കൂടെവിടെ? – 4
Author : ദാസൻ
[ Previous Part ]
ഞാൻ പുതച്ചു കിടക്കുന്നു, അപ്പോഴാണ് ഓർത്തത് ഞാൻ ചെന്നാലെ അശോകൻ ചേട്ടന് വീട്ടിൽ പോയിട്ട് വരാൻ പറ്റു. ഇവിടെയാണെങ്കിൽ പകലുമുഴുവൻ കിളി മാത്രമേ ഉണ്ടാവൂ. സമയം നോക്കിയപ്പോൾ 7:30, ഞാൻ പെട്ടെന്ന് എഴുന്നേറ്റ് മുകളിലെ മുറിയിലേക്ക് പോയി. താഴോട്ടിറങ്ങി വരുന്നത് പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞാണ്. അപ്പോഴേക്കും ചിറ്റയുടെ കുട്ടികൾ സ്കൂളിൽ പോയിട്ടുണ്ടായിരുന്നു. ഞാൻ അടുക്കളയിൽ ചെന്ന് കിളിയോട് കുറച്ചുനേരം ശൃംഗരിച്ച ശേഷം.
ഞാൻ: വേഗം ചായ എടുത്തോ, ഞാൻ കളത്തിൽ ചെന്നിട്ട് വേണം അശോകൻ ചേട്ടൻ വീട്ടിൽ പോയിട്ട് വരാൻ
കിളി: ഞാൻ ഇവിടെ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം മറക്കരുത്, വേഗം പോയിട്ട് വരണം.
ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കളത്തിലേക്ക് പോയി, അവിടെ ചെന്ന് ചേട്ടനോട് വിവരം പറഞ്ഞു. ചേട്ടൻ വേഗം വരാം എന്ന് പറഞ്ഞു പോയി. മാടത്തിൽ കയറി കട്ടിലിൽ ദിവാസ്വപ്നം കണ്ടു കിടന്നു. അങ്ങനെ കിടക്കുമ്പോൾ തറവാട്ടിലെ അമ്മാവൻ കളത്തിൽ വന്നു, ഒരു കവർ എന്നെ ഏൽപ്പിച്ചിട്ട് പോയി. തുറന്നുനോക്കിയപ്പോൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി പി എസ് സി യിൽ നിന്നും വിട്ട കത്താണ്. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് പി എസ് സി ഓഫീസിൽ എത്തണം. ഇന്ന് ചൊവ്വ, ഇനി ആറ് ദിവസം. ഞാൻ അത് മടക്കി പോക്കറ്റിലിട്ടു, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞാലേ മെയിൻ ലിസ്റ്റ് ഇറങ്ങു. വീട്ടിൽ ചെന്നിട്ട് സാജനെ വിളിക്കണം, അവന് എന്നാണ് പറഞ്ഞിരിക്കുന്നത് എന്ന് അറിയില്ലല്ലോ. ഒറ്റദിവസം ആണെങ്കിൽ ഒരുമിച്ച് പോകാമല്ലോ, അടുത്തദിവസം ആണെങ്കിലും ഒരുമിച്ച് തന്നെ പോകാം. കിളിയോട് മെയിൻ ലിസ്റ്റ് വന്നിട്ട് പറയാം, വെറുതെ ആശ കൊടുക്കണ്ടല്ലോ. ലിസ്റ്റിൽ എത്രാം സ്ഥാനത്താണ് കിടക്കുന്നതെന്ന് അറിഞ്ഞാലല്ലേ ജോലിയുടെ കാര്യത്തിൽ തീരുമാനമാകു, അതുകൊണ്ട് ഇപ്പോൾ പറയണ്ട. അവളോട് ടെസ്റ്റ് ഉണ്ട് എന്ന് പറഞ്ഞു പോകാം. ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കെ അശോകൻ ചേട്ടൻ വന്നു, ഉച്ചയ്ക്ക് വരണം എന്ന് പറഞ്ഞാൽ അശോകേട്ടൻ എന്നെ പറഞ്ഞു വിട്ടു. വീട്ടിലെത്തി സാറിൻറെ നമ്പർ തപ്പിയെടുത്തു. അവനെ വിളിച്ചപ്പോൾ, അവൻ എന്നെ വിളിക്കാൻ അവൻറെ കയ്യിൽ നമ്പർ ഇല്ലാതെ ഇരിക്കുകയായിരുന്നു. അവന് തിങ്കളാഴ്ചയാണ് പറഞ്ഞിരിക്കുന്ന ദിവസം. അവനോട് ഞായറാഴ്ച വൈകീട്ട് പോകാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. തിരിഞ്ഞുനോക്കുമ്പോൾ കിളി ഇതെല്ലാം കേട്ടുകൊണ്ട് പുറകിൽ നിൽപ്പുണ്ടായിരുന്നു.
കിളി: എവിടെ പോകുന്ന കാര്യമാണ് പറഞ്ഞു കൊണ്ടിരുന്നത്?
ഞാൻ: പി എസ് സി യുടെ ഒരു ടെസ്റ്റ് ഉണ്ട്, തിരുവനന്തപുരമാണ് സെൻറർ.
കിളി: എന്നാണ് ?
ഞാൻ: തിങ്കളും, ചൊവ്വയും.
??????
???
????????