ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

“നതിങ് അതുൽ, അയാൾ മൂക്ക് ചീറ്റി കപ്പലിൽ തുടക്കുന്നു…”

സത്യത്തിൽ ചിരി വന്നു… ഈ കൊച്ചു കാര്യത്തിന് അയാളാ പാവത്തിനെ….

“ബൈ ദി ബൈ ഇന്നലെ എന്തോ ഇൻസിഡന്റ് ഉണ്ടായി എന്ന് കേട്ടു….”

“യെസ് സർ… ഒരാൾ അതിസുരക്ഷാ മേഖലയിൽ ഒളിച്ചു നിന്ന് അരിഹാന്തിനെ നോക്കുന്നു… എന്നെ കണ്ടതും അയാൾ ഓടി സ്റ്റീൽ പ്രെസ്സിങ് യാഡിലേക്ക് ഓടി…”

“എന്നിട്ട്??”

“ഞാൻ സെക്യൂരിറ്റിയേ വിളിച്ചു… അവർ വന്നു തിരഞ്ഞെങ്കിലും അയാൾ രക്ഷപെട്ടു…”

“ലീവ് ഇറ്റ് മാൻ… അങ്ങനെ ഒളിച്ചു നോക്കിയിട്ട് എന്ത്‌ കിട്ടാൻ?? അത് വല്ല പിള്ളേരും ഷോ ഓഫ് ചെയ്തത് ആവും…..”

“അല്ല സർ,, അയാളെ എനിക്കറിയാം….”

അതുൽ ഒന്ന് നിറുത്തി… കാരണം പൂർണമായും രഹസ്യ സ്വഭാവം ഉള്ളത് കാര്യമാണ് പറയാൻ പോവുന്നത്…

“യെസ് മാൻ… അയാം ഹിയറിങ്ങ്..”

“സർ, ഞാൻ ടൈഫൂൺ ക്ലാസ്സിലെ ട്രെയിനിങ് കഴിഞ്ഞു വന്ന സമയം… അയാൾ എന്നെ കാണാൻ വന്നിരുന്നു…”

“സീരിയസ്ലി??”

“യെസ് സർ…. ചൈനക്ക് വേണ്ടി ബ്രൈബ് ഓഫർ ചെയ്തു…. ടൈഫൂൺ ക്ലാസ്സിലെ ട്രെയിനിങ് ഡാറ്റ ഷെയർ ചെയ്യാൻ പറഞ്ഞു കൊണ്ടു…”

“വാട്ട്‌ വാസ് ദി ഓഫർ???”

“പത്തു മില്യൻ USD… പിന്നെ ദുബായിൽ സ്വന്തം വില്ല….. അല്ലെങ്കിൽ US പെർമനന്റ് റെസിഡൻസ്ഷിപ്പ്…”

“ചൈനീസ് ഓഫർ പോരല്ലോ മാൻ …. അവർ തരുന്ന ഓഫർ.. അതും US സിറ്റിസൺ ഷിപ്പ് ചൈനയുടെ വക…. വിശ്വസിക്കാനും വയ്യ….”

ഇങ്ങേരു മനുഷ്യനെ ആക്കുന്നത് ആണോ എന്ന് അതുലിനു തോന്നി… പക്ഷേ മേലധികാരി ആയത് കൊണ്ടു പറയാനും വയ്യ…പക്ഷേ അതുലിന്റെ ഭാവം അയാൾക്ക് മനസിലായി എന്ന് തോന്നുന്നു..

“ഞാൻ തമാശ പറഞ്ഞത് അല്ലെടോ…. എന്റെ അറിവിൽ ടൈഫൂൺ ക്ലാസ്സിൽ കയറുന്ന ആദ്യ വിദേശി താനാണ്…. ചൈനക്ക് തന്നെ കിട്ടാൻ പത്തല്ല നൂറു മില്യൺ വില തന്നാലും നഷ്ടം ഉണ്ടാവില്ല…. അവരുടെ ടൈപ് 94 പതിനൊന്നായിരം ടൺ വെയിറ്റ് ഒള്ളു.. എന്നിട്ട് പോലും ടൈഫൂൺ ക്ലാസ്സിന്റെ എട്ടിരട്ടി ശബ്ദം ഉണ്ടാക്കും… അപ്പോൾ അവർ തന്നെ വിലക്ക് വാങ്ങാൻ നോക്കിയില്ലെങ്കിലേ അതിശയം ഒള്ളു… വില മാത്രമേ പ്രശ്നം ഒള്ളു…

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️??
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം ?♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ ?

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….???♥️♥️

Comments are closed.