കൂടെവിടെ – 4 [ദാസൻ] 130

കിളി: രണ്ടു ദിവസമൊ?
ഞാൻ: ചൊവ്വാഴ്ച തിരിച്ചെത്തും.
കിളി: രണ്ടുദിവസം, എനിക്ക് ഓർക്കാൻ കൂടി വയ്യ.
ഞാൻ: അവൻറെ കയ്യിൽ മൊബൈൽ ഉണ്ട്, ഞാൻ ലാൻഡ് ഫോണിലേക്ക് വിളിച്ചോളാം.
കിളി: ഫോൺ വിളിച്ചാൽ മാത്രം മതിയോ? എനിക്ക് കാണണം എന്ന് തോന്നുമ്പോൾ എന്ത് ചെയ്യും?
ഞാൻ: നമ്മുടെ ഭാവിയെ സംബന്ധിച്ചുള്ളതല്ലെ? ഒരു ജോലി കിട്ടിയാലെ നമുക്ക് രക്ഷയുള്ളൂ. നമ്മുടെ ഈ ബന്ധത്തിന് ഇവിടെ ആരും സമ്മതിക്കുമെന്ന് തോന്നുന്നില്ല, ഇതൊക്കെ തരണം ചെയ്ത് ജീവിക്കണമെങ്കിൽ ഒരു ജോലി അത്യാവശ്യമാണ്. അതുകൊണ്ട് മോള് ഈ രണ്ടു ദിവസം എന്നെ കണ്ടില്ല എന്ന് വെച്ചേക്ക്.
കിളി: ചൊവ്വാഴ്ച തന്നെ വരില്ലേ?
ഞാൻ: എത്ര രാത്രിയായാലും, ചൊവ്വാഴ്ച ഞാൻ ഇവിടെ എത്തും.
കിളി: എന്നാലും……
ഞാൻ: ഒരു എന്നാലും ഇല്ല.
കിളി: തിരുവനന്തപുരം സെൻ്റർ വെച്ച നേരത്തിന് ഇവിടെ എവിടെയെങ്കിലും വെച്ചിരുന്നെങ്കിൽ.
ഞാൻ: അന്ന് നമ്മൾ തമ്മിൽ കണ്ടിട്ടില്ല പരിചയപ്പെട്ടിട്ടില്ല, അതല്ല പരിചയപ്പെട്ടിട്ട് കുറെ നാൾ എന്നെ വെള്ളംകുടിപ്പിച്ചവളല്ലേ നീ.
അങ്ങനെ ഓരോന്നും പറഞ്ഞിരുന്ന് സമയം ഉച്ചയായി.
ഞാൻ: കഴിക്കാൻ വല്ലതും ഉണ്ടെങ്കിൽ എടുക്ക്, എനിക്ക് കളത്തിൽ ചെന്നിട്ട് വേണം അശോകൻ ചേട്ടനെ പറഞ്ഞു വിടാൻ.
കിളി: ഇപ്പോൾ വന്നതേയുള്ളൂ.
ഞാൻ: ചേട്ടന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കണ്ടേ.
കിളി പോയി ഭക്ഷണം എടുത്തു വച്ചു ഞങ്ങൾ കഴിച്ചു, ഞാൻ കളത്തിലേക്ക് പോയി. തിരിച്ചു വരുന്ന വഴി അമ്മ വീട്ടിൽ കയറി സർട്ടിഫിക്കറ്റുകൾ ഒക്കെ എടുത്തു. വീടെത്തിയപ്പോൾ അകത്തുനിന്ന് വാതിലടച്ച് ലോക്ക് ചെയ്തിരിക്കുന്നു, ബെല്ലടിച്ചിട്ടും തുറക്കാൻ താമസിച്ചു. തുറന്നു വന്ന ആളെ കണ്ടപ്പോൾ നല്ല ഉറക്കത്തിലായിരുന്നു എന്നു തോന്നി.
കിളി: ആരും ഇല്ലാതിരുന്നതിനാൽ വെറുതെ ഇരുന്നപ്പോൾ ഉറക്കം വന്നു.
ഞാൻ: അത് സാരമില്ല, കുട്ടികളെത്താൻ സമയമായോ?
കിളി: നോക്കിയില്ല.
ഞങ്ങൾ അകത്തേക്ക് കയറി. ഞാൻ സർട്ടിഫിക്കറ്റുകൾ ഒക്കെ മുകളിലെ എൻറെ മുറിയിൽ മേശയുടെ വലിപ്പിൽ കൊണ്ടുപോയി വെച്ചു. താഴെ ഇറങ്ങി വന്നപ്പോൾ കിളി, ഉറക്കച്ചടവ് മാറാതെ സെറ്റിയിൽ ഇരിക്കുന്നു. അടുത്തു പോയിരുന്നു കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്തപ്പോൾ ആളുടെ ഉറക്കച്ചടവ് എല്ലാം മാറി.
ഞാൻ: പകൽ ഒന്നും പെണ്ണുങ്ങൾ കിടന്നുറങ്ങാൻ പാടില്ല, വെറുതെ ചക്ക പോത്ത് പോലെ വണ്ണം വെക്കും.
കിളി: ഒറ്റയ്ക്കിരുന്ന് ബോറടിച്ചപ്പോൾ പോയി കിടന്നതാണ്. വല്യമ്മ വിളിച്ചിട്ടുണ്ടായിരുന്നു, നാളെ ചിലപ്പോൾ ഡിസ്ചാർജ് ആകും എന്നു പറഞ്ഞു.
ഞാൻ: ഞായറാഴ്ച വൈകിട്ട് ഞാൻ പോകും.
കിളി: ഞായറാഴ്ച പോകണൊ?
ഞാൻ: തിങ്കളാഴ്ച അല്ലെടി പെണ്ണേ ടെസ്റ്റ്.
കിളി: അങ്ങനെയെങ്കിൽ തിങ്കളാഴ്ച രാത്രിയോടെ ഇങ്ങോട്ടെത്താൻ പാടില്ലേ?
ഞാൻ: ഒന്നാമത് തിങ്കളാഴ്ച ട്രെയിനിൽ നല്ല തിരക്കായിരിക്കും. പിന്നെ എൻറെ കൂടെ ഒരാൾ കൂടെ ഉണ്ടാവും, അവന് അവിടെ ഒരു സ്ഥലത്ത് കയറാനുണ്ട്.
കിളി: ചേട്ടന് വേഗം വരാമല്ലൊ?
ഞാൻ: ഞങ്ങൾ ഒരുമിച്ചല്ലെ പോകുന്നത്, അപ്പോൾ അവനെ തനിച്ചാക്കി പോരുന്നതെങ്ങിനെ?
കിളി: ശരി.ചൊവ്വാഴ്ച എങ്ങിനെയായാലും തിരിച്ച് എത്തണം.
ഞാൻ: പിള്ളേര് എത്താൻ സമയമായി എന്ന് തോന്നുന്നു, ചായ വെക്കാമായിരുന്നല്ലൊ.
കിളി: ഇങ്ങിനെ ഇരിക്കാൻ ഒരു സുഖമുണ്ട്.
ഞാൻ: അവരുടെ വണ്ടി വരുന്ന ശബ്ദം കേൾക്കുമ്പോൾ പോകാമല്ലെ ?
അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ച് ഇറുകെ പുണർന്നു.അങ്ങിനെയിരുന്ന് സമയം ഇഴഞ്ഞു നീങ്ങി ഇതിനിടയിൽ കുട്ടികളുടെ സ്കൂൾ വണ്ടി വന്നു, കിളി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. കുട്ടികൾ ഓടി അകത്തേക്ക് വന്നു.
കിളി: മണിക്കുട്ടാ പോയി മേൽ കഴുകു…
കിളി അടുക്കളയിൽ നിന്നും മുറിയിലേക്ക് പോയി.
കിളി: ചേട്ടാ….. ആ ചായ ഒന്ന് നോക്കോ? ഞാൻ രേവതിയെ മേൽ കഴുകിക്കുകയാ.
ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി, ചായ തിളച്ചപ്പോൾ സ്റ്റൗവ് ഓഫ് ചെയ്തു. അപ്പോഴേക്കും കിളി എത്തി, ചായ എടുത്തു. പിന്നെ പിള്ളേരുമായി ഇരുന്ന് കുറച്ചു നേരം കളിച്ചു.അതിനു ശേഷം ഞാൻ കളത്തിലേക്ക് പോയി വന്നു. രാത്രിയിൽ കുട്ടികൾ ഉറങ്ങിയതിനു ശേഷം ഞങ്ങൾ ഒരുമിച്ചു കിടന്നു.

3 Comments

  1. വിശ്വനാഥ്

    ????????

Comments are closed.