ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

ആ മുഖം കണ്ടു അതുൽ അക്ഷരാർത്ഥത്തിൽ ഞെട്ടി…. ഒരുവട്ടം ചൈനക്ക് വേണ്ടി തനിക്ക് വില പറഞ്ഞയാൾ… കഴിഞ്ഞ ദിവസം തന്നെ കബളിപ്പിച്ചു രക്ഷപെട്ട അതെ മനുഷ്യൻ….

“അതുൽ, മീറ്റ് മിസ്റ്റർ രമൺ ലാമ്പ…. ഹി ഈസ്‌ ഓൺ ഡെപ്യൂട്ടേഷൻ ഫ്രം റോ… ഇദ്ദേഹവും ലെഫ്റ്റ്. കമ്മാണ്ടർ പൊസിഷനിൽ നിങ്ങൾക്ക് സഹായത്തിനു ഈസ്റ്റൺ നേവിയിൽ ഉണ്ടാവും….”

ഒരു കള്ള പുഞ്ചിരിയോടെ രമൺ ലാമ്പ അതുലിനു നേരെ കൈ നീട്ടിയപ്പോൾ അല്പം സംശയിച്ച ശേഷം ആ കൈ പിടിച്ചു കുലുക്കി അതുൽ ക്യാപ്റ്റനോട്‌ പറഞ്ഞു…

“ബട്ട് സർ, ഇയാളാണ് അന്ന് ചൈനീസ് ചാരനായി എന്റെ അടുത്ത് വന്നത്… ഇന്നലത്തെ ഇൻസിഡന്റ്റും ഞാൻ റിപ്പോർട്ട് ചെയ്തത് ആണല്ലോ…”

“യെസ് മാൻ…. വീ വെർ ടെസ്റ്റിംഗ് യൂ… ആൻഡ് യൂ വാസ് പെർഫെക്ട് ഇൻ ബോത്ത്‌….”

തന്റെ സ്വതസിദ്ധമായ ശൈലിയിൽ ക്യാപ്റ്റൻ പറഞ്ഞപ്പോൾ എല്ലാ മുഖങ്ങളിലും പുഞ്ചിരി വിടർന്നു…

“താങ്ക്സ് സർ….”

“ആൻഡ് സോറി ഫോർ ആൾ മിസ്റ്റർ അതുൽ….”

വീണ്ടും അതുലിനു നേരെ കൈ നീട്ടി രമൺ പറഞ്ഞു…

“ഇറ്റ്സ് ഒക്കെ…”

ആ കൈ പിടിച്ചു കുലുക്കി അതുൽ….

“ലെറ്റസ്‌ സ്റ്റാർട്ട്….”

ഔപചാരിക സംഭാഷണങ്ങൾക്ക് അറുതി വരുത്തി കൊണ്ടു വൈസ് അഡ്മിറൽ പറഞ്ഞു…

“സർ… കോൺഫറൻസ് റൂം ആയിരിക്കും ബെറ്റർ എന്ന് തോന്നുന്നു…”

ലാമ്പ ക്ഷണിച്ചതോടെ അഡ്മിറൽ വിജേന്ദർ സിംഗ് ഒഴികെ ഉള്ളവർ എണീറ്റു…

“ഒക്കെ ഷുവർ….”

കോൺഫറൻസ് റൂമിൽ പ്രോജക്റ്ററിൽ ഈസ്റ്റേൺ നേവൽ കമാന്റിന് കീഴിൽ വരുന്ന ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗങ്ങളും എഡിറ്റ്‌ ചെയ്യാവുന്ന ഏതോ സോഫ്റ്റ്‌വെയർ വച്ചു ഓപ്പൺ ചെയ്തിട്ടുണ്ട്….

“ക്യാപ്റ്റൻ, ആർ യൂ ഷുവർ… ഇറ്റ് ഈസ്‌ ചൈനീസ് 93 ടൈപ്??”

“ഇത്രയും നാളത്തെ അനുഭവം വച്ചു എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും സർ…. അത് ടൈപ് 93 തന്നെ ആണെന്ന്….”

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️??
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം ?♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ ?

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….???♥️♥️

Comments are closed.