ഞാൻ മറുകൈ കൊണ്ട് ഷീറ്റ് എടുത്ത് പുതച്ചു.
ദിവസങ്ങൾ അങ്ങനെ കടന്നു പോയി, ചിറ്റയുടെ കൊച്ചിൻറെ പേരു വിളിയും 28 ഉം മറ്റ് ആവശ്യങ്ങളും കഴിഞ്ഞു. ചിറ്റയും കുട്ടികളും, കുഞ്ഞച്ചൻ അവിടെ തനിച്ചാണ് എന്ന കാരണത്താൽ തിരിച്ചു വീട്ടിലേക്ക് പോയി. ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ അമ്മൂമ്മ അങ്ങോട്ട് ചെല്ലാം എന്ന് പറഞ്ഞു. ഞാനും കിളിയും അപ്പോഴേക്കും വേർ പിരിയാൻ പറ്റാത്ത വിധത്തിൽ അടുത്തിരുന്നു. ചിറ്റ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കിളിയുടെ വീട്ടിൽനിന്നും, അവളുടെ സഹോദരൻ പ്രകാശൻ വന്നു.
പ്രകാശൻ: വല്ല്യമ്മെ, കിളിയെ കൊണ്ടുപോകാൻ വന്നതാണ്.
അമ്മൂമ്മ: അവൾ ഇവിടെ നിൽക്കട്ടെ മോനെ, എനിക്കൊരു കൂട്ട് ആകുമല്ലോ.
പ്രകാശൻ: ഇവൾക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്, ചെക്കൻ ഈ ഞായറാഴ്ച കാണാൻ വരും.
അതുകേട്ടപ്പോൾ ഞാനും കിളിയും പരസ്പരം നോക്കി, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. പ്രകാശൻ എൻറെ അടുത്ത സുഹൃത്താണ്, കുറെനാൾ ഒരുമിച്ച് ഞങ്ങളീ വീട്ടിൽ ഉണ്ടായിരുന്നതാണ്.
ഞാൻ: എവിടെനിന്നാണ് ചെക്കൻ? ചെക്കൻ എന്താണ് പരിപാടി?
പ്രകാശൻ: എടാ, കുറച്ചകലെയാണ്. ചെക്കന് തമിഴ്നാട്ടിലേതൊ തുണിമില്ലിലാണ് ജോലി.പക്ഷെ എൻ്റെ രണ്ടു ചേട്ടൻമാർക്കും ഇതിൽ താല്പര്യമില്ല. കൈ മുറിയുമല്ലൊ, അവർക്ക് ഒന്നും കൊടുക്കാൻ കഴിയില്ല. ഈ ചെക്കൻ ഡിമാൻറ് ഒന്നും പറഞ്ഞിട്ടില്ല, കാര്യത്തോട് അടുക്കുമ്പോഴാണല്ലൊ പറയുക. ഏതായാലും പെണ്ണ് കാണൽ നടക്കട്ടെ, അതുകഴിഞ്ഞ് ആലോചിക്കാം.
അമ്മുമ്മ: അതിന് ഇനിയുമുണ്ടല്ലൊ ദിവസങ്ങൾ. ഇന്ന് ഞായർ, ഒരാഴ്ചയുണ്ട്.
പ്രകാശൻ: ഞാൻ ഇന്ന് മുടക്കം എടുത്തു. അതുകൊണ്ടാണ് എന്ന് തന്നെ വന്നത്.
അമ്മൂമ്മ: കിളിയെ, രാധ ശനിയാഴ്ചയോ വെള്ളിയാഴ്ചയോ ആക്കിയേനെ.
പ്രകാശൻ: ഏതായാലും ഞാൻ വന്നില്ലേ? ഇന്ന് തന്നെ കൊണ്ടു പോയേക്കാം.
അതുകേട്ടപ്പോൾ എൻറെ മനസ്സ് വല്ലാതെ നുറുങ്ങുന്നത് പോലെ തോന്നി. കിളി മുറിയിലേക്ക് കയറിപ്പോയി. ഇനി എപ്പോൾ കാണാൻ പറ്റും, എന്നുള്ള ചിന്ത എന്നെ വല്ലാതെ അലട്ടി. അമ്മൂമ്മ മുറിയിലേക്ക് പോയി, പുറകെ ഞാനും ചെന്നു. അവൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്നു.
അമ്മുമ്മ: മോള് കരയണ്ട, ഞാൻ പ്രകാശനോട് പറഞ്ഞോളാം പെണ്ണുകാണാൻ കഴിഞ്ഞിട്ട് ഇങ്ങോട്ട് കൊണ്ടുവന്ന് ആക്കാൻ.
അമ്മുമ്മ പുറത്തേക്കിറങ്ങി, പ്രകാശനോട് എന്തോ പറയുന്നത് കേട്ടു. അവൾ എഴുന്നേറ്റ് എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.അവൾ ചെവിയിൽ പതിയെ
കിളി: എനിക്ക് കാണാതിരിക്കാൻ കഴിയില്ല, ഞാൻ പോകില്ല.
ഞാൻ: മോളെ ഇപ്പോൾ കൊണ്ടുപോകാനാണ് പ്രകാശൻ വന്നിരിക്കുന്നത്, അതു കൊണ്ട് പോകണം. ഞാൻ ഇടക്ക് വരാം.
ഞാൻ അവളെ എന്നിൽ നിന്നും മാറ്റി.
ഞാൻ: അവരാരെങ്കിലും ഇങ്ങോട്ട് വന്നാൽ, നമ്മളെ കണ്ടാൽ പ്രശ്നമാകും.
ഞാൻ മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ പ്രകാശൻ മുറിയിലേക്ക് വരുന്നുണ്ടായിരുന്നു.
ഞാൻ: ഇപ്പോൾ തന്നെ പോകുന്നുണ്ടൊ?
പ്രകാശൻ: ഊണ് കഴിച്ചിട്ട് പോകാം എന്നാണ് വല്യമ്മ പറയുന്നത്.
പ്രകാശൻ മുറിയിലേക്ക് കയറി.
പ്രകാശൻ: കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ എടുത്തു വെച്ചോ? എല്ലാം എടുക്കേണ്ട, അത്യാവശ്യമുള്ള ഡ്രസ്സുകൾ മാത്രം എടുത്താൽ മതി.
ഉച്ചയ്ക്കത്തെ ഭക്ഷണം കഴിഞ്ഞ് അവർ ഇറങ്ങുമ്പോൾ കിളി വിതുമ്പി കരയുന്നുണ്ടായിരുന്നു. അവൾ ദയനീയമായി എന്നെ നോക്കി, ഞാൻ കണ്ണുകൾ കൊണ്ട് സമാധാനിപ്പിച്ചു. പിന്നീടുള്ള എൻറെ ദിവസങ്ങൾ വളരെ വിരസമായിരുന്നു, ദിവസത്തിന് വളരെ ദൈർഘ്യമേറിയതു പോലെ തോന്നി. അവർ പോയി രണ്ടാം ദിവസം ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു, അവളെ കണ്ടെങ്കിലും തനിച്ച് സംസാരിക്കാൻ
??????
???
????????