ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

♥️♥️♥️♥️♥️

“കൺഗ്രാജുലേഷൻസ് ഓൾ… വാട്ട്‌ എ ഗ്രേറ്റ് അച്ചീവ്മെന്റ് ഇറ്റ് ഈസ്….”

ഈസ്റ്റേൺ നേവൽ കമാന്റിന്റെ ചുമതല ഉള്ള വൈസ് അഡ്മിറൽ അരവിന്ദ് സീ ട്രയൽ വിജയകരമായി പൂർത്തിയാക്കിയ നാവികർക്കു ആശംസകൾ നേർന്നു കൊണ്ടു പറഞ്ഞു…

“സബ്മറൈൻ ടെക്നോളജി നമുക്ക് തരുന്നതിൽ നിന്നും റഷ്യയെ തടഞ്ഞ അമേരിക്കയോടും അവസാന നിമിഷം വരെ പ്രശ്നങ്ങൾ സൃഷ്ട്ടിച്ച ചൈനയോടും നമുക്ക് തല ഉയർത്തി തന്നെ പറയാം… ഭാരതം അത് നേടിയെന്ന്…”

നിറഞ്ഞ കരഘോഷങ്ങൾ കാരണം അദ്ദേഹത്തിന് അല്പസമയം നിറുത്തേണ്ടി വന്നു.. ആ ശബ്ദഘോഷങ്ങൾ ഒന്നടങ്ങിയപ്പോൾ അദ്ദേഹം തുടർന്നു

“ഐക്യരാഷ്ട്രസഭയിലെ സ്ഥിരാഗങ്ങളിൽ പെടാത്തൊരു രാജ്യം ഈ സ്വപ്നനേട്ടം സ്വന്തമാക്കി…. ഒരൊറ്റ രാജ്യം…. ഭാരതം…. ഒരൊറ്റ വികാരം…”.

അവിടെ കൂടിയ എല്ലാവരും കൂടെയാണ് അതിന് മറുപടി നൽകിയത്….

“ഭാരത്‌ മാതാ കീ… ജയ്….”

“ബട്ട് ഇറ്റ്സ് നോട്ട് എനോഫ് ….’

“എക്സ്ക്യൂസ് മീ… ലെഫ്റ്റ്.. കമ്മാന്റർ അതുൽ,”

കയ്യിൽ പാതി കുടിച്ച റം ഗ്ലാസ്സും പിടിച്ചു ആ പ്രസംഗവും കേട്ടു ഇരിക്കുന്ന അതുലിന്റെ അടുത്തേക്ക് വന്നൊരു യൂണിഫോം ധാരി വിളിച്ചു..

“യെസ്…”

“താങ്കളൊന്നു എന്നോടൊപ്പം വരേണ്ടി വരും…. ക്യാപ്റ്റൻ അജയ് വാണ്ട്സ് യൂ…”

കോൺഫറൻസ് റൂമിൽ നിന്ന് അയാളോടൊപ്പം പോയത് മെയിൻ ബിൽഡിങ്ങിലേക്ക് ആണ്… അതിനുള്ളിൽ തന്നെ പല തരത്തിലുള്ള സെക്യൂരിറ്റി ഡോറുകൾ കടന്നു ഒരു ഡോറിന് മുൻപിൽ എത്തിയപ്പോൾ അയാൾ നിന്ന് കൊണ്ടു പറഞ്ഞു…

“സർ… യൂ മേ ഗോ ഇന്സൈഡ്… ക്യാപ്റ്റൻ ഈസ്‌ ദെയർ….”

ഡോർ മുട്ടി അകത്തേക്ക് കടന്നപ്പോൾ ഫോട്ടോകളിലും പബ്ലിക് ഗാദറിങ്ങുകളിലും മാത്രം കണ്ട മുഖം… അഡ്മിറൽ വിജേന്ദർ സിംഗ്… ഇന്ത്യൻ നേവിയുടെ തലവൻ….

അദ്ദേഹത്തെ ഫേസ് ചെയ്തു ക്യാപ്റ്റനും മറ്റൊരാളും ഒപ്പമുണ്ട്… ആചാര സല്യൂട്ട്കളും പരിചയപെടുത്തലുകളും കഴിഞ്ഞപ്പോളേക്ക് ക്യാപ്റ്റന്റെ ഒപ്പം ഇരുന്ന റിയർ അഡ്മിറൽ ചേതേശ്വർ പറഞ്ഞു…

“ഞാൻ ഒരാളെ പരിചയപ്പെടുത്താം… മിസ്റ്റർ രമൺ,….”

അപ്പോൾ സൈഡിൽ ഉള്ള കോൺഫറൻസ് റൂമിൽ നിന്നും സിവിൽ ഡ്രെസ്സിൽ ഒരാൾ അകത്തേക്ക് വന്നു…

“യെസ് സാർ…..”

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️??
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം ?♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ ?

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….???♥️♥️

Comments are closed.