എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

ഇവിടെ മൊത്തം ഇരുട്ടാണല്ലോ ഇഇത് എവിടെയാ ഞാൻ കുറച്ചു ദൂരം ഇരുട്ടത്തു നടന്ന എനിക്ക് അങ്ങ് അകലെ ആയി ഒരു ചെറിയ വെളിച്ചം കാണാൻ കഴിഞ്ഞു ഞാൻ ഒന്നും ആലോചിക്കാതെ അങ്ങോട്ട് ക്കു പോയി മരിക്കാൻ പോണ ഞാൻ എന്തു പേടിക്കാൻ എന്നായിരുന്നു അപ്പോഴത്തെ എന്റെ ചിന്താഗതി ഞാൻ നടന്നു നടന്നു കുറച്ചധികം ഞാൻ നടന്നു പക്ഷെ എനിക്ക് ദാഹമോ വിശപ്പോ ഒന്നും ഫീൽ ചെയ്യുന്നില്ല എന്നകാര്യം പോലും ഞാൻ ഓർത്തില്ല എന്നതാണ് സത്യം ആ വെളിച്ചം മാത്രമായിരുന്നു എന്റെ ശ്രദ്ധ അങ്ങനെ അവസാനം ഞാൻ അവിടെ എത്തി

അതൊരു വിശാലമായ നിരപ്പായ പ്രദേശമായിരുന്നു ഒത്ത നടുക്കായിരുന്നു ആ ദീപവും കാരണം ആ ചെറു ദീപത്തിന്റെ വെളിച്ചത്തിൽ എനിക്ക് അതെല്ലാം വെക്തമായി കാണാമായിരുന്നു

ഇതെങ്ങനെ എന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ ആണ്

അർജുൻ

ആദ്യം സ്നേഹത്തോടെ ആണ് വിളിച്ചെങ്കിലും രണ്ടാമത് ആ ശബ്ദത്തിന് ഇത്തിരി ഗാംഭീര്യം ഉണ്ടോ എന്ന് എനിക്ക് തോന്നിപോയി

ഞാൻ പെട്ടെന്ന് തന്നെ ചുറ്റുപാടും നോക്കി ഇല്ല ഒന്നും മില്ല എല്ലാം എന്റെ തോന്നലായിരുന്നോ പക്ഷെ വീണ്ടും ഞാൻ കേട്ടതാണല്ലോ ആ വിളി

വീണ്ടും ആ ശബ്ദം എന്റെ പേര് ചൊല്ലി വിളിച്ചു പക്ഷെ ഇപ്പൊ ആ ശബ്ദം കുറച്ചു കൂടി ഉച്ചത്തിൽ ആയി ഞാൻ കേട്ടു

അതിനർത്ഥം ആ ശബ്ദത്തിനുടമ എന്റടുത്തുണ്ട് ഞാൻ ആ ശബ്ദം വന്ന ദിശയിലേക്ക് നോക്കി ആദ്യം ഒരു നിഴലായിമാത്രം ആയി കണ്ട രൂപം എനിക്ക് വെളിച്ചത്തിൽ   പിന്നീട് പൂർണമായി കാണാൻ കഴിഞ്ഞു

ഒരു 50 വയസ്സ് മാത്രം തോന്നിക്കുന്ന ഒരു വെക്തി കാവി ആണ് വേഷം തലയിൽ ഒരു മുടി പോലും ഇല്ല എന്നാലും അദ്ദേഹത്തിന്റെ ഭംഗി യെ അതു ബാധിച്ചില്ല എന്നതാണ് സത്യം മുടന്തുള്ളതിനാൽ പതുക്കെ ആണ് അദ്ദേഹം എനിക്കരികിലെത്തിയത് അദ്ദേഹത്തിന്റെ തോളിൽ ഒരു സഞ്ചിയും ഉണ്ട് ചൈതന്യമുള്ള മുഖവും നോട്ടവും ഒരു പുഞ്ചിരി യോടെ എന്റെ തോളിൽ തട്ടിട്ടു അദ്ദേഹം പറഞ്ഞു തുടങ്ങി

കുഞ്ഞേ നിന്റെ യാത്ര എങ്ങോട്ടേക്കാണെന്നു ഞാൻ മനസിലാക്കുന്നു ദൈവം തന്ന കർത്തവ്യം പൂർത്തിയാക്കാൻ വേണ്ടി ആണ് ഞാൻ ഇവിടെ നിൽക്കുന്നത്

എന്തു കർത്തവ്യം അല്ല അങ്ങ് ആരാണ് ? ഞാൻ പെട്ടന്ന് ഇടയ്ക്കു കേറി ചോദിച്ചു

സൗമ്യമായി അദ്ദേഹം പറഞ്ഞു എന്റെ കർത്തവ്യം അതു നീ ആണ് അർജുൻ

പിന്നെ ഞാൻ ആര് എന്ന്  എനിക്ക് പേരുകൾ പലതാണ് പക്ഷെ നിനക്കെന്നെ ആശാൻ എന്ന് വിളിക്കാം

ആശാനോ അതെങ്ങനെ ഒരു പേരാകും  ഞാൻ മനസ്സിൽ ആലോചിച്ചു

ഒരു നാൾ എന്നിൽനിന്നും പിണങ്ങിപോയ നീ അവസാനം എന്നിലേക്ക്‌ തന്നെ എത്തി അതുകൊണ്ട് ആ പേരിനു അവകാശിയും നീ തന്നെ

അവന്റെ മനസ്സ് മനസിലാക്കിയെന്നപോലെ അദ്ദേഹം പറഞ്ഞു

എന്തു അവകാശി ആര് പിണങ്ങി എന്താ ഇദ്ദേഹം പറയുന്നേ എനിക്കാകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ ഇലായ്

അപ്പോഴേക്കും പുഞ്ചിരിച്ചുകൊണ്ടിരുന്ന അദ്ദേഹം ഗൗരവത്തോടെ അജുനെ നോക്കി പറയാൻ തുടങ്ങി

15 Comments

  1. ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.

  2. ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
    14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…

    1. ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ്‌ ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
      എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  3. കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️?
    പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ?
    ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ?, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം?

    1. കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
      സ്നേഹം ❤

      1. ഒരു tail end എഴുതിക്കുടെ??

  4. Rajeev (കുന്നംകുളം)

    ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ

    1. ?? കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ്‌ ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
      സ്നേഹം ❤

  5. കഥ ഒടുവിൽ വന്നു അല്ലേ ??????

    1. Yp bro സ്നേഹം ❤

  6. Avasaana athu vannu, ille?

    Nalla flow. Nalla ezhuthu

    Pakshe conclusion manassilaayilla.
    Somewhere not getting connected

    1. ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
      പിന്നെ advice തന്നതിനും കമന്റ്‌ ഇട്ടതിനെല്ലാം താങ്ക്സ് സഹോ
      സ്നേഹം ❤

      1. എങ്കിൽ അത് കൂടെ എഴുതിക്കുടെ ?

  7. Bro story vannallo

    1. Yp ഒടുവിൽ വന്നു ബ്രോ
      കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
      നന്ദി സഹോ
      സ്നേഹം ❤

Comments are closed.