കൂടെവിടെ – 4 [ദാസൻ] 130

Views : 9629

ഞാൻ: ഇങ്ങനെ പിണങ്ങല്ലേ പെണ്ണേ, ഞാനൊരു കാര്യം പറയട്ടെ. വാതിൽ തുറക്കു, അമ്മുമ്മ വരാൻ ഇനി കുറച്ച് സമയം ബാക്കിയുള്ളൂ. അത് പിണങ്ങി തീർക്കാനാണ് ഭാവമെങ്കിൽ, ആയിക്കോ. ഞാൻ ഇനി മിണ്ടില്ല.
ഞാൻ തിരിച്ചു വന്നു സെറ്റിയിൽ ഇരുന്നു. കുറച്ചു നേരം നോക്കിയിട്ടും വാതിൽ തുറക്കാത്തതിനാൽ, ഞാൻ മുകളിലെ മുറിയിൽ പോയി കിടന്നു. അങ്ങനെ കിടന്ന് ഞാൻ മയങ്ങിപ്പോയി. എഴുന്നേറ്റു നോക്കിയപ്പോൾ സമയം ഇരുട്ടിയിട്ടുണ്ട്, താഴെ ചെല്ലുമ്പോൾ അമ്മുമ്മയും മകളും ഇരുന്ന് ടിവി കാണുന്നു. അവൾ അങ്ങനെയൊക്കെ കെറുവിച്ചിരിക്കുകയാണ്, ഞാനും വലിയ മൈൻഡ് കൊടുത്തില്ല. രാത്രി ഭക്ഷണം കഴിഞ്ഞ് ഞാൻ നേരെ മുകളിലെ മുറിയിൽ പോയി കിടന്നു.

