കൂടെവിടെ – 4 [ദാസൻ] 130

Views : 9629

പറ്റിയില്ല. അങ്ങനെ രണ്ടുതവണ അവളുടെ വീട്ടിൽ ചെന്ന് കണ്ടു. ഞായറാഴ്ച പെണ്ണുകാണാൻ ദിവസം വന്നു. ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു, എന്തെങ്കിലും കാര്യം പറഞ്ഞ് മുടങ്ങട്ടെ എന്ന്. തിങ്കളാഴ്ച മുതൽ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു, പക്ഷേ അന്ന് വന്നില്ല. അങ്ങനെ ഇന്നു വരും നാളെ വരും എന്നുള്ള പ്രതീക്ഷയോടെ, ദിവസങ്ങൾ കടന്നു പോയി. ഓരോ ദിവസവും ഇന്ന് വരും എന്നുള്ള പ്രതീക്ഷയോടെ ഇരുന്നതിനാൽ, ഒരാഴ്ച കടന്നുപോയി.അവൾ വരുമെന്ന പ്രതീക്ഷയിൽ ഞാൻ ആ ആഴ്ച അവളുടെ വീട്ടിൽ പോയില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മുമ്മ എന്നോട്
അമ്മുമ്മ: മോനെ, നീ പോയി കിളിയെ കൊണ്ടു വാ.
അതു കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരുണ്ടായില്ല.
ഞാൻ: പോകാം.
ഏകദേശം 20 km അകലെയാണ് അവളുടെ വീട്, ഞാൻ അമ്മാവൻ്റെ എൻഫീൽഡും എടുത്ത് പുറപ്പെടുമ്പോൾ
അമ്മുമ്മ: ഈ വണ്ടിക്ക് പോയാൽ ശരിയാകുമൊ, അവളുടെ ബാഗ്…….
ഞാൻ: അത്, ഒന്നുകിൽ സൈഡിൽ കൊളുത്താം അല്ലെങ്കിൽ മടിയിൽ വെക്കാം.
ഞാൻ പുറപ്പെട്ടു അവിടെ ചെന്നപ്പോൾ, അവളുടെ അമ്മ (എൻ്റെ അമ്മുമ്മ) മാത്രമെ ഉണ്ടായിരുന്നുള്ളു. അവളുടെ രണ്ട് ചേട്ടൻമാരും കല്യാണം കഴിച്ച് മാറിയിരുന്നു. ഇവരുടെ സ്ഥലം ഏകദേശം 2 ഏക്കറോളം വരും. ആ സ്ഥലത്ത്, അവരുടെ അവകാശത്തിൽപ്പെട്ട സ്ഥലത്ത് വീട് വെച്ച് മാറിത്താമസിക്കുന്നു. മൂത്ത സഹോദരൻ പ്രശാന്തന് (31) രണ്ട് കുട്ടികൾ 6, 4 വയസ്സുള്ളത്, ഭാര്യ സിന്ധു (28). രണ്ടാമത്തെ സഹോദരൻ പ്രദീപിന്(29) രണ്ട് കുട്ടികൾ 4, 2 വയസ്സ്, ഭാര്യ ഷിജി (26). മൂന്നാമത്തെ സഹോദരനാണ് പ്രകാശൻ (26) അവിവാഹിതൻ.പ്രകാശന് ശേഷം രണ്ടു കുട്ടികൾ മരിച്ചു പോയിരുന്നു. പ്രശാന്തന് ചെറിയ ചെറിയ കോൺട്രാക്ട് വർക്കാണ്, പ്രദീപ് ട്രാവലർ ഓടിക്കുന്നു. പ്രകാശൻ ചെമ്മിൻകെട്ട് ലേലത്തിന് എടുത്ത് നടത്തുന്നു, കിളിയുടെ അച്ഛനും കൂടെയുണ്ട്.അച്ഛൻ്റെ പേര് വാസു (61), അമ്മ സരസ്വതി (56).
