ഓപ്പറേഷൻ ഗ്രേറ്റ് വാൾ പാർട്ട്‌ 2 {അപ്പൂസ്} 2393

ക്യാപ്റ്റൻ അത് പറഞ്ഞു അതുലിനെ നോക്കിയപ്പോൾ ആ മുഖത്ത് എന്തോ പറയാൻ ഉള്ളത് പോലെ…

“അതുൽ, എന്തെങ്കിലും??”

“സർ, അതിൽ ഏതെങ്കിലും ടൈപ് 94 (ജിൻ ക്ലാസ്സ് ) ഉണ്ടോ… ഒരു ഫുൾസ്കെയിൽ വാർ ആണ് അവരുടെ പ്ലാൻ എങ്കിൽ ജിൻ ക്ലാസ്സ് കൂടെ ഉണ്ടാവില്ലേ????”

“ആറ്റോമിക് ആക്രമണം ആണെങ്കിൽ അവർക്ക് അറബിക് ഓഷ്യനിൽ നിന്നും ആവാമല്ലോ…. പിന്നെ… അവർക്ക് നോ ഫസ്റ്റ് യൂസ് പോളിസി ഉണ്ട്… അത്കൊണ്ട് ഒരു ആണവ ആക്രമണം അത് ചൈന ചെയ്യുന്നെങ്കിൽ പാകിസ്ഥാൻ വഴിയേ ഉണ്ടാവൂ… ”

“ഒക്കെ സർ… ”

“ദെൻ ബാക്ക് ഇൻറ്റു മാറ്റർ…. നമ്മുടെ എഴ് ASW ഹെലികോപ്റ്ററുകൾ അവിടെ ഉണ്ട്… ലെറ്റ് ദം സേർച്ച്‌…. നമുക്ക് ഇനി അരിഹാന്ത് ആണോ ടാർജറ്റ് എന്ന് ഉറപ്പിക്കണം…. അത്പോലെ അവളുടെ പ്രോട്ടക്ഷൻ….”

“അത്ര പ്രശ്നം ആണേൽ റിസ്ക് തീരുന്നത് വരെ…. ഐ മീൻ.. 71 ലെ വാറിൽ വിരാടിനെ ഒളിപ്പിച്ച പോലെ..”

ലാമ്പ അത് പറഞ്ഞു തീർന്നില്ല അതിനു മുൻപേ VA യുടെ മറുപടി വന്നു…

“എങ്കിൽ എത്ര നാൾ?? ഷി ഈസ്‌ എ വാർഷിപ്പ്….”

“സോറി സർ….”

“ഏയ്‌… അതിന്റെ ആവശ്യം ഇല്ല മാൻ…. നമ്മൾ ചർച്ച ചെയ്യുന്നു അഭിപ്രായം പറയുന്നു…. അത്ര തന്നെ…. എഗൈൻ ബാക്ക് റ്റു പോയിന്റ്…. എങ്ങനെ നമുക്ക് അരിഹാന്ത് ആണ് അവരുടെ ടാർജറ്റ് എന്ന് ഉറപ്പിക്കാം???”

വൈസ് അഡ്മിറൽ അതും ചോദിച്ചു എല്ലാവരെയും നോക്കി… അതിനു ആർക്കും അല്പനേരത്തേക്ക് ഉത്തരം പറയാൻ ആയില്ല…കുറച്ചു സമയത്തെ മൗനത്തിനു ശേഷം ക്യാപ്റ്റൻ അജയ് പറഞ്ഞു…

“ഒരൊറ്റ വഴി…..”

എല്ലാ കണ്ണുകളും ക്യാപ്റ്റനു നേരെ തിരിഞ്ഞു…

“അവളെ അറ്റാക്ക് ചെയ്യാൻ വിട്ടു കൊടുക്കുക….”

