കൂടെവിടെ – 4 [ദാസൻ] 130

Views : 9629

എന്നുപറഞ്ഞ് അമ്മൂമ്മ മുറിയിൽ കയറി വാതിലടച്ചു. കുട്ടികൾ രണ്ടും കിടക്കുന്ന മുറിയിൽ ഇരുന്ന് പഠിക്കുകയാണ്. ഞാൻ മുകളിലെ മുറിയിലേക്ക് കയറി, ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോൾ കിളി വന്നു.
ഞാൻ: എന്താണ് കൊണ്ടുവന്നിരിക്കുന്നത്?
കിളി: എന്തു കൊണ്ടു വരാൻ?
ഞാൻ: അമ്മുമ്മ പറഞ്ഞത് കേട്ടില്ലേ, അവന് എന്തെങ്കിലും കൊടുക്കൂ എന്ന്.
കിളി: താഴെ ചായ എടുത്തു വച്ചിട്ടുണ്ട് എന്ന് പറയാൻ വേണ്ടിയാണ് വന്നത്.
ഞാൻ: അമ്മൂമ്മ പ്രത്യേകം പറഞ്ഞതാണ് എന്തെങ്കിലും തരണമെന്ന്.
കിളി: ഞാനെന്തു തരാൻ? ചോറുണ്ട്, അതു മതിയോ?
ഞാൻ: വിശന്നു വലഞ്ഞ് വന്നിരിക്കുകയാണ്.
കിളി: അതല്ലേ ചോറുണ്ടോ എന്ന് പറഞ്ഞത്.
അതും പറഞ്ഞ് തിരിച്ചു പോകാൻ തുടങ്ങിയ അവളെ കയ്യിൽ കയറി പിടിച്ചു വലിച്ച് കട്ടിലിൽ ഇരുത്തി, ഞാനും ഒപ്പം അരികിലിരുന്നു. ഇരു കൈകളാലും അവളുടെ മുഖം കോരിയെടുത്ത് രണ്ട് കവിളിണകളിൽ തെരുതെരെ ചുംബിച്ചു.
ഞാൻ: ഒരു റൊമാൻറിക് മൂഡ് ഇല്ലാത്ത നിന്നെ ഞാൻ എന്ത് ചെയ്യണം. എടി പെണ്ണേ, നിന്നോട് ഞാൻ ഇതാണ് ആവശ്യപ്പെട്ടത്.
കിളി: അത് ഞാൻ തരാൻ ഇരുന്നതാണ്, ഇപ്പോഴല്ല രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ട്. സ്വസ്ഥമായി ഞാൻ തരുമായിരുന്നു. എനിക്കു മനസ്സിലായിരുന്നു ചോദിക്കുന്നത് ഇതുതന്നെയാണെന്ന്, എന്നാലും അറിയാൻ പാടില്ലാത്തത് പോലെ അഭിനയിച്ചതാണ്.
ഞാൻ: നീ ശരിക്കും ഒരു കള്ളി തന്നെയാണ്. അപ്പോൾ രാത്രിയിൽ എനിക്ക് തരുമല്ലോ.
കിളി: ഇനിയെന്തിന്? ആക്രാന്തം മൂത്ത് എനിക്ക് തന്നില്ലെ. വാ താഴേക്കു പോകാൻ ചായ തണുക്കും.
അവൾ എഴുന്നേറ്റു പോകാൻ പോയപ്പോൾ കയ്യിൽ പിടിച്ചു.
ഞാൻ: അത് ഞാനല്ലേ തന്നത്, എനിക്ക് തരാനുള്ളത് രാത്രിയിൽ തന്നാൽ മതി.
കിളി: ശരി, വാ ചായ കുടിക്കാം.
ഞങ്ങൾ താഴെക്ക് ചെന്നു ടേബിളിൽ ഉണ്ടായിരുന്ന ചായ എടുത്തു കുടിച്ചു. ചിറ്റക്കുള്ള രാത്രിയിലെ ഭക്ഷണം എടുക്കാൻ പുറത്തേക്ക് വന്ന
അമ്മുമ്മ: നാളെ പുറത്തുപോകുമ്പോൾ മോൻ കുറച്ച് ഫ്രൂട്സ് മേടിച്ചു കൊണ്ടുവരണം.
ഞാൻ: മേടിക്കാം.
അമ്മുമ്മ: മോളെ പിളേളർക്ക് ഭക്ഷണം കൊടുക്ക്.
ചിറ്റയുടെ ഭക്ഷണവുമായി അമ്മുമ്മ മുറിയുടെ അകത്തേക്ക് പോയി. കിളി പിള്ളേർക്ക് ആഹാരം കൊടുത്തു, കിടക്കാനുള്ള ഷീറ്റ് വിരിച്ചു കൊടുത്തു. എല്ലാവരും കിടന്ന്, അമ്മുമ്മയുടെ കൂർക്കം വലി തുടങ്ങിയപ്പോൾ കിളി എൻ്റെ അരികിൽ വന്നു കിടന്നു. എൻറെ ചെവിയിൽ പതിയെ
കിളി: ഉറങ്ങിയൊ?….. എനിക്കറിയാം കള്ളയുറക്കം നടിച്ചു കിടക്കുകയാണെന്ന്. എന്നോട് വേണ്ട.
ചെവിയിൽ നനുനനത്ത ഒരു ചെറു കടി തന്നു.
ഞാൻ: അയ്യോ……
അവൾ എൻ്റെ വായ പൊത്തിപടിച്ചു,പതിയെ
ഞാൻ: നീയെന്താടി പട്ടിയാണൊ, എപ്പോഴും കടിക്കാൻ.
കിളി: നൊന്തോ?
എന്നിലേക്ക് ചേർന്ന് കിടന്നു കൊണ്ട് തലയുയർത്തി രണ്ടു കവിളിലും തെരുതെരെ ചുംബിച്ചു.
കിളി: മതിയൊ?
ഞാൻ: പോരാ….. ഇനിയും വേണം.
കിളി: എത്ര കിട്ടിയാലും മതി വരില്ല. അതു കൊണ്ട് ഇത് മതി.
ഞാൻ: എന്നാൽ പിന്നെ എന്തിനാണ് ചോദിച്ചത്? എൻ്റെ ചുണ്ടിൽ, അവളുടെ ചെഞ്ചൊടിയിണകൾ കൊണ്ട് പ്രേമോപഹാരം നൽകി.
കിളി: ഇത് കൊണ്ട് മതിയാകുമൊ?
ഞാൻ: എത്ര കിട്ടിയാലും മതിയാവില്ല.
മലർന്നു കിടന്നിരുന്ന എൻ്റെ മേലേക്ക് കാലും കൈയ്യും വെച്ച്, എൻ്റെ കൈത്തണ്ടയിൽ തല വെച്ച് വലത്തേ കവിളിൽ ചുണ്ടുകൾ ചേർത്ത് അവൾ കിടന്നു.
കിളി: ഇനി പോരായെന്ന് പറയണ്ട, ഉറങ്ങി എഴുന്നേൽക്കുന്നത് വരെ ഇങ്ങിനെയിരിക്കട്ടെ.

Recent Stories

The Author

Dasan

3 Comments

  1. 💕💕💕💕💕💕

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com