എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

Views : 7148

അതൊരു തുടക്കമായിരുന്നു

ചിരിച്ചു കളിച്ചു നടന്നിരുന്ന തന്റെ മകൾ അതിനു ശേഷം ചിരിച്ചു കണ്ടിട്ടില്ല അതു ആ കൊടുംബത്തെ ഒന്നാകെ ബാധിച്ചു അവിടെ ദുഃഖം ആ കുടുംബത്തെ ഒന്നാകെ കവർന്നു തിന്നുകൊണ്ടിരിന്നു അങ്ങനെ പലരുടെയും അഭിപ്രായം കെട്ടും തന്റെ മകളെ കൌൺസിൽ ചെയ്ത ഡോക്ടർ മാർ പറഞ്ഞും അവർ അന്ന് സംഭവിച്ചതിന്റെ നിച്ഛസ്ഥിതി വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടു ഒരു ഷമ്മാപനം പോലെ

അതിനു ശേഷം ആ നാട്ടുകാർക്കും അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം മനസിലായത്

ഒരുപാട് പേർ അലീനയെ കുറ്റപ്പെടുത്തിയപ്പോൾ വേറെ കൊറേ ഫെമിനിസ്റ്റ് കൾ അവളെ protect ചെയ്യാൻ ശ്രമിച്ചു എന്തായാലും സത്യം എല്ലാവരും അറിഞ്ഞിട്ടും അലീനയുടെ കാര്യത്തിൽ മാറ്റം വന്നില്ല


അലിയോട് തന്റെ വടി അതെനിക്ക് ജന്മനാ കിട്ടിയതെന്നാണ് പറഞ്ഞത് തനിക്ക് കൂടെ കിട്ടിയ തുണി സഞ്ചിയിൽ നിന്നു കിട്ടിയത് ആണ് അതു എന്നാണ് ഞാൻ അലിയെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് കാരണം ഞാനും അവനെ പോലെ അനാഥൻ ആണ് എന്നാ പറഞ്ഞെ

പക്ഷെ ഈ വടിയിൽ എന്തൊക്കെയോ പ്രതേകത ഉണ്ട് എന്ന് പറഞ്ഞു സ്ഥിരം എന്തൊക്കെയോ പരിപാടി കാണിക്കുന്നതാണ് ഇവന്റെ ഇപ്പോഴത്തെ ഹോബി ഒരു ദിവസം എന്റെ കണ്ണ് തെറ്റിയപ്പോൾ അതെടുത്തു ചുടാക്കി വെച്ചിരിക്കുന്ന ഉപ്പുവെള്ളത്തിൽ ഇടാൻ നോക്കിയവനാണ് ദേ ലവൻ

അതിനു ശേഷം ഞാൻ ഇത് എപ്പോഴും എന്റെ കൈയിൽ തന്നെ കൊണ്ട് നടക്കും ഒന്നുമല്ലെങ്കിലും ദൈവം തന്ന തല്ലേ അതു

അങ്ങനത്തെ ഒരു ദിവസം ഫുഡ്‌ സെർവ് ചെയ്യുന്നതിനിടെ എന്റെ കൈയിലെ വടി അതു ടേബിളിന് മുകളിലേക്കു വീണു  അതു പ്രായം ചെന്ന ഒരാൾ ആയിരുന്നു കണ്ടാൽ പണക്കാരൻ എന്ന് തോന്നിക്കും അദ്ദേഹം ആദ്യം ദേഷ്യപ്പെടാൻ വന്നെങ്കിലും ആ വടിയുടെ പ്രതേകത ഇഷ്ടപെട്ട അയാൾ അതു വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചു

ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ കൂടുതൽ പണം ഓഫർ ചെയ്തു പലതും പറഞ്ഞു നോക്കി പക്ഷെ ഞാൻ വഴങ്ങീല ഞാൻ പറഞ്ഞു

എന്റെ കുടുംബത്തിന്റേത് എന്ന് പറയാൻ എനിക്കിതു മാത്രമേ ഉള്ളു അതു ഞാൻ വിൽക്കാൻ താല്പര്യമില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു അതോടെ വേറെ വഴിയില്ലാതെ അദ്ദേഹം തന്റെ ആഹാരം കഴിപ്പ് തുടർന്ന് അവസാനം പോകുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ വിസിറ്റിങ് card തന്നാണ് പോയത് അതിനു ശേഷം പലപ്പോഴായി പല ഇടതു വച്ചു ഇതുപോലെ പലരും ഇതേ ആവിശ്യം പറഞ്ഞു എന്നെ സമീപിച്ചു

ചിലർ സൗമ്യമായ പറഞ്ഞപ്പോൾ ചിലർ പേടിപ്പിച്ചു കാര്യം സാധിക്കാൻ നോക്കി

മരിക്കാൻ നോക്കി നടന്ന എനിക്കുണ്ടോ പേടി പോരാത്തതിന് എന്തിനുംഏതിനും അലിയും കൂടെ പിന്നെന്തു വേണം എല്ലാവരും ഈ വടിയുടെ പ്രതേകത കണ്ടാണ് വന്നതെന്ന് ഞാൻ വിചാരിച്ചതു പക്ഷെ അതു അങ്ങനെ അല്ല ഈ വടിയുടെ ശക്തി മനസ്സിലാക്കി അതു കൈക്കലാക്കാൻ വരുന്നവരും ഇതിനിടയിൽ ഉണ്ടായിരുന്നു

ഇത് കൈ വശം വച്ചാൽ ഒരു വർഷത്തിനുള്ളിൽ മരിച്ചുപോകും എന്ന് ഇങ്ങനെ ഉള്ള കാര്യങ്ങൾ പറഞ്ഞു പോലും എന്റെ കൈയിൽ നിന്നു ഇത് തട്ടിയെടുക്കാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു

എന്നാൽ അലിയിൽ നിന്നും എനിക്ക് കിട്ടിയ ശീലമായ ബുക്ക്‌ റീഡിങ് ആവശ്യമുള്ള കാര്യങ്ങൾ തിരഞ്ഞു കണ്ടുപിടിക്കുന്നത് അങ്ങനെ ഒക്കെ എന്നെ ഇതൊന്നും ബാധിച്ചില്ല ഇങ്ങനെ ഉള്ള തെറ്റായ കാര്യങ്ങൾ മനസ്സിലാക്കി തന്നു ഒപ്പം അലിയും  എന്നോടൊപ്പം  എനിക്ക് കൂടെഉണ്ടായിരുന്നു

അവനും രണ്ടും കല്പിച്ചു തന്നെ എന്റെ കൂടെ കൂടി ഉണ്ടായിരുന്നു കാരണം അനാഥനായ അവനു അറിയാമായിരുന്നു സ്വന്തമെന്നു പറയാൻ ആകെ ഉള്ള വസ്തുവിന്റെ വില അങ്ങനെ അവന്റെ ഐഡിയ ആണ് ഒരു പോലത്തെ രണ്ടു വടി ഉണ്ടാക്കുക എന്നതു അതു ശരിയാണെന്ന് എനിക്കും തോന്നി അങ്ങനെ കാണാൻ ഒരു പോലെ തോന്നിക്കുന്ന രണ്ടു വടി ഉണ്ടാക്കി ഒന്ന് ഒർജിനൽ ഒന്ന് ഡ്യൂപ്ലിക്കേറ്റ് എന്നാൽ മാസങ്ങളായി കൈ വെള്ളപോലെ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന എനിക്ക് ഇത് രണ്ടും കണ്ടാൽ മനസിലാകും എന്നാൽ മറ്റാർക്കും  രണ്ടും വേർതിരിച്ചു പറയാൻ പറ്റില്ല

പക്ഷെ ഇതിന്റെ പേരിൽ എനിക്കും അലിക്കും വലിയൊരു പ്രശ്നം വരുന്ന വിവരം നമ്മൾ അറിഞ്ഞില്ല

ഡ്യുട്ടി കഴ്ഞ്ഞു ഞാനും അലിയും  പോകാൻ ഇരുന്നപ്പോൾ ആണ് ഷാജി ഇക്ക വിളിക്കുന്നു എന്ന് അവിടത്തെ ജീവനക്കാരൻ വന്നു പറഞ്ഞത് നമ്മൾ നേരെ ഇക്കാനെ കാണാൻ പോയി ഇക്ക നമ്മളെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു തുടങ്ങി

Recent Stories

The Author

ചാർളി

15 Comments

  1. ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.

  2. ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
    14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…

    1. ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ്‌ ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
      എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  3. കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️👍
    പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ🙄
    ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ🤷, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം🙃

    1. കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
      സ്നേഹം ❤

      1. ഒരു tail end എഴുതിക്കുടെ🙄😌

  4. Rajeev (കുന്നംകുളം)

    ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ

    1. 😜😅 കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ്‌ ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
      സ്നേഹം ❤

  5. കഥ ഒടുവിൽ വന്നു അല്ലേ 👍🏻👍🏻🤗🤗

    1. Yp bro സ്നേഹം ❤

  6. Avasaana athu vannu, ille?

    Nalla flow. Nalla ezhuthu

    Pakshe conclusion manassilaayilla.
    Somewhere not getting connected

    1. ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
      പിന്നെ advice തന്നതിനും കമന്റ്‌ ഇട്ടതിനെല്ലാം താങ്ക്സ് സഹോ
      സ്നേഹം ❤

      1. എങ്കിൽ അത് കൂടെ എഴുതിക്കുടെ 😁

  7. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Bro story vannallo

    1. Yp ഒടുവിൽ വന്നു ബ്രോ
      കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
      നന്ദി സഹോ
      സ്നേഹം ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com