ഇല്ലിക്കൽ 1[കഥാനായകൻ] 471

Views : 22552

ഉണ്ണികൃഷ്ണൻ: “നിങ്ങൾ എപ്പോ എത്തി?”

ജിത്തു :”ഞങ്ങൾ ഇപ്പോൾ എത്തിയുള്ളു അച്ഛാ. ”

സിദ്ധാർത്തൻ : “അപ്പോൾ നാളെ തിരിച്ചു പോകുവോ അതൊ കുറച്ചു നാൾ ഉണ്ടാകോ?”

ജിത്തു: “നാളെ തിരിച്ചു പോകണം അച്ഛാ ഓഫീസിൽ കുറച്ചു കാര്യങ്ങൾ ഏൽപ്പിക്കാൻ ഉണ്ട് അതുപോലെ നിങ്ങളോട് എല്ലാവരോടും കുറച്ചു കാര്യങ്ങൾ പറയാനും ഉണ്ട്.”

ഉണ്ണികൃഷ്ണൻ: “എന്താടാ സംഭവം? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”

ജിത്തു: “ഒന്നുമില്ല അച്ഛാ എല്ലാവരും ഉള്ളപ്പോൾ പറയാം.”

സിദ്ധാർത്തൻ: “എന്നാ ഞാൻ പോയി ഒന്ന് കുളിക്കട്ടെ. രാവിലെ നടന്നത് കൊണ്ട് നല്ലോണം വിയർത്തു അതുപോലെ നല്ല വിശപ്പും ആയി.”

ജിത്തു: “ഞാനും വരുന്നു അച്ഛാ ലതയമ്മ രാവിലെ അവിടെ നിന്നും കഴിച്ചാൽ മതി എന്ന പറഞ്ഞത്.”

ഉണ്ണികൃഷ്ണൻ: “എന്നാ അങ്ങനെ ആവട്ടെ.”

ജിത്തുവും സിദ്ധാർത്തും കൂടി സൈഡ് ഗേറ്റ് കടന്നു അടുത്തുള്ള വീട്ടിൽ കയറി. ഉണ്ണികൃഷ്ണൻ അകത്തേക്ക് കയറിയപ്പോൾ തന്നെ കാർത്തുവിനെ കണ്ടു വിശേഷം തിരക്കി ഫ്രഷ് ആവാൻ പോയി.

രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് കാർത്തുവിന് ജിത്തുവിനെ കയ്യിൽ കിട്ടിയത്. അവൾ മുഖം വീർപ്പിച്ചു ഭക്ഷണം കഴിക്കുന്നത് കണ്ടു ലതിക ചോദിച്ചു.

ലതിക: “നിനക്ക് എന്ത് പറ്റി മുഖം കടന്നൽ കൊണ്ട പോലെ വീർത്തു ഇരിക്കുന്നത്.”

ജിത്തു: “മുരിങ്ങക്കായ കൊണ്ട് തല്ല് കൊണ്ടാൽ കടന്നൽ കുത്തോ?”

ജിത്തുവിന്റെ ചോദ്യം അവളുടെ ദേഷ്യം കൂട്ടി.

ലതിക: “നി ഇത് എന്തൊക്കെ ആണ് പറയുന്നത് മുരിങ്ങക്കായയോ?”

Recent Stories

The Author

കഥാനായകൻ

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com