞാൻ: എന്നെ കാണണമെന്ന് തോന്നുമ്പോൾ ഒരു നമ്പർ ഞാൻ തരാം അതിൽ വിളിച്ചാൽ മതി.
അവൾ എൻ്റെ മാറത്ത് മുഖം അമർത്തി തേങ്ങി. അവൾക്ക് സാജൻ്റെ നമ്പർ കൊടുത്തു.
ഞാൻ: എടി പെണ്ണേ, ഞാൻ ഗൾഫിലേക്കൊന്നുമല്ലല്ലൊ പോകുന്നത്, രണ്ടു ദിവസം ഇവിടെ നിന്നും മാറി നിൽക്കുന്നുവെന്നല്ലെയുള്ളു.
കിളി: സമയം കിട്ടുമ്പോഴെല്ലാം എന്നെ വിളിക്കണം.
അവൾ എന്നെ കെട്ടിപ്പുണർന്ന് അധരങ്ങളാൽ എൻ്റെ മെയ്യാകെ സ്നേഹപ്രകടനങ്ങളാൽ മൂടി. ഞാൻ അവളുടെ തല മുടിയിൽ തലോടി. അപ്പോഴേക്കും ടൗണിലേക്ക് പോകാൻ പറഞ്ഞിരുന്ന ഓട്ടോറിക്ഷ വന്നു. ഞാനും അവളും താഴേക്കിറങ്ങി, ഞാൻ ചിറ്റയൊക്കെ കിടന്നിരുന്ന മുറിയുടെ വാതിലിൽ മുട്ടി. അമ്മൂമ്മ ഇറങ്ങിവന്നു, ചിട്ടയോടും അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. ഓട്ടോയിൽ കയറുമ്പോൾ കിളി വിങ്ങിപ്പൊട്ടി നിൽക്കുകയായിരുന്നു, അതുകൊണ്ട് യാത്ര പോലും പറയാതെ വണ്ടി നീങ്ങി. ടൗണിൽ ചെന്ന് സാജനുമായിട്ട് ബസ്സിൽ കയറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ട്രെയിനിൻ്റെ വിവരം തിരക്കിയപ്പോൾ, 5:15 ന് ഒരു ട്രെയിൻ ഉണ്ടെന്നു പറഞ്ഞു. രണ്ട് സെക്കൻ്റ് ക്ലാസ് ബർത്ത് ടിക്കറ്റ് എടുത്തു. വണ്ടി വരാൻ ഇനിയും മുക്കാൽ മണിക്കൂറോളമുണ്ട്. ഞങ്ങൾ പ്ലാറ്റ്ഫോമിൽ ഇരുന്ന് വർത്തമാനം പറഞ്ഞപ്പോഴേക്കും വണ്ടി എത്തി.

തിരുവനന്തപുരം എത്തുമ്പോൾ രാത്രി 11 മണി കഴിഞ്ഞു, അവിടെ അടുത്തു തന്നെ ഉള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. രാവിലെ എഴുന്നേറ്റ് സാജൻ കുളിയൊക്കെ കഴിഞ്ഞ് റെഡിയായി, ഞാൻ അങ്ങനെ ചടഞ്ഞു കൂടി അവിടെ തന്നെ കിടന്നു. അവൻ പോകാൻ നേരം, അവൻറെ മൊബൈൽ ഞാൻ വാങ്ങി. അവൻ മുറിയിൽ നിന്നും ഇറങ്ങിയ ഉടൻ, വാതിലടച്ച് കട്ടിലിൽ കിടന്ന് കിളിയെ ലാൻഡ് ഫോണിൽ വിളിച്ചു. ഒന്നുരണ്ട് ബെല്ലുകൾക്ക് ശേഷം ഫോൺ എടുത്തു. കിളി തന്നെയാണ് എടുത്തത്, രാത്രിയിൽ വിളിക്കാത്ത തന്നെ അവൾ ഒരുപാട് പരിഭവം പറഞ്ഞു. ഒരുപാട് വൈകിയാണ് ഞങ്ങൾ ഇവിടെ എത്തിയത്, അതുകൊണ്ടാണ് വിളിക്കാഞ്ഞത് എന്നും പറഞ്ഞു. അമ്മയെ ചോദിച്ചപ്പോൾ, ചിറ്റയെ കുളിപ്പിക്കുക ആണെന്ന് പറഞ്ഞു. അവരോട് വിശേഷങ്ങൾ പറയാൻ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഉച്ച കഴിഞ്ഞപ്പോൾ സാജൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞ് തിരിച്ചെത്തി, അതിനിടയിൽ ഒരിക്കൽകൂടി കിളിയെ ഞാൻ വിളിച്ചിരുന്നു. അടുത്ത ദിവസം ചൊവ്വാഴ്ച ഞാൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ആയിപോയി, ഉച്ചയ്ക്ക് മുമ്പ് എൻറെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞു. അന്ന് പിന്നെ കിളിയെ വിളിക്കാൻ നിന്നില്ല, എത്രയും വേഗം വീട്ടിൽ എത്തുക എന്നുള്ള ലക്ഷ്യത്തോടെ റൂമിലെത്തി കുളിച്ച് ഫ്രഷ് ആയി ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു. റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ 11:45, വണ്ടിയുടെ വിവരം തിരക്കിയപ്പോൾ പന്ത്രണ്ടരയ്ക്ക് ഒരു വണ്ടി ഉണ്ടെന്ന് പറഞ്ഞു. ടിക്കറ്റെടുത്ത് ഞങ്ങൾ ആ വണ്ടിയിൽ കയറി.

ഞങ്ങളുടെ ടൗണിൽ എത്തുമ്പോൾ വൈകുന്നേരം 6:30, അവിടെനിന്നും ഒരു ഓട്ടോ വിളിച്ച് സാജനോട് യാത്രയും പറഞ്ഞു വീട്ടിലേക്ക്. ആദ്യം അമ്മ വീട്ടിൽ കയറി, സർട്ടിഫിക്കറ്റ് അവിടെവച്ച് അമ്മുമ്മയെ കണ്ട് വിവരവും പറഞ്ഞു ഇറങ്ങി. വീടെത്തുമ്പോൾ സിറ്റൗട്ടിൽ ആരെയും കണ്ടില്ല, കോളിംഗ് ബെൽ അടിച്ചപ്പോൾ കിളി വന്ന് വാതിൽ തുറന്നു. എന്നെ കണ്ടപ്പോൾ വളരെ സന്തോഷമായി, മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ബെൽ അടിച്ചത് കേട്ട് അമ്മൂമ്മയും ഇറങ്ങിവന്നു.
അമ്മുമ്മ: പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു മോനെ?
ഞാൻ: കുഴപ്പമില്ല അമ്മൂമ്മെ.
അമ്മൂമ്മ: കുറേ പരീക്ഷ ആയല്ലോ എഴുതുന്നത്, ഇപ്രാവശ്യമെങ്കിലും ജോലി കിട്ടുമോ?
ഞാൻ: ഈ പ്രാവശ്യം കിട്ടും അമ്മുമ്മെ.
അമ്മൂമ്മ: മോളെ അവനെ എന്തെങ്കിലും കൊടുക്കു, യാത്ര കഴിഞ്ഞു വന്നതല്ലേ.

Recent Stories

The Author

Dasan

3 Comments

  1. 💕💕💕💕💕💕

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com