എറിയാൻ അറിയാത്തവന്റെ കൈയിൽ കിട്ടിയ വടി [ചാർളി] 83

Views : 7211

നിനക്ക് ഇതിൽ ഏതെങ്കിലും ഒന്ന് നിനക്ക് തിരഞ്ഞെടുക്കാം എന്നുപറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ സഞ്ചിയിൽ നിന്ന് ഉള്ളളവുള്ള ഒരു കുഴിപാത്രവും ഒരു വടിയും എടുത്തു രണ്ടു കൈയിൽ ആയി വച്ചു

ആ വെള്ളിപ്പാത്രത്തിനു പ്രതേക ഭാഷയിൽ ചിത്രങ്ങളോട് കൂടി എഴുതിയ എന്തൊക്കെയോ ലിപി ഉണ്ടായിരുന്നു എന്തിരുന്നാലും അതു ആ പാത്രത്തെ മനോഹരമാക്കി

ഇനി അടുത്ത വടിയിൽ പ്രേതെകമായി ഒന്നും എഴുതിട്ടില്ല എന്നാൽ ആ വടിയുടെ അറ്റത്തു ഒരു ഗരുഡന്റെ ചെറിയ ഒരു മുഖം ഉണ്ടായിരുന്നു അതുപോലെ മറ്റേറ്റത്തു സുതാര്യമായ ഡയമണ്ട് ആകൃതിയിൽ ഒരു വജ്രം കടിപ്പിച്ചിരുന്നു പക്ഷെ അതു വജ്രാമാണോ എന്നുപോലും സംശയമാണ് എന്തെന്നാൽ അതുനു വജ്രാത്തിന്റെ ഒരു തിളക്കവും ഇല്ലായിരുന്നു

അദ്ദേഹം ആ രണ്ടിനെയും കുറിച്ചും അതിന്റെ പ്രതേകതയും പറയുകയായിരുന്നു

എന്നാൽ എന്റെ മനസ്സ് അവിടെ ഓന്നുമല്ലായിരുന്നു വടി കണ്ടതമുതൽ അതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ പ്രേതെകിച്ചു ഗരുഡന്റെ മുഖത്തോട് കൂടിയ ആ ഭാഗം അതു കണ്ടാൽ ശരിക്കും ജീവൻ ഉള്ള പോലെ തോന്നിക്കുകയുള്ളു അതു ആ വടിയിൽ ചുറ്റിപ്പിടിച്ചിരിക്കുക ആണോ എന്ന് പോലും തോന്നും വെള്ളിനിറത്തോട് കൂടിയ ആ ഭാഗ്യത്തിന് കണ്ണുകൾ മാത്രം നീല ആയിരുന്നു എല്ലാം കൊണ്ടും ആ വടി ഇഷ്ടപെട്ട ഞാൻ പോയി ഞാൻ അതു തന്നെ അങ്ങ് എടുത്തു മറ്റേ പാത്രത്തിനെ കുറിച്ച് ചിന്തിച്ചത് പോലും ഇല്ല

എന്നെ സുസൂഷമം നോക്കി കണ്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു അവസാനമായി അദ്ദേഹം ഒരു കാര്യം കൂടി ഓർമിപ്പിച്ചു

ഒരു കാരണവശാലും ഈ വടി   നിനക്ക് നഷ്ട്ടമാവൻ ഇടവരുത്തരുത് പിന്നെ ഒരിക്കലും നീ വടി ആർക്കും ദാനമോ അല്ലാതായോ നൽകുകയും അരുത് അത്രയും പറഞ്ഞു അദ്ദേഹം എന്റെ തലയിൽ തൊട്ടനുഗ്രഹിച്ചു മറഞ്ഞു പോയി

പെട്ടന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ഞാൻ നടന്നത് സ്വപ്നമാണെന്ന് മനസിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു

ശോ സമയം മൂന്നുമണി ഇനിയും യുണ്ട് നേരം വെളുക്കാൻ ഇനി എന്തു ചെയ്യും എന്ന് ആരോടെന്നില്ലാതെ ചോദിച്ചു കാട്ടിലിലേക്ക് തിരിഞ്ഞപ്പോൾ ആണ് ഞാൻ അക്ഷരർദ്ധതിൽ ഞെട്ടിയത് കാരണം ഞാൻ നേരത്തെ സ്വപ്നത്തിൽ കണ്ട വടി ഇതാ എന്റെ കട്ടിലിൽ

2 മിനുട്ട് വേണ്ടി വന്നു പോയ കിളി ഒക്കെ കൂട്ടിൽ കേറാൻ താൻ കണ്ടത് ഒരു സ്വപ്നം അല്ല എന്ന് മനസിലാക്കാൻ അതുമാത്രം മതിയായിരുന്നു എനിക്ക് പിന്നെ ഒന്നും നോക്കീല ആ വടി എടുത്ത് കൈയിൽ പിടിച്ചു എടുത്തു പരിശോധിക്കാൻ തുടങ്ങി എന്തൊക്കെ ചെയ്തിട്ടും വടിക്കു മാത്ര ഒരു മാറ്റവും ഇല്ല അവസാനം ഞാൻ വിലയിരുത്തി ഇതിനൊരു ശക്തിയും ഇല്ല എന്ന് പക്ഷെ അതിനു ചെറിയ ഒരു തിളക്കം ഉണ്ടായിരുന്നു

കൊടുത്ത വാക്ക് പാലിക്കുന്നസ്വഭാവമുള്ളഎനിക്ക് ഇത് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല ഞാൻ അതു എടുത്തു പോക്കറ്റിൽ ഇട്ടു അപ്പോഴാണ് ആത്മഹത്യ കാര്യം ഓർമ വന്നത് പക്ഷെ ഇപ്പൊ ആത്മഹത്യ ചെയ്യാൻ തോന്നണില്ല