ഞാൻ കിളിയുടെ അമ്മയോട്
ഞാൻ: അമ്മുമ്മ പറഞ്ഞു, കിളിയെ വിളിച്ചു കൊണ്ട് ചെല്ലാൻ.
കി.അമ്മ: ഇവിടെ നിന്നും കൊണ്ടു വന്നാക്കാൻ ആരും ഇല്ലായിരുന്നു. അവിടെ ചേച്ചി ഒറ്റക്കല്ലെയുള്ളു, സഹായം ആകുമല്ലൊ? ഞാൻ അവളെ വിളിക്കട്ടെ, പ്രദീപിൻ്റെ വീട്ടിലാണ്.
അമ്മുമ്മ അങ്ങോട്ട് പോയി, ഞാൻ അകത്തേക്ക് കയറി ഇരുന്നു. കിളി വളരെ ഉത്സാഹത്തോടെ കയറി വന്നു, പെട്ടെന്ന് റെഡിയായി. അപ്പോഴേക്കും പ്രദീപ് അങ്കിളിൻ്റെ ഭാര്യ ഷിജി വന്നു. അവർ, അമ്മുമ്മയോട്
ഷിജി: കിളിയെ ഇപ്പോൾ പറഞ്ഞു വിട്ടാൽ ചേട്ടൻ പെണ്ണ് കാണാൻ വരുമ്പോഴെന്തു ചെയ്യും
കി. അമ്മ: നീ ആരുടെ കാര്യമാണ് പറയുന്നത്?
ഷിജി: പ്രദീപ് ചേട്ടൻ ഒന്നും പറഞ്ഞില്ലെ?എൻ്റെ ആങ്ങള ഷിബു ചേട്ടൻ കിളിയെക്കാണാൻ വരുന്നുണ്ട്.
കി.അമ്മ: അവൻ എന്നോടൊന്നും പറഞ്ഞില്ല. ഷിബു ഗൾഫിലല്ലെ?
ഷിജി: ചേട്ടൻ നിർത്തി പോന്നു, ചെറിയ ഫൈനാൻസ് തുടങ്ങി.
കി. അമ്മ: അവൻ്റെ കള്ളുകുടിയും മറ്റും ഇപ്പോഴുമുണ്ടൊ?
ഷാജി: കള്ളുകുടിക്കാത്തവർ ആരാണമ്മെ ഇപ്പോൾ ഉള്ളത്.
കി.അമ്മ: കള്ളുകുടി മാത്രമല്ലല്ലൊ, ഇവിടെ വന്നു നിന്നപ്പോൾ കണ്ടതല്ലെ ……
ഷിജി: അത് ചേട്ടന് അബദ്ധം പറ്റിയതാണ്.
കി.അമ്മ: ഗൾഫിലും എന്തോ പ്രശ്നം ഉണ്ടാക്കിയെന്നു കേട്ടിരുന്നല്ലൊ?
ഷിജി: അതൊക്കെ ശത്രുക്കൾ ഉണ്ടാക്കി പറയുന്നതല്ലെ?
കി.അമ്മ: അത് എന്തുവാകട്ടെ, ഷിബുവിൻ്റെ കാര്യം നമുക്ക് പിന്നീട് ആലോചിക്കാം. ഇപ്പോൾ അവൾ ചേച്ചിയുടെ അടുത്ത് പോകട്ടെ, മോളെ നീ വേഗം ഇറങ്ങ്. എടാ ചെക്കാ, നീ അവളെ സൂക്ഷിച്ചു കൊണ്ടുപോകണെ.
ഞാൻ: സൂക്ഷിച്ചോളാം അമ്മുമ്മെ.
ഷിജി: ഇവൻ്റെ കൂടെ വണ്ടിക്ക് വിടുകയാണൊ? ഇതൊന്നും ചേട്ടന് ഇഷ്ടപ്പെടുകയില്ല.

Recent Stories

The Author

Dasan

3 Comments

  1. 💕💕💕💕💕💕

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com