കൂടെവിടെ – 4 [ദാസൻ] 130

കിട്ടിയില്ല. പിന്നീട് എനിക്ക് ഉറക്കം കിട്ടിയില്ല, വെളുക്കാൻ ആയപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി. അമ്മുമ്മ വന്നു വിളിച്ചപ്പോഴാണ് ഉണരുന്നത്, പെട്ടെന്ന് എനിക്ക് ഇന്നലെ രാത്രിയിലെ സംഭവം ഓർമ്മ വന്നു. എഴുന്നേറ്റ് പായ എല്ലാം ചുരുട്ടിവച്ച് കിളിയെ നോക്കുമ്പോൾ, അവൾ അടുക്കളയിൽ എന്തോ പണിയിലാണ്. കണ്ണും മുഖവും എല്ലാം വീർത്തിരിക്കുന്നു, എന്നെ നോക്കുന്നത് പോലുമില്ല. അമ്മൂമ്മ പുറത്തേക്കു പോയ സമയം നോക്കി, ഞാൻ അവളുടെ അരികിൽ ചെന്നു.
ഞാൻ: മോളെ, ഇന്നലെ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. എനിക്ക് തീരെ ബോധം ഉണ്ടായിരുന്നില്ല. ഞാൻ ആകെ കോള മാത്രമേ കുടിച്ചിട്ട് ഉണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി സംഭവിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു. അതുകൊണ്ട് തീരാവുന്ന കുറ്റം അല്ല ഞാൻ ചെയ്തത് എന്ന് എനിക്കറിയാം. ഞാൻ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാം.
അവൾ ഞാൻ പറയുന്നതൊന്നും കേൾക്കുന്നതായി പോലും ഭാവിച്ചില്ല. ഞാൻ അവളുടെ തോളിൽ കൈ വച്ചു.
ഞാൻ: എൻറെ മോളെ, ഞാൻ പറയുന്നത് കേൾക്കുന്നില്ലെ. ഞാൻ ചെയ്തത് വലിയ തെറ്റ് തന്നെയാണ്, ബോധത്തോടെ അല്ല മോളെ ഞാൻ അങ്ങനെ ചെയ്തത്. നിനക്ക് അറിയാവുന്നതല്ലേ എന്നെ, എന്നോട് പിണങ്ങല്ലേടാ.
എന്തു പറഞ്ഞിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല, എൻറെ കൈ തട്ടിമാറ്റുക പോലും ചെയ്തില്ല. അവൾ ഏതെങ്കിലും തരത്തിൽ പ്രതികരിക്കണം എന്ന് കരുതി, തിരിച്ചു നിർത്തി ഗാഢാശ്ലേഷം ചെയ്തു. അപ്പോഴും അവൾ ജീവച്ഛവം പോലെ നിന്നു. രണ്ടു കൈകൾ കൊണ്ടും കോരിയെടുത്തു, അപ്പോഴും അവൾ നിർന്നിമേഷയായി നിന്നു. അവളിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാത്തതിനാൽ, ഞാൻ മടങ്ങി. എൻറെ മുറിയിൽ പോയി പ്രാഥമിക കാര്യങ്ങൾ നിറവേറ്റി തിരിച്ചുവന്നപ്പോൾ, അവൾ അടുക്കളയിലെ പണിതീർത്തു മുറിയിൽ കയറി വാതിലടച്ചിട്ടുണ്ടായിരുന്നു. ഞാൻ വല്ലാത്തൊരു അവസ്ഥയിലായി. അവൾ എതിർത്തു എന്തെങ്കിലും പറയുകയോ, കൈ തട്ടി മാറ്റുകയോ പിടിച്ചു തള്ളുകയോ ചെയ്തിരുന്നെങ്കിൽ ഇത്രയും പ്രയാസം ഉണ്ടാകുമായിരുന്നില്ല. എൻറെ കയ്യിൽ നിന്നും വന്ന പൊറുക്കാനാവാത്ത തെറ്റ്. ഞാൻ സെറ്റിയിൽ ഇരുന്നു. അഡ്വൈസ് മെമ്മൊ കിട്ടിയതിൽ സന്തോഷിക്കേണ്ട ദിവസം ആയിരുന്നിട്ടു പോലും, മനസ്സ് അതിന് അനുവദിച്ചില്ല. അവന്മാർ ഞാൻ സോഡാ മേടിക്കാൻ പോയ സമയം നോക്കി, എൻറെ കോളയിൽ മദ്യം ചേർത്തു. അതുകൊണ്ട് പറ്റിപ്പോയ അബദ്ധം, വലിയൊരു പാതകമായി മാറി. എത്ര ശ്രമിച്ചിട്ടും അവൾ എൻറെ വാക്കുകൾ ചെവിക്കൊണ്ടില്ല എന്നുമാത്രമല്ല, എന്നെ പരമാവധി ഒഴിവാക്കിക്കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു. ഇതിനിടയിൽ അപ്പോയ് മെൻറ് ഓർഡർ വന്നു. തിരുവനന്തപുരത്തുള്ള ഏതോ പട്ടികാട്ടിലെ വില്ലേജ് ഓഫീസിൽ. ഞാൻ സാജനെ വിളിച്ചു, അവനോട് എൻറെ ഓഫീസിൻറെ കാര്യം പറഞ്ഞപ്പോൾ അവനും അതിനടുത്ത തന്നെയാണ് എന്ന് പറഞ്ഞു. അവനോട്, എനിക്കും കൂടി താമസിക്കാനുള്ള ഒരു സൗകര്യം നോക്കാൻ പറഞ്ഞു. അവൻ, നോക്കാം എന്നും പറഞ്ഞു. ജോയിൻ ചെയ്യാൻ പോകുന്നതിനു വേണ്ടിയുള്ള പേപ്പറുകൾ റെഡിയാക്കാനുള്ള തിരക്കായിരുന്നു പിന്നീട്. അതിനിടയിൽ പല ആവർത്തി അവളോട് മാപ്പു പറഞ്ഞു, അവളിൽ നിന്നും പഴയ പല്ലവി തന്നെ. എല്ലാവരോടും യാത്ര പറയുന്ന തിരക്കിലായി, അമ്മൂമ്മയേയും കൂട്ടി ചിറ്റയുടെ വീട്ടിൽ പോയി. അവിടെ ചെന്നപ്പോൾ

3 Comments

  1. വിശ്വനാഥ്

    ????????

Comments are closed.