എന്തോ ഒരു ഉണർവ് വന്ന പോലെ എന്നെ കുറ്റപ്പെടുത്തിയ കളിയാക്കിയ അപമാനിച്ച വേദനിപ്പിച്ച എല്ലാവരുടെയും മുന്നിൽ തല ഉയർത്തിപിടിച്ചു നിൽക്കാൻ ഉള്ള ശക്തമായ തോര മനസ്സിൽ ഇപ്പോൾ എനിക്കുണ്ട് അതിനു എനിക്ക് കഴിയും എന്ന് തന്നെ ഞാൻ വിശ്വസിച്ചു പക്ഷെ ഞാൻ എല്ലാവരെയും വെറുത്തു ഈ നാടിനെ തന്നെ വെറുത്തുപോയി ഞാൻ വടിയും എടുത്തു നാടുവിട്ടു

Recent Stories

The Author

ചാർളി

15 Comments

  1. ത്രെഡ് കൊള്ളാം, എഴുത്തിന്റെ രീതി കൂടി മാറിയാൽ കിടുക്കും, സ്പീഡ് അല്പം കൺട്രോൾ ചെയാം.

  2. ആഹാ, എഴുതാൻ ഒക്കെ കഴിയും, പക്ഷെ ഒരു കഥയുടെ രൂപത്തിലേക്ക് മാറിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നു മാത്രമേ പറയാൻ കഴിയു…
    14പേജോളം എഴുതിയ കഥയ്ക്ക് അവസാനം എന്ത് സംഭവിച്ചു സ്വയം ഒന്ന് ചിന്തിച്ചു നോക്കു… ആശംസകൾ…

    1. ശരിയാണ് സഹോ ഞാനും അത് ഇപ്പോഴാണ് ശ്രദ്ധിച്ചത് ആദ്യം ഞാൻ എങ്ങനെ ഒരു end അല്ലായിരുന്നു വിചാരിച്ചത് പക്ഷെ എഴുതി അവസാനം ആയപ്പോൾ ആണു ഈ ഒരു രീതിയിലോട്ടു മാറ്റിയത് ആ സമയം അതാണ്‌ ബെറ്റർ എന്ന് എനിക്ക തോന്നി പക്ഷെ ഇതിൽ. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന്ത്തെ ഇപ്പോഴാണ് ആണ് മനസിലാക്കിയത് ഇനി അതു എഡിറ്റ് ചെയ്തു വീണ്ടും republish ചെയ്യാൻ പറ്റുമോ എന്നറിയില്ല അതാ
      എന്തായാലും എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

  3. കഥയൊക്കെ നന്നായിട്ടുണ്ട് എഴുതിയത് വരെ❤️👍
    പിന്നെ അവസാനം കുറേ ചോദ്യങ്ങൾ ഇട്ടില്ലായിരുന്നോ അതൊക്കെ ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യങ്ങളല്ലേ🙄
    ഉത്തരമൊന്നും എൻ്റടുത്തില്ല നമ്മക്ക് വായിക്കാനല്ലേ അറിയൂ🤷, വേണമെങ്കിൽ ബാക്കി ഓർമ്മ വരാൻ പ്രാർത്ഥിക്കാം🙃

    1. കഥ ഇഷ്ട്ടപെട്ടതിൽ പെരുത്ത് സന്തോഷം പിന്നെ അതൊന്നും കൊഴപ്പമില്ലാട്ടോ ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു
      സ്നേഹം ❤

      1. ഒരു tail end എഴുതിക്കുടെ🙄😌

  4. Rajeev (കുന്നംകുളം)

    ആമുഖം തന്നെ വെല്ലുവിളി aanallo.. വെല്ലുവിളികള്‍ ഞാന്‍ sweekarikkilla.. sweekarichal പിന്നെ kashtappedanam… കഷ്ടപ്പെടുന്ന കാര്യം aalochikan കൂടി വയ്യാ

    1. 😜😅 കൊഴപ്പമില്ല ബ്രോ സഹോ എന്നെ പോലുള്ളവരുടെ ഈ തട്ടി കൂട്ട് കഥക്ക് കമന്റ്‌ ഇട്ടില്ലേ അതു തന്നെ ധാരാളം പെരുത്ത് നന്ദി
      സ്നേഹം ❤

  5. കഥ ഒടുവിൽ വന്നു അല്ലേ 👍🏻👍🏻🤗🤗

    1. Yp bro സ്നേഹം ❤

  6. Avasaana athu vannu, ille?

    Nalla flow. Nalla ezhuthu

    Pakshe conclusion manassilaayilla.
    Somewhere not getting connected

    1. ഇടക്ക് വച്ചു അജു അവന്റെ കഥ നിർത്തിയതാണ് ബ്രോ പക്ഷെ ഇനി അവന്റെ മൂന്നാം ഘട്ടത്തിലേക്കു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണു അവിടെ ആണു നിർത്തിയത്
      പിന്നെ advice തന്നതിനും കമന്റ്‌ ഇട്ടതിനെല്ലാം താങ്ക്സ് സഹോ
      സ്നേഹം ❤

      1. എങ്കിൽ അത് കൂടെ എഴുതിക്കുടെ 😁

  7. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Bro story vannallo

    1. Yp ഒടുവിൽ വന്നു ബ്രോ
      കഥ ഇഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്നു
      നന്ദി സഹോ
      സ്നേഹം ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com