ഇല്ലിക്കൽ 1[കഥാനായകൻ] 471

Views : 22552

ഫോൺ വിളിക്ക് ശേഷം ബാൽക്കണിയിലെ ലൈറ്റ് ഓഫ്‌ ചെയ്ത ശേഷം ബെഡ്‌റൂമിൽ കയറി കാർത്തിക ബാത്റൂമിൽ ആണ് എന്ന് മനസ്സിലായി നാളെ പോകാൻ ഉള്ളത് കൊണ്ട് നേരത്തെ കിടക്കാം എന്ന് വിചാരിച്ചു ഫോൺ ചാർജിൽ വച്ചു ബെഡിന്റെ ഒരു സൈഡിൽ കയറി കിടന്നു. ബാത്റൂമിൽ നിന്നും ഇറങ്ങിയ കാർത്തിക കാണുന്നത് ബെഡിൽ കിടന്നു ചിന്തിച്ചു ഇരിക്കുന്ന ജിത്തുവിനെ ആണ്. അവൾ വന്നു ബെഡിൽ ഇരുന്നു ജിത്തുവിനോട് പറഞ്ഞു.

കാർത്തിക: “ജിത്തൂവേട്ടാ എന്ത് പറ്റി ഇങ്ങനെ ചിന്തിച്ചു ഇരിക്കുന്നത്? അനൂപ് ഏട്ടൻ എന്ത് പറഞ്ഞു? ലീവ് കിട്ടിയോ?”

ജിത്തു: “ലീവ് കിട്ടും എന്ന് തോന്നുന്നില്ല കാർത്തു അവൻ സിഇഒ മെൽവിൻ സാറിന്റെ എടുത്തു ചോദിച്ചു നോക്കാൻ പറഞ്ഞു. അവനും സാറിനോട് പറയാം എന്ന് പറഞ്ഞു.”

അത് കേട്ടത്തോടെ കാർത്തികയുടെ മുഖം മങ്ങി എങ്കിലും അവൾ പെട്ടന്ന് അവൾക്ക് വന്ന സങ്കടം കാണിക്കാതെ സന്തോഷം മുഖത്തു വരുത്തി.

കാർത്തിക: “അതിനാണോ ജിത്തൂവേട്ടാ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്. നമ്മുക്ക് പിന്നെ എപ്പോഴെങ്കിലും ലീവ് കിട്ടുമ്പോൾ പോകാം എന്ന് വച്ചാൽ പോരെ?”

അവളുടെ സംസാരം ഒക്കെ കേട്ടപ്പോൾ മുത്തുവിന് ശരിക്കും ചിരി വന്നു പോയി. ഒരിക്കലും ഒരു കാര്യവും കാർത്തുവിനോട് മറച്ചു വക്കാൻ അവന് സാധിക്കില്ല. അവന്റെ ചിരി കണ്ടപ്പോൾ തന്നെ കാർത്തികക്ക് കാര്യം പിടികിട്ടി.

കാർത്തിക: “എടാ കൊരങ്ങൻ ചേട്ടാ എന്നെ പറ്റിക്കുക ആയിരുന്നു അല്ലെ. നിന്നെ ഇന്ന് ശരി ആക്കി തരാമെടാ.”

കാർത്തിക അവളുടെ രണ്ടു കൈ കൊണ്ടും അവനെ പിച്ചാനും അടിക്കാനും ഒക്കെ തുടങ്ങി. അവസാനം സഹിക്കേട്ടപ്പോൾ അവൻ അവളുടെ രണ്ടു കയ്യും പിടിച്ചു കെട്ടി വച്ചു.

ജിത്തു: “ടി പോത്തേ അവൻ ലീവ് എടുത്തോളാൻ പറഞ്ഞു. പിന്നെ ഒരു മെയിൽ മെൽവിന് അയച്ചു ഇട്ടോളാൻ പറഞ്ഞു.”

കാർത്തു: “എന്നിട്ടാണോ ദുഷ്ടാ എന്നെ പറ്റിക്കാൻ നോക്കിയത്. എനിക്ക് കേട്ടപ്പോൾ എത്ര വിഷമം ആയി എന്ന് അറിയോ.”

Recent Stories

The Author

കഥാനായകൻ

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com