കൂടെവിടെ – 4 [ദാസൻ] 130

ഞാൻ: ഞാനിപ്പോൾ വരാം എനിക്ക് ഒരു പേപ്പർ വാങ്ങാൻ ഉണ്ട്.
ഞാൻ അവിടെ നിന്നും നേരെ വീട്ടിലേക്ക് പോയി, കോളിംഗ് ബെല്ലടിച്ച് കുറച്ചുകഴിഞ്ഞപ്പോൾ കിളി വന്ന് വാതിൽ തുറന്നു, തിരിച്ചുപോകാൻ പോയ അവളുടെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: ഞാൻ അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകും. അതിനുമുമ്പ് പ്രശ്നം പറഞ്ഞു തീർക്കാവുന്നതാണ് എങ്കിൽ തീർക്കാം എന്ന് കരുതിയാണ് ഞാൻ ഇപ്പോൾ വന്നത്. എൻറെ കയ്യിൽ നിന്നും വന്ന ഒരു വലിയ ഒരു അബദ്ധം ആണത്, ഞാൻ അതിൽ ഇപ്പോഴും വിഷമിക്കുന്നു. നീ ഇങ്ങനെ കാണിക്കുന്നതിൽ തെറ്റില്ല, നിന്നെ ഞാൻ ഒരിക്കലും കൈവിടില്ല. നീ എൻറെ ആണ് പെണ്ണേ, നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. ഞാൻ പോകുമ്പോൾ എങ്കിലും സന്തോഷമായി യാത്ര അയക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഞാൻ തിരിച്ചിറങ്ങി വണ്ടിയുമെടുത്ത് ചിറ്റയുടെ വീട്ടിലേക്ക് പോയി. അവരോട് യാത്ര പറഞ്ഞു അമ്മൂമ്മയെ വീട്ടിലാക്കി.
ഞാൻ: ഞാൻ ഒന്ന് എൻറെ വീട് വരെ പോവുകയാണ്, അച്ഛനോടും അമ്മയോടും യാത്ര പറയണം.
ഞാനത് പറഞ്ഞപ്പോൾ കിളി എന്നെ നോക്കി. ഞാനത് കാണാത്ത ഭാവത്തിൽ വണ്ടിയിൽ കയറി പുറപ്പെട്ടു. എൻറെ വീട് തൃശ്ശൂർ ജില്ലയിൽ തന്നെ പടിഞ്ഞാറൻ മേഖലയിലാണ്. അച്ഛൻ ചെറിയൊരു തരകൻ ആണ്, അച്ഛൻറെ പേര് ദിവാകരൻ (56). അമ്മ വിലാസിനി(49) സ്വസ്ഥം ഗൃഹഭരണം. പിന്നെയുള്ളത് ഒരു അനിയനും ഒരു അനിയത്തിയും, വിഷ്ണു (23) വയസ്സ് ദിവ്യ (16) വയസ്സ്. ഇതാണ് എൻറെ കുടുംബം. ഞാൻ വീടെത്തിയപ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. വീട്ടിൽ അച്ഛൻ ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ടായിരുന്നു. അവരോട് ഞാൻ വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. അച്ഛൻ രാത്രി ആയപ്പോൾ വന്നു, അച്ഛനോടും വിവരം പറഞ്ഞു. ഞാൻ വന്നതിൻറെ മറ്റൊരു ഉദ്ദേശം, രണ്ട് ഫോൺ വാങ്ങാനുള്ള പൈസ അച്ഛൻ്റെ കൈയിൽ നിന്നും വാങ്ങണം. ഞാൻ വിവരം പറഞ്ഞപ്പോൾ അച്ഛൻ പൈസ തന്നു. അന്നുരാത്രി അവിടെയാണ് കഴിച്ചുകൂട്ടിയത്. എൻറെ വീടിൻറെ രൂപരേഖ നാല് ബെഡ്റൂമും ഹാളും അടുക്കളയും വർക് ഏരിയയും ചേർന്നതാണ് വീട്. മൂന്ന് ബെഡ്റൂമും താഴെയാണ്, ഒരു ബെഡ്റൂം മുകളിലും. അത് ഞാൻ ആണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് അത് മിക്കവാറും അടഞ്ഞുതന്നെയാണ് കിടക്കാറ്. ഇടയ്ക്ക് എപ്പോഴെങ്കിലും അമ്മ കയറി അത് ക്ലീൻ ചെയ്യും, അതുപോലെതന്നെ ഇന്നും അമ്മ ക്ലീൻ ചെയ്ത ദിവസം തന്നെയാണ് ഞാൻ എത്തിയത്. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു, ബ്രേക്ക് ഫാസ്റ്റ് കഴിച്ച് പുറപ്പെടാൻ ഒരുങ്ങുമ്പോൾ
അമ്മ: ഇത്രയും നേരത്തേ പോകണൊ?
ഞാൻ നുണ പറഞ്ഞു.
ഞാൻ: ചെന്നിട്ട് വേണം ജോയിൻ ചെയ്യാനുള്ള പേപ്പറുകൾ റെഡിയാക്കണം, മറ്റന്നാൾ പോകാനുള്ളതല്ലേ.
ഞാൻ അവിടെ നിന്നും പുറപ്പെട്ടു, മുക്കാൽ മണിക്കൂർ ഓട്ടം. വീടെത്തിയപ്പോൾ വാതിൽ തുറന്ന് തന്നത് കളിയാണ്. മുഖത്തും ശരീരഭാഷയിലും കുറച്ചു ദിവസങ്ങളായുള്ള സ്ഥിരം സ്ഥായിഭാവം, കുറച്ചുകൂടി ഗൗരവം കലർന്നിട്ടുണ്ടോ എന്നൊരു സംശയം. അതേ സ്പീഡിൽ തിരിച്ചുപോയി. ഞാൻ അകത്തേക്ക് കയറി എൻറെ മുറിയിൽ ചെന്ന് ഡ്രസ്സ് മാറി തിരിച്ചു വന്നു. അമ്മുമ്മയും കിളിയും അടുക്കളയിൽ എന്തോ പണിയിലാണ്.
അമ്മുമ്മ: മോൻ ചായ കുടിച്ചൊ?
ഞാൻ: കുടിച്ചു.

3 Comments

  1. വിശ്വനാഥ്

    ????????

Comments are closed.