ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

പക്ഷേ ഒടുവിൽ വിജയം ക്യാപ്റ്റനു തന്നെ ലഭിച്ചു…. ഏറെ നിർബന്ധത്തിന് വഴങ്ങി ക്യാപ്റ്റൻ അജയ് താക്കൂറും ലെഫ്റ്റ്. കമ്മാണ്ടർ അതുലും ഒപ്പം മറ്റു ഒൻപതു പേരും മാത്രമുള്ള സീക്രട്ട് മിഷൻ….

അങ്ങനെ ആ ദിവസം വന്നെത്തി.. അതൊരു സൺഡേ ആയിരുന്നു…

ഇനിയും രണ്ടു ദിവസം വേണം അരിഹാന്തിന്റെ റൂട്ടീൻ ചെക്ക് അപ്പ് തീർന്നു നീറ്റിൽ ഇറക്കാൻ….

പക്ഷേ അത് വരെ കാത്തിരിക്കുന്നത് അബദ്ധം ആണെന്ന് കരുതിയാണ് ഇന്ന് തന്നെ INS ശംഖുഷ് കടലിൽ സീക്രട്ട് മിഷന് വേണ്ടി ഇറങ്ങാൻ തയ്യാർ എടുത്തത്….

വൈകിട്ട് അഞ്ചു മണിക്ക് വൈസ് അഡ്മിറലും ആയി നടന്ന ചെറിയ കൂടിക്കാഴ്ചയിൽ അജയ്ക്കും അതുലിനും ഓരോ സീക്രട്ട് ഫയൽ വൈസ് അഡ്മിറൽ നേരിട്ട് നൽകി ആശംസകൾ അറിയിച്ചു…

ഷിപ്പിന്റെ ഓപറേറ്റ് ചെയ്യാനുള്ള സീക്രട്ട് കോഡും തുടർന്നു പാലിക്കേണ്ട നിർദ്ദേശങ്ങളും അടങ്ങിയ ഫയൽ സ്വന്തം ക്യാബിനിൽ കയറി ഡോർ ലോക്ക് ചെയ്തു വേണം വായിക്കാൻ….

കപ്പൽ വരെ വൈസ് അഡ്മിറലും അവരേ അനുഗമിച്ചു….

സാറ്റലൈറ്റ് ഷാഡോ ചെയ്ത സ്ഥലത്ത് അവരെയും കാത്തു കിടപ്പുണ്ട് നേവിയുടെ പഴയ പടക്കുതിര… INS ശംഖുഷ്….

ജർമൻ നിർമിത ശംഖുഷ് 1986 ഇലാണ് ഇന്ത്യൻ നേവിയുടെ ഭാഗമാകുന്നത്… 1450 ടൺ ഭാരമുള്ള ഇവൾ ഡീസൽ ഇലട്രിക് അറ്റാക്ക് സബ് മറൈൻ വിഭാഗത്തിൽ ആണ് പെടുന്നത്…

രാജ്യത്തിന് വേണ്ടി മരിക്കാനും തയ്യാർ ആണെങ്കിലും, ഏതു നിമിഷവും വന്നേക്കാവുന്ന ആക്രമണത്തിലേക്ക് കാലെടുത്തു വച്ച അതുലിനു ചെറിയ ഭയം ഉണ്ട് എന്നത് സത്യമാണ്..

“അതുൽ, സ്റ്റിൽ, ഒഴിവാകാൻ ഇനിയും സമയമുണ്ട്….”

അതുലിന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം കപ്പലിൽ കയറുന്നതിനു തൊട്ട് മുമ്പ് വൈസ് അഡ്മിറലിന്റെ മുൻപിൽ വച്ചു ക്യാപ്റ്റൻ പറഞ്ഞു…

“ഇല്ല സർ, ഞാൻ ഞാനുണ്ടാകും അവസാന ശ്വാസം വരേയ്ക്കും ഭാരതത്തിന് വേണ്ടി പൊരുതാൻ….”

“ആർ യൂ ഷുവർ??”

“യെസ് സർ….”

“എങ്കിൽ, സർ,. ഞങ്ങൾ….”

അനുവാദത്തിന് എന്നാ വണ്ണം അവർ വൈസ് അഡ്മിറലിനെ നോക്കി…

“ഭാരത്‌ മാതാ കീ….”

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️??
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം ?♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ ?

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….???♥️♥️

Comments are closed.