ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

അത് കേട്ട് രമൺ ലാമ്പ എഴുന്നേറ്റു പ്രോജക്ടർനു അടുത്തുള്ള വൈറ്റ് ബോഡിൽ ‘ടൈപ് 93’ എന്നെഴുതിയ ശേഷം വൈസ് അഡ്മിറലിനെ നോക്കി…

“യൂ മേ കണ്ടിന്യു…”

“താങ്ക്സ്…”

വൈസ് അഡ്മിറലിനു നന്ദി പറഞ്ഞ ശേഷം രമൺ ലാമ്പ എല്ലാവരേയും നോക്കി പറഞ്ഞു തുടങ്ങി…

“അതീവ സുരക്ഷയുള്ള വിശാഖ് പോർട്ടിന് 28 കിലോമീറ്റർ മാത്രം അകലെ… അതും ഇന്റർനാഷണൽ സീറൂട്ടിൽ നിന്നും ഏറെ ഉള്ളിൽ ഭാരതത്തിന്റെ അധീനതയിൽ…”

അദ്ദേഹം ഒന്ന് നിറുത്തി എല്ലാവരെയും നോക്കി പറഞ്ഞു…

“നൗ ദി ക്വസ്റ്റ്യൻസ്… നിങ്ങളുടെ സംശയങ്ങൾ, ചോദ്യങ്ങൾ എല്ലാം നമുക്ക് ആദ്യം നോക്കാം…”

“എന്തായാലും അവരൊന്നും മ്യൂസിയം കാണാൻ വന്നതാവില്ല അല്ലേ ക്യാപ്റ്റൻ….”

വൈസ് അഡ്മിറൽ ക്യാപ്റ്റന് നേരെ ചോദ്യം എറിഞ്ഞു….

“സർ, മൂന്ന് കാര്യങ്ങൾക്ക് അവർക്ക് അന്തർ വാഹിനി ഉപയോഗിക്കാം…. അവരുടെ ശക്തി കാണിച്ചു നമ്മെ ഭയപ്പെടുത്താൻ, എന്തെങ്കിലും സ്പൈ വർക്കിങ്, അതുമല്ലെങ്കിൽ ആക്രമിക്കാൻ…”

ക്യാപ്റ്റൻ പറഞ്ഞു അവസാനിപ്പിക്കുമ്പോളേക്ക് ഈ മൂന്ന് കാര്യങ്ങളും ലാമ്പ ബോർഡിൽ എഴുതി…..

“ഷോ ചെയ്യാൻ എന്തായാലും ആവില്ല… നാല് മാസം മുമ്പ് നമ്മൾ സിന്ധുരക്ഷക് വച്ചു ടാർജറ്റ് ലോക്ക് ചെയ്തു വാണിങ് നോട്ട് അയച്ചതല്ലേ… പെട്ടന്ന് മറക്കില്ല അവർ…. സോ നമുക്ക് ഈ റീസൺ താൽക്കാലത്തേക്ക് ഒഴിവാക്കാം…”

അതും പറഞ്ഞു ലാമ്പ ആദ്യത്തെ പോയിന്റ് വെട്ടിയ ശേഷം തുടർന്നു….

“സ്പൈ വർക്കിന് ടൈപ് 93 ഉപയോഗിക്കാൻ മാത്രം മണ്ടൻമാരാണോ ചൈന?? എനിക്ക് തോന്നുന്നില്ല…. അതുമല്ല, ടൈപ് 93 ഇൽ ഒരൊറ്റ അണ്ടർ വാട്ടർ ജിയോ സെൻസിങ് റഡാർ പോലുമില്ല… സോ…”

അതും പറഞ്ഞു അയാൾ രണ്ടാമത്തെ പോയിന്റ് കൂടി ഡിലീറ്റ് ചെയ്തു….

“ഇനി ബാക്കി അറ്റാക്ക്… അറ്റാക്ക് രണ്ടു തരത്തിൽ ആവാം… ഫുൾസ്കെയിൽ വാർ… അല്ലെങ്കിൽ സീക്രട്ട് അറ്റാക്ക്…. എഗൈൻ, വാട്ട് ഈസ്‌ യുവർ ഓപീനിയൻ???”

ചോദിച്ചു കൊണ്ടു ലാമ്പ വീണ്ടും സീറ്റിൽ ഇരുന്നു….

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️??
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം ?♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ ?

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….???♥️♥️

Comments are closed.