ക്യാപ്റ്റൻ സിമ്പിൾ ആയി പറഞ്ഞത് പക്ഷേ അതുലിനു ഉൾകൊള്ളാൻ ആയില്ല… അപ്പോളേക്ക് ലാമ്പ ചോദിച്ചു…

“എന്താണ് സർ പറയുന്നത്?? ഇത്രയും എക്സ്പീൻസീവ് ആയ ഷിപ്പ്…. അതിലുള്ള നാവികർ…”

“വെയിറ്റ് മിസ്റ്റർ ലാംബ, ലെറ്റ് ഹിം എക്സ്‌പ്ലൈൻ…”

78 Comments

  1. ❤❤❤

  2. അണ്ണോ പൊളി…. ഒടുക്കത്തെ രോമാഞ്ചിഫിക്കേഷൻ…. അപ്പൊ നിങ്ങക്ക് കരയിപ്പിക്കാൻ മാത്രം അല്ല ഇങ്ങനെ ത്രില്ല് അടിപ്പിച്ചിരുത്താനും അറിയാല്ലേ….

  3. എഡ്ഗർ മോസസ്

    കിടിലൻ

  4. Onnum choykaanilla saanam vazhik engu ponnotte✌️✌️✌️✌️

  5. Quality writing

  6. Dear പ്രവാസി ബ്രോ

    ഇതു ഇരുന്നു വായിക്കേണ്ടത് കൊണ്ടാണ് വൈകിയത് …The last ship പോലെ ഉള്ള വെബ് സീരീസ് പിന്നെ ഇംഗ്ലീഷ് മൂവിസിലും ഷിപ്പിനെ കുറിച്ചു കാണിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ഒരു ഷിപ്പിനെ നേരിട്ടു കണ്ടു ഉള്ളിൽ കയറുന്നത് കൊച്ചിയിൽ വച്ചാണ് ഒരു ബാറ്ററി complaint നോക്കാൻ അതും ഇന്ത്യൻ നേവിയുടെ …അന്ന് ഒരുപാട് അത്ഭുദപെട്ടിടുണ്ട് അതിനാകാതുള സജ്ജീകരണങ്ങൾ സ്റ്റാഫുകൾ …
    ഇത്‌വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത് …ഒരുപാട് നന്നയിട്ടുണ് ..

    സത്യത്തിൽ നമ്മൾ എത്രക്യം അഡ്വാൻസ്ഡ് അണ്ണോ എന്നു എപ്പോഴാ അറിയുന്നത് ..അല്ലെങ്കിലും ഇന്ത്യയുടെ കയ്യിൽ എന്തൊക്കെ ഉണ്ടെന്നു ദൈവത്തിനെ അറിയൂ…

    എന്തായാലൂം നല്ല ഒരു വാർ അനുഭവം തരുമെന് പ്രതീക്ഷയോടെ .

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത്❤️??
    കണ്ണൻ

    1. കണ്ണൻ ബ്രോ,

      ഇഷ്ടം ?♥️

      എന്തായാലും അതുമായി ഈ kadha കമ്പയർ ചെയ്യല്ലേ.. ഇത് വെറും കഥ.. സോ. അത്രേം പ്രതീക്ഷ ഒന്നും വച്ചു പുലർത്താണ്ട…

      താങ്ക്സ് മൻ ?

  7. പ്രവാസി അണ്ണാ….
    വായിച്ചു കിടുങ്ങി നിൽക്കുവാ….
    ആഹ് പഴയ പ്രവാസി തന്നെയാണോ ഇതെഴുതുന്നത് എന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയുമില്ല….
    ഹോം വർക്ക് ചെയ്ത് ഇതുപോലെ ഒരു കഥ എഴുതാൻ എടുത്ത മനസ്സിനും ഡെഡിക്കേഷനും hats off….
    നേവിയുടെ കാര്യങ്ങളൊക്കെ പൊളി ഇഷ്ടമുള്ള സബ്ജെക്ട് ആണ് യുദ്ധവും ആയുദ്ധങ്ങളും…
    ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ടു പോവട്ടെ…
    സ്നേഹം❤❤❤

    1. മാൻ,,

      വെറും പാവമായ എന്നെ ഇങ്ങനെ ഒക്കെ പറയല്ലേ.. ദുർബ്ബല മനസ്സ് ആണ് താങ്ങില്ല….???♥️♥️

Comments are closed.