ഞാൻ ഗ്ലാസ് മാറ്റിവച്ചു നാജിയെ ചേർത്ത് നിർത്തി ചോദിച്ചു..
“എടാ.. അത്..”
അവൾ എന്റെ കണ്ണിലേക്കു നോക്കി പറയാൻ തുടങ്ങിയപ്പോഴാണ് ഉമ്മ വാതിലിൽ മുട്ടിയത്.. ഞാൻ കയറി പോരുവാൻ പറഞ്ഞു…
“എന്താടാ മോൾക്..”
“ഹേയ് അതൊന്നും ഇല്ല ഉമ്മാ.. ഒരു ജലദോഷം പോലെ.. ഉള്ളിൽ കഫം ഉണ്ടെന്ന് തോന്നുന്നു.. ഞാൻ ചുക്കാപ്പി ഇട്ടു കൊടുത്തിട്ടുണ്ട്..”
“എന്നാ ഒന്ന് ഹോസ്പിറ്റലിൽ പോയി വന്നു കൂടെ..”
“എന്റെ ഉമ്മ.. ഇവൾ തന്നെ ഒരു ഡോക്ടര് അല്ലെ.. ഇനി അതിനൊക്കെ ഹോസ്പ്പിറ്റലിൽ പോണോ..”
“ആ.. അത് ഞാൻ മറന്നു..”
“എന്നിട്ട് ഇപ്പോ എങ്ങനെ ഉണ്ട് മോളെ..”
ഉമ്മ അവളുടെ അടുത്തേക്ക് വന്നിരുന്നു നെറ്റിയിലൂടെ കയ്യൊടിച്ചു..
“എടാ.. ഇക്കാക്കയെ വിളിച്ചു ഇന്ന് ഇനി വരില്ലെന്ന് പറഞ്ഞോ മോൾക് സുഖമില്ലാത്തത് അല്ലെ..”
എന്നോട് പറഞ്ഞു കൊണ്ട് ഉമ്മ അവളെ തോളിലേക് ചെരിച്ചു കിടത്തി മുടിയിൽ തലോടി കൊടുത്തു..
“അത് വേണ്ട ഉമ്മാ.. നമുക്ക് പോകാം.. ഇത് ഇപ്പോ ശരിയാകും.. വെറുതെ അവരെ ടെൻഷനാക്കണ്ട… പിന്നെ എന്തേലും ഉണ്ടാക്കി വെച്ചിട്ടുണ്ടാവും നമ്മൾ പോയില്ലേൽ അതൊക്കെ വെറുതെയാകും..”
നാജി ഞാൻ ഫോൺ എടുക്കാൻ തുടങ്ങിയ സമയം എന്നെ വിലക്കി കൊണ്ട് പറഞ്ഞു..
അവളുടെ തീരുമാനം ശരി വെച്ച് കൊണ്ട് ഒരു അരമണിക്കൂർ കഴിഞ്ഞു നമുക്ക് പുറപ്പെടാം എന്നും പറഞ്ഞു ഉമ്മ പുറത്തേക്ക് പോയി…
“നീ എങ്ങോട്ടാ..”
❤️❤️❤️❤️❤️
❤️
Time ആയോ
രാവിലെ ഒമ്പത് മണിക്ക് ❤❤❤
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤❤❤
Aduthe udan varumo
മറ്റന്നാൾ ഉണ്ടാവും ❤❤❤
Up comingil nalathe date anallo. Appo nala kittule?
ഇന്ന് ആകിയിട്ടുണ്ട് ❤❤❤
രാവിലെ ഒമ്പത് മണിക്ക്
Eid mubarak noufukka
ഈദ് മുബാറക്