ഇല്ലിക്കൽ 1[കഥാനായകൻ] 471

Views : 22552

കാർത്തു: “അച്ഛൻ ഒക്കെ വന്നു ഫ്രഷ് ആയി അപ്പുറത്തെ വീട്ടിൽ സംസാരിച്ചു ഇരിക്കുന്നുണ്ട്.”

അച്ഛന്റെ കാര്യം അവർ പതുകെ ആണ് പറഞ്ഞത്. ജിത്തു ചായ കുടിച്ച ശേഷം അവൾക്ക് ഗ്ലാസ്‌ കൊടുത്തു നേരെ അവന്റെ റൂമിലേക്ക് പോയി. കാർത്തു ആദ്യം ആലോചിച്ചു അവനോട് ഇല്ലിക്കലിനെ പറ്റി ചോദിക്കാൻ പിന്നെ അത് നാളെ ഇവിടെ നിന്നും പോകുന്ന വഴി ചോദിക്കാം എന്ന് വിചാരിച്ചു.

അന്ന് എല്ലാവരും ഒരുമിച്ചു ഇരുന്ന് സന്തോഷപൂർവം ഭക്ഷണം കഴിച്ചു. അവർക്ക് നാളെ നേരത്തെ പോകേണ്ടത് കൊണ്ട് ജിത്തുവും കാർത്തുവും നേരത്തെ കിടന്നു.

അതിരാവിലെ ആദ്യം എഴുന്നേറ്റത് ജിത്തു ആയിരുന്നു. ജിത്തു ആദ്യം എഴുനേറ്റ് കുളിയും കഴിഞ്ഞു വന്നിട്ടാണ് കാർത്തുവിനെ എഴുന്നേൽപ്പിച്ചു വിട്ടത്. ജിത്തു ഡ്രസ്സ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങിയപ്പോൾ ദേവകി ചായ ഉണ്ടാക്കി വച്ചിട്ടുണ്ടായിരിന്നു. അതു കുടിച്ചു ശേഷം പുറത്തേക്ക് ഇറങ്ങി.

ദേവകി: “മോനെ ഭക്ഷണം എടുക്കണോ? ഇപ്പോൾ കഴിച്ചിട്ട് പോകുന്നുണ്ടോ?”

ജിത്തു: “ഇല്ല അമ്മേ ഞങ്ങൾ സ്ഥിരം പോലെ പുറത്ത് നിന്നും കഴിച്ചോളാം ഇപ്പോൾ വിശപ്പില്ല.”

ജിത്തു അതും പറഞ്ഞു കാറിന്റെ എടുത്തേക്ക് നീങ്ങി. അപ്പോഴേക്കും നടക്കാൻ ഇറങ്ങിയ അച്ഛന്മാരും തിരിച്ചു എത്തി. കാർത്തു റെഡി ആയി പുറത്തേക്ക് വന്നതും ലതികയും അവിടെ അവരെ യാത്രയാക്കാൻ എത്തിയിരുന്നു.

സിദ്ധാർത്തൻ: “മക്കൾ എന്നാ വേഗം ഇറങ്ങിക്കോ അതികം ലേറ്റ് ആകണ്ട നല്ല ബ്ലോക്ക്‌ ഉള്ളതാ.”

ജിത്തു: “ശരിയച്ചാ.”

ജിത്തു കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറി കൊണ്ടാണ് മറുപടി പറഞ്ഞത്. കാർത്തുവും എല്ലാവരോടും യാത്ര പറഞ്ഞു കാറില്ലേക്ക് കയറിയപ്പോൾ ഉണ്ണി അവരുടെ എടുത്തു വന്നു.

ഉണ്ണി: “ഞാൻ എന്തായാലും നിങ്ങളെ വിളിക്കാം. പറഞ്ഞപോലെ പോകുന്നതിന് മുൻപത്തെ ദിവസം രണ്ടുപേരും ഇവിടെ ഉണ്ടാവണം.”

കാർത്തു: “ഞങ്ങൾ ഇവിടെ നിന്നും പോകുള്ളൂ അച്ഛാ.”

ഉണ്ണി: “എന്നാ നിങ്ങൾ ഇറങ്ങിക്കോ.”

ഉണ്ണിയോട് തലയാട്ടി അവർ അവിടെ നിന്നും യാത്ര തിരിച്ചു.

ഇന്നലത്തെ തീരുമാനം പോലെ ഇന്ന് ജിത്തുവിനോട് കാര്യങ്ങൾ ചോദിക്കാം എന്ന് തീരുമാനിച്ചു കാർത്തു പറയാൻ തുടങ്ങി.

കാർത്തു: “ജിത്തുവേട്ടാ ഇന്നലെ പറഞ്ഞ ഇല്ലിക്കൽ പ്രോജക്ടിനെ പറ്റി ഒന്നും ഇതുവരെ എന്നോട് പറഞ്ഞിട്ടില്ലല്ലോ?”

ജിത്തു: “അത് കാർത്തു കഴിഞ്ഞ മാസം നി പനി പിടിച്ചു വീട്ടിൽ കിടന്നപ്പോൾ വന്ന വർക്ക്‌ ആണ് അത് ഞാൻ നമ