നേരം വെളുത്തു പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞ് താഴേക്കിറങ്ങി വന്നപ്പോഴും, അവളുടെ സ്ഥിതി അതുതന്നെ. നിസ്സാര കാര്യത്തിന് വഴക്കിട്ട് ഇരിക്കുകയാണ്, അവൾ അങ്ങനെ ഇരിക്കട്ടെ എന്നു ഞാനും വിചാരിച്ചു. കാപ്പികുടി കഴിഞ്ഞ് ഞാൻ പുറത്തേക്ക് പോയി, വഴക്കിട്ട് ഇരിക്കുന്ന ആളുടെ അടുത്ത് ഇരുന്നിട്ട് കാര്യമില്ലല്ലോ. ഞാൻ അമ്മ വീട്ടിൽ പോയി, അവിടെ ചെന്നപ്പോൾ അമ്മയ്ക്ക് ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ വൈകുന്നേരമായി. അപ്പോൾ അവളുടെ മുഖം കൂടുതൽ കനപ്പിച്ചിരുന്നു. ഞാൻ നേരെ മുകളിലേ മുറിയിൽ കയറി, പിഎസ്സിയുടെ റാങ്ക് ഫയൽ നോക്കി കട്ടിലിൽ കയറി കിടന്നു. രാത്രി ഭക്ഷണത്തിന് മാത്രമാണ് താഴേക്ക് ഇറങ്ങിയത്.
രാവിലെ ചായ കുടിക്കാൻ താഴേക്കിറങ്ങി വന്നപ്പോൾ, അമ്മൂമ്മ വെളിയിൽ എന്തോ പണിയിലാണ്. അവൾ അവൾ അടുക്കളയിലും. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, കണ്ട ഭാവം നടിച്ചില്ല.
ഞാൻ: എപ്പോഴും എന്നോട് പിണക്കമാണോ?
അവൾ മിണ്ടിയതേയില്ല. ഞാൻ അവളെ പിടിച്ചു തിരിച്ചു നിർത്തി.
ഞാൻ: നിന്നോടല്ലേ ഞാൻ ചോദിക്കുന്നത്.
അവൾ എൻറെ കൈ തട്ടിമാറ്റി തിരിഞ്ഞു നിന്നു.
ഞാൻ: ക്ഷമിക്കുന്നതിനും ഒരു അതിരുണ്ട്, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് നീ എന്നോട് പിണങ്ങുന്നത്? ഞാൻ അത് ആരോടും പറഞ്ഞിട്ടില്ല, എല്ലാം ശരിയായിട്ട് പറയാമെന്നു കരുതി. അല്ലാതെ നിന്നോട് മാത്രമായിട്ട് അല്ല ഒളിച്ചു വെച്ചത്. ലിസ്റ്റിൽ പേര് വന്നു എന്നു പറയുമ്പോൾ എല്ലാവർക്കും ഉണ്ടാവുന്ന ഒരു ആകാംക്ഷയ്ക്ക് വേണ്ടിയാണ്, ഞാൻ അതു മറച്ചു പിടിച്ചത്. അത് വലിയ അപരാധമായി പോയെങ്കിൽ നീ എന്നോട് ക്ഷമിക്ക്, ഇത്രയേ എനിക്കു പറയാൻ പറ്റു. ഇനി എല്ലാം നിൻറെ ഇഷ്ടം പോലെ നടക്കട്ടെ. ഞാൻ തിരഞ്ഞു നടന്ന ടേബിളിൽ വച്ചിരുന്ന ചായയും പലഹാരവും കഴിച്ച് പുറത്തേക്കു പോയി. അവൾ പെണ്ണാണെങ്കിൽ, ഞാൻ പറഞ്ഞതിന് ഒരു വിലയും കൽപ്പിച്ചില്ല. ഇനി ഇവളോട് സംസാരിച്ചിട്ട് കാര്യമില്ല. ഞാൻ മിക്കവാറും പകൽസമയങ്ങളിൽ വീട്ടിൽ ഇരിക്കാതെ ആയി, ഉച്ചഭക്ഷണം അമ്മവീട്ടിൽ നിന്നാക്കി. അവളും വാശിയ്ക്ക് ഒട്ടും പുറകിലല്ല ആയിരുന്നു, അവസാനം ഞാൻ തോറ്റു കൊടുക്കാമെന്ന് നിലയിലേക്ക് ആയി. ഒരു ദിവസം അമ്മൂമ്മ സ്ഥലത്തില്ലാത്ത നേരം, അവൾ അടുക്കളയിലും. ഞാൻ അവളുടെ അടുത്ത് ചെന്ന്, തോളിൽ പിടിച്ച് തിരിച്ചു നിർത്തി കവിൾ നോക്കി ഒരടി കൊടുത്തു. അവൾ സ്തബ്ധയായി നിന്നുപോയി.
ഞാൻ: ഇത് നിനക്ക് നേരത്തെ കാണേണ്ടതായിരുന്നു, നിൻറെ ചെറിയ കുറുമ്പ് അല്ലേ എന്ന് കരുതിയാണ് ഞാൻ ഇത്രയും ദിവസം ക്ഷമിച്ചത്. പക്ഷേ കുറുമ്പ് കൂടി വാശിയായി മാറി, ആ വാശി കൂടിയാൽ ശരിയാവില്ല. അതുകൊണ്ട് ഇത് ഇരിക്കട്ടെ നിനക്ക്. ഞാൻ നിന്നോട് എല്ലാം വിശദമായി പറഞ്ഞതാണ്, എന്നിട്ടും ചെവിക്കൊണ്ടില്ല.
അവളുടെ മുഖം രണ്ടു കൈകൊണ്ട് പിടിച്ചു ചുണ്ടിലൊരു ഗാഢ ചുംബനം നൽകി. അതോടെ അവൾ എന്നെ കെട്ടിപ്പുണർന്നു.
കിളി: ഇത് എനിക്ക് നേരത്തേ തരാഞ്ഞതെന്തെ?
ഞാൻ: ഒരു പാവമല്ലെയെന്നോർത്താണ് തരാതിരുന്നത്, അപ്പോൾ പെൺകൊച്ചിന് വാശി കൂടി.ഇപ്പോൾ തൃപ്തിയായില്ലെ? ആയില്ലെങ്കിൽ മറു കവിളത്ത് ഒന്ന് തരാം.
കിളി: ഒന്ന് കിട്ടിയപ്പോൾ തന്നെ പൊന്നീച്ച പറന്നു.
ഞാൻ നോക്കുമ്പോൾ കവിൾ ചുവന്ന് കൈവിരൽപാടുകൾ തെളിഞ്ഞു കാണാം.
ഞാൻ: മോളെ,കവിളിൽ കൈയുടെ പാട് തെളിഞ്ഞു കിടക്കുന്നു. അമ്മുമ്മ കണ്ടാൽ എന്തു പറയും?
കിളി: എൻ്റെ ചേട്ടൻ തല്ലിയതാണെന്ന് പറയും.
ഞാൻ: കളിക്കല്ലെ? കവിളിൽ ചുവന്നു കിടക്കുകയാണ്.
കിളി: ചേട്ടൻ പേടിക്കണ്ട, ഞാനെന്തെങ്കിലും ഉപായം കണ്ടെത്തി കൊള്ളാം.
എന്നിട്ടും എനിക്ക് സമാധാനം ഉണ്ടായില്ല, തല്ലേണ്ടിയിരുന്നില്ല. ഞാനിന്ന് പുറത്തേക്കൊന്നും പോയില്ല, അവളെ ചുറ്റിപ്പറ്റി നിന്നു.
കിളി: ഇന്ന് എങ്ങും ചുറ്റാൻ പോകാനില്ലെ?ഇന്നലെ വരെ കുറച്ചു ദിവസം എന്തായിരുന്നു തിരക്ക്, ആൾക്ക് ഇവിടെ വരാൻ തന്നെ സമയമില്ലായിരുന്നു.

Recent Stories

The Author

Dasan

3 Comments

  1. 💕💕💕💕💕💕

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com