ഇല്ലിക്കൽ 1[കഥാനായകൻ] 470

കാർത്തു: “ഓഹോ ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ടല്ലേ എന്തായാലും എനിക്ക് യാത്രകിടയിൽ സമയം പോകാൻ ഉള്ള വഴി ആയി.”

അതിന് മറുപടി ആയി ഒന്ന് മൂളിയിട്ട് അവൻ ഡ്രൈവിങ്ങിലേക്ക് ശ്രദ്ധിച്ചു എങ്കിലും അതുവരെ ഉണ്ടായിരുന്ന ആ ചിരി മാഞ്ഞു ഗൗരവം ആയി മാറി. അവന്റെ മനസ്സിൽ പലതും കയറി വന്നു.

അങ്ങനെ അവർ ഓഫീസിലേക്ക് എത്തി അവരുടെ ജോലികളിലേക്ക് കടന്നു. വർക്ക്‌ കുറച്ചു ഒന്ന് ഒതുങ്ങിയപ്പോൾ ജിത്തു കാർത്തുവിനെ തന്റെ കാബിനിൽ വിളിപ്പിച്ചു.

ജിത്തു: “നിനക്ക് ഇല്ലിക്കൽ പ്രോജക്ടിനെ പറ്റി അറിയില്ല എന്നല്ലേ പറഞ്ഞത് അത് മുഴുവൻ പറഞ്ഞു തരാൻ ബോഷ് അണ്ണനെ വിളിപ്പിക്കാം.”

കാർത്തു: “അപ്പോൾ എനിക്ക് പണി തരാൻ ആണ് എന്നെ വിളിപ്പിച്ചത് ഞാൻ വിചാരിച്ചു എന്റെ കെട്ടിയോൻ എന്നെ കാണാത്തത് കൊണ്ട് വിളിപ്പിച്ചത് ആണ് എന്ന്.”

കാർത്തു അവളുടെ സ്ഥിര ഭാവത്തിൽ അവളുടെ പരിഭവം പറഞ്ഞപ്പോൾ അത് കേട്ട് ചിരിച്ചു കൊണ്ട് അവൻ ഫോൺ എടുത്തു ബോഷിനോട് അർഷദീപിനെയും കൂട്ടി തന്റെ കാബിനിൽ വരാൻ പറഞ്ഞു.

ബോഷ്: “May I coming Sir”

ജിത്തു: “Yes coming, അതെ അണ്ണാ എന്ന് വിളിച്ച നാവ് കൊണ്ട് എന്നെ വേറെ പലതും വിളിപ്പിക്കരുത്. ഞാൻ പറഞ്ഞിട്ടില്ലേ എന്നെ സാർ എന്ന് അണ്ണൻ വിളിക്കരുത് എന്ന്.”

ബോഷ്: “അത് നിന്റെ പേര് വിളിക്കാൻ എനിക്ക് പറ്റോ ഞങ്ങളുടെ എല്ലാവരുടെയും മേലുദ്യോഗസ്ഥൻ അല്ലെ.”

ജിത്തു: “ഞാൻ അങ്ങനെ നിങ്ങളോട് പെരുമാറിയിട്ടുണ്ടോ അണ്ണാ. ഞാൻ എന്റെ സ്വന്തം ചേട്ടനെ പോലെ അല്ലെ കാണുന്നത്.”

ബോഷ്: “ഇനി അതിന്റെ പേരിൽ പ്രശ്നം വേണ്ട ഇനി ഞാൻ നിന്നെ സാർ എന്ന് വിളിക്കില്ല പോരെ.”

ജിത്തു: “എന്നാ അണ്ണന് കൊള്ളാം അല്ല നിങ്ങളെ രണ്ടു പേരെയും വിളിപ്പിച്ചത് എന്താണ് എന്ന് വച്ചാൽ ഞങ്ങൾ ഇനി കുറച്ചു നാളത്തേക്ക് ഓഫീസിൽ കാണില്ല. കുറച്ചു ഒഫീഷ്യൽ ആൻഡ് പേർസണൽ യാത്രകളിൽ ആയിരിക്കും അപ്പോൾ ഓഫീസ് ഇൻചാർജ് നിങ്ങൾക്ക് രണ്ടു പേർക്കും ആയിരിക്കും എന്നാണ് ഹെഡ് ഓഫീസിൽ നിന്നുള്ള നിർദ്ദേശം.”

ആർഷദീപ്: “okay സാർ ആൻഡ് bon voyage.”

ജിത്തു: “താങ്ക്യൂ ആർഷദീപ് ആൻഡ് you can resume യുവർ വർക്ക്‌. ബോഷ് അണ്ണാ നമ്മുടെ ഒരു പ്രൊജക്റ്റ്‌ ഇല്ലേ അതിനെ പറ്റി സംസാരിക്കാൻ ഉണ്ട്.”

ആർഷദീപ് അവരോട് പറഞ്ഞു ഇറങ്ങി. ബോഷിനോട് അവിടെ ഇരിക്കാൻ പറഞ്ഞു.

ജിത്തു: “ബോഷ് അണ്ണാ നമ്മുടെ ഇല്ലിക്കൽ പ്രൊജക്റ്റിനെ പറ്റി ആണ് ഞാൻ പറഞ്ഞത്. അത് വന്ന സമയത്ത് കാർത്തു ഉണ്ടായില്ലല്ലോ അതുപോലെ ഞങ്ങൾ ചിലപ്പോൾ അവിടെക്ക് പോയി എന്ന് ഇരിക്കും അപ്പോൾ നമ്മുടെ പ്രൊജക്ടിനെ പറ്റി ഡീറ്റൈൽ ആയിട്ട് ഒന്ന് പറഞ്ഞെ.”

ബോഷ്: “അത് ഏകദേശം ഒരു ഫൈനൽ ഡ്രാഫ്റ്റ് ആയിട്ടുണ്ട് ജിത്തു. ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം.”

അങ്ങനെ ബോഷ് എല്ലാം അവർക്ക് പറഞ്ഞു കൊടുത്തു. അവർ അവരുടെ വർക്കുകളിലേക്ക് കടന്നു. ദിവസങ്ങൾ അതിവേഗത്തിൽ നീങ്ങി. ഉണ്ണി അവരെ വിളിച്ചു പറഞ്ഞു നിങ്ങൾ പോകുന്നതിന് തലേ ദിവസം വരുമ്പോൾ ഇല്ലിക്കൽ പോകണോ വേണ്ടയോ എന്ന് പറയാം എന്ന്.

അങ്ങനെ അവർ പോകുന്നതിന്റെ തലേ ദിവസം വന്നെത്തി. അവർ രാവിലെ ഓഫീസിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.

അവർ ഉച്ച ആയപ്പോഴേക്കും വീട്ടിൽ എത്തി നാളത്തേക്ക് ഉള്ള പാക്കിങ് തുടങ്ങി.

ഉണ്ണി: “ജിത്തു നി ഫ്രീ ആയോ?”

ജിത്തു: “ഞാൻ ഇപ്പോൾ ഫ്രീ ആണ് അച്ഛാ.”

ഉണ്ണി: “എന്നാ വാ നമ്മുക്ക് ഒന്ന് നടന്നിട്ട് വരാം.”

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.