എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

Views : 7148

അതു ഞാനും ചോദിക്കാൻ ഇരിക്കുകയായിരുന്നു ചന്ദ്രശേകാരനും തന്റെ സപ്പോർട്ടായി നിന്നുകൊണ്ട് പറഞ്ഞു

അല്ല സർ ഞങ്ങൾക്ക് ഒരു തെറ്റു പറ്റി ഒരുമാസം മുമ്പ് ഞങ്ങൾ എന്നത്തേയും  പോലെ പ്രാങ്ക് ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു പക്ഷെ നമ്മുടെ main ആളിന് പനി ആയതു കാരണം പുതിയ ഒരു ആർടിസ്റ്റ് ആണ് അഭിനപ്പിച്ചത് പക്ഷെ പ്രശ്നമെന്തെന്നാൽ അതുലിനു പനി ആണെന്ന് നമ്മൾ തലേന്ന് ആണ് അറിയുന്നത് പക്ഷെ അവൻ തന്നെ റെഡി ആക്കി തന്ന ആളാണ്‌ അരുൺ അരുണിന് നമ്മളെ അറിയില്ല അതു വിശദമായി പറഞ്ഞു കൊടുക്കാനും അപ്പൊ സമയം ഉണ്ടായിരുന്നില്ല അതുകൊണ്ട് അവൻ അഭിനക്കേണ്ട കാര്യങ്ങളും മറ്റുള്ള ആർട്ടിസ്റ്റിനെ കുറിച്ച് brief  ആയി മാത്രമേ പറഞ്ഞിട്ടുള്ളുവയിരുന്നുള്ളു ബാക്കി അരുൺ പറയും സർ

സർ ഞാൻ ആണ് അരുൺ അന്ന് എന്റടുത്തു മഞ്ഞ ചുരിതാർ അണിഞ്ജ കണ്ണിൽ കണ്ണട വച്ച ഏകദേശം 5 ½ അടി ഉയരം ഉള്ള ആളോടാണ് ഞാൻ എനിക്ക് തന്ന റോൾ അഭിനക്കേണ്ടത് എന്ന് സർ പറഞ്ഞത്

സീൻ ഇതാണ് ഞാൻ നമ്മുടെ തന്നെ ആർട്ടിസ്റ്റിന്റെ ചന്തിക്കു പിടിക്കേണ്ടതു പിന്നെ നമ്മൾ തന്നെ  ഒരു  യുവാവിനെ ഇതിന്റെടേയിൽ ഉൾപെടുത്തുന്നു നമ്മുടെ ആൾകാർ തന്നെ പ്രശ്നമാക്കുന്നു പിന്നെ അവസാനം കാര്യം പറഞ്ഞു അയാൾക്ക്‌ ഒരു ഗിഫ്റ്റും കൊണ്ടുത്തു കൊണ്ട് show അവസാനിപ്പിക്കുന്നു പക്ഷെ അവിടെ നടന്നത് വേറെ ഒന്നാണ്

നമ്മുടെ തന്നെ ആർട്ടിസ്റ്റിനെ പോലെ എനിക്ക് കിട്ടിയ അറിവ് വച്ചു ജീന ആണ് മേടം എന്ന് വിചാരിച്ചു ആണു അന്ന് മാഡത്തിന്റെ ചന്തിക്കു പിടിച്ചത് ഞാൻ ആണ്. എനിക്ക് കിട്ടിയ ഡീറ്റൈൽസും മാഡം അന്ന് ഇട്ടിരുന്ന ഡ്രസ്സ്‌ കണ്ണട പൊക്കം എല്ലാം ഒക്കെ ആയിരുന്നു അതുകൊണ്ട് ജീന ആണെന്ന് തെറ്റിദ്ധരിച്ചു പിടിച്ചത് മാടത്തിനെ ആണ് പിന്നീട് അവര് പറഞ്ഞപ്പോൾ ആണ് കാര്യം എനിക്ക് ആള് മാറിപ്പോയി എന്നവിവരം എനിക്ക് മനസിലാകുന്നത് അപ്പോഴേക്കും നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങൾ പോയി

ഇത് പുറത്തറിഞ്ഞാൽ നമ്മുടെ ചാനലിന് തന്നെ നാണക്കേടാണ് അതുകൊണ്ടാണ് ഇത്രയും ദിവസം നിങ്ങളെ കാണാൻ വരാൻ പറ്റാത്തത് പക്ഷെ ഇപ്പൊ ആ യുവാവിനെ കാണാൻ ഇല്ല

ഒരു ആത്മഹത്യാ കുറിപ്പ് മാത്രമാണ് അവന്റെ വീട്ടിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയത് ഇതിനെല്ലാം അറിഞ്ഞുകൊണ്ടല്ലെങ്കിലും കാരണമായപ്പോയത്തിന്റെ കുറ്റബോധം കൊണ്ടാണ് ഞങ്ങൾ ഇപ്പൊ ഇവിടെ നില്കുന്നത് ക്ഷമ ചോദിക്കാനുള്ള അർഹത ഇല്ല എന്നാലും ക്ഷമ ചോദിക്കുന്നു

മാഡത്തിനു ഒന്ന് ചിന്തിച്ചു പെരുമാറിയിരുന്നെങ്കിൽ കാര്യം ചോദിക്കാനുള്ള മര്യാദ കാണിച്ചിരുന്നെങ്കിൽ ചിലപ്പോൾ അവൻ അവന്റെ വീട്ടുകാരുമൊത്തു സന്തോഷത്തോടെ കാണുമായിരുന്നു ഇപ്പൊ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ആർക്കറിയാം ആ അമ്മയുടെ അവസ്ഥ കാണണം ദൈനീയമാണ് കണ്ടു നിൽക്കാൻ കഴിയില്ല നമ്മുടെ ഭാഗത്തും തെറ്റുള്ളതിനാൽ ഒരുപാട് അന്വേഷിച്ചു കിട്ടീല അവർ ഇപ്പൊ പുറം ലോകവുമായി ഒരു ബന്ധവും ഇല്ല എപ്പോഴും വീട്ടിൽ തന്നെ വിഷമിച്ചു അല്ലെങ്കിൽ എന്തെങ്കിലും ഓർത്തു കരഞ്ഞുകൊണ്ട് ഇത് ഇവിടെ പറയേണ്ട മാന്യത ഉള്ളതുകൊണ്ട് പറഞ്ഞു ഒപ്പം ക്ഷമയും ചോദിക്കുന്നു അവർ എല്ലാവരും ഒരുപോലെ കൈകുപ്പി നിന്നു എന്നിട്ട് അവർ തിരികെ പോയി

ചന്ദ്രശേഖരൻ, അലീനയും അവളുടെ അമ്മയും എല്ലാം അവർ പറഞ്ഞു കേട്ട കാര്യങ്ങൾ അറിഞ്ഞു സ്തംഭിച്ചു നിൽക്കുകയാണ് അതുകൊണ്ട് തന്നെ അവർ പോയത് പോലും അവർ അറിഞ്ഞില

അഞ്ചു മിനിട്ട് കഴിഞ്ഞു അലീന ഒരു പൊട്ടികരച്ചിലൂടെ അവളുടെ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു അവളെ സമാധാനിപ്പിച്ചുകൊണ്ട് അവരും കേട്ട കാര്യം വിശ്വസിക്കാനാകാതെ  ഇരിക്കുകയാണ്

ഒരുവിധം അവനെ

കണ്ടുപിടിക്കാമെന്നും ചെയ്ത തെറ്റിന് മാപ്പ് പറയാം എന്നും വേണ്ട സഹായങ്ങൾ ചെയ്യാമെന്നൊക്കെ പറഞ്ഞു അദ്ദേഹംവും ഭാര്യയും മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കുറച്ചു സമയത്തെ പരിശ്രത്തിനു ശേഷം അവർക്കത്തിനു കഴിഞ്ഞു

അപ്പോഴും അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു കാര്യം എന്താണെന്ന് വെക്തമായി മനസിലാക്കുന്നതിനു മുമ്പ് എടുത്തുചാടിയതിനു പക്ഷെ അദ്ദേഹം താൻ അറിഞ്ഞകാര്യം സത്യമാണോ എന്ന് കൺഫേം ചയ്യുക ആണ് ചെയ്തത്

അന്നവർ എടുത്ത വീഡിയോ അടക്കം എല്ലാം ചന്ദ്രശേക്കാരിന് കിട്ടി അവസാനം തെറ്റുമനസിലാക്കിയ അവർ കുടുംബത്തോടെ അർജുന്റെ വീട്ടിലേക്ക് പോയി

പക്ഷെ വന്ന അതിഥി കളെ മനസിലായ ആ പിതാവ് അവർക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചു അപ്പോഴും തേങ്ങി പിടിച്ചുള്ള കരച്ചിലുകൾ അവർക്കു കേൾക്കാമായിരുന്നു ചെയ്തു പോയ തെറ്റിനെ കുറിച്ചോർത്തു നീറിപുകയുന്ന ആ കുടുംബത്തിന് അവരെ കാണാൻ താല്പര്യമുണ്ടായിരുന്നില്ല നിരാശയോടെ അത്യധികം വേദന യോടെ അവർ അവിടെന്നു സ്വന്തം വീട്ടിലേക്കു പോയി

Recent Stories

The Author

ചാർളി

15 Comments

  1. ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.

  2. ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
    14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…

    1. ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ്‌ ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
      എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  3. കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️👍
    പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ🙄
    ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ🤷, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം🙃

    1. കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
      സ്നേഹം ❤

      1. ഒരു tail end എഴുതിക്കുടെ🙄😌

  4. Rajeev (കുന്നംകുളം)

    ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ

    1. 😜😅 കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ്‌ ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
      സ്നേഹം ❤

  5. കഥ ഒടുവിൽ വന്നു അല്ലേ 👍🏻👍🏻🤗🤗

    1. Yp bro സ്നേഹം ❤

  6. Avasaana athu vannu, ille?

    Nalla flow. Nalla ezhuthu

    Pakshe conclusion manassilaayilla.
    Somewhere not getting connected

    1. ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
      പിന്നെ advice തന്നതിനും കമന്റ്‌ ഇട്ടതിനെല്ലാം താങ്ക്സ് സഹോ
      സ്നേഹം ❤

      1. എങ്കിൽ അത് കൂടെ എഴുതിക്കുടെ 😁

  7. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Bro story vannallo

    1. Yp ഒടുവിൽ വന്നു ബ്രോ
      കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
      നന്ദി സഹോ
      സ്നേഹം ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com