കൂടെവിടെ – 4 [ദാസൻ] 130

കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി നിന്നതിനുശേഷം, എനിക്ക് കൊണ്ടുപോകാനുള്ള ഡ്രസ്സ് കഴുകി ഇടാൻ മുകളിലെ ബാത്റൂമിലേക്ക് പോയി. രണ്ടു ജോഡി ഡ്രസ്സ് ഉണ്ടായിരുന്നു കഴുകാൻ. അതുകഴിഞ്ഞ് മുറ്റത്തെ അയയിൽ വിരിക്കാൻ വന്നപ്പോൾ, കിളി എന്നെ അതി രൂക്ഷമായി ഒന്ന് നോക്കി. അതുകഴിഞ്ഞ് കൊണ്ടുപോകാനുള്ള സർട്ടിഫിക്കറ്റുകൾ ഒക്കെ എടുത്തു ബാഗിൽ വച്ചു. ഉച്ചകഴിഞ്ഞ് വണ്ടിയുമെടുത്ത് ഞാൻ ടൗണിലേക്ക് പുറപ്പെട്ടു. ഒരു മൊബൈൽ കടയിൽ കയറി, നോക്കിയയുടെ 1100 മോഡൽ 2 ഫോൺ വാങ്ങി. അവിടെ നിന്നു തന്നെ രണ്ട് സിം കാർഡ് എടുത്തു, രണ്ടിലും സിം ഇട്ടു. അതുമായി തിരിച്ചു വീടെത്തിയപ്പോൾ, അമ്മൂമ്മ പുറത്ത് എന്തോ പണിയിലാണ്. അകത്തുകയറി കിളിയെ നോക്കിയപ്പോൾ മുറിയുടെ വാതിൽ അടഞ്ഞു കിടപ്പുണ്ട്. ഹാൻഡിലിൽ പിടിച്ചപ്പോൾ വാതിൽ തുറന്നു, ആള് കട്ടിലിൽ ചുവരിനോട് അഭിമുഖമായി ചരിഞ്ഞു കിടക്കുന്നു. ഞാൻ വന്നതറിഞ്ഞിട്ടും അവൾ തിരിഞ്ഞുനോക്കിയില്ല, ഞാൻ അവളുടെ അരികിലിരുന്ന് തോളിൽ കൈ വെച്ചു നേരെ കിടത്തി. എൻറെ കൈയിലുണ്ടായിരുന്ന ഒരു മൊബൈൽ അവളുടെ കയ്യിൽ വെച്ച് കൊടുത്തു.
ഞാൻ: ഇതിൽ എൻറെ നമ്പർ ഫീഡ് ചെയ്തിട്ടുണ്ട്. നിൻറെ വഴക്കു മാറുമ്പോൾ, എന്നെ വിളിക്കണം എന്നു തോന്നുമ്പോൾ നിനക്ക് വിളിക്കാം. നീ വിളിക്കാതെ ഇനി ഞാൻ ഇങ്ങോട്ട് വരില്ല.
അവളുടെ കയ്യിൽ ആ ഫോൺ അങ്ങനെ ഇരുന്നു. അതൊന്നു നോക്കുകപോലും ചെയ്തില്ല. ഞാൻ അവിടെ നിന്നും എഴുന്നേറ്റു മുറിക്കു പുറത്തിറങ്ങി. രാത്രിയിൽ സ്ഥിരം കിടക്കാറുള്ള സ്ഥലത്ത് തന്നെ ഞാൻ കിടന്നു. രാവിലെ തന്നെ എഴുന്നേറ്റു ഞാൻ അമ്മ വീട്ടിലേക്ക് പോയി, അവരോടെല്ലാം യാത്ര പറഞ്ഞു തിരിച്ചുവന്നു. റോഡ് സൈഡ് ആയതുകൊണ്ട് ഇവിടെനിന്ന് പോകാനാണ് സൗകര്യം, അമ്മവീട് ഇത്തിരി ഉൾ ഏരിയയിലാണ്. ഇനി ഒരു പകലും രാത്രിയും, അതിനുള്ളിൽ അവളുടെ വഴക്ക് മാറ്റിയെടുക്കണം. അവളെ ഒറ്റയ്ക്ക് കിട്ടുന്ന സമയങ്ങളിലെല്ലാം, ഞാൻ മാപ്പ് പറയാനും സമാധാനിപ്പിക്കാനും നടന്നു. എത്ര ശ്രമിച്ചിട്ടും അവളിൽ ഒരു മാറ്റവും വന്നില്ല. രാത്രിയായി, രാത്രി കഴിഞ്ഞ് വെളുക്കുമ്പോൾ ഞാൻ പോകും. ഉറങ്ങാൻ കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല, ഓരോന്നാലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് അലിഞ്ഞു.

3 Comments

  1. വിശ്വനാഥ്

    ????????

Comments are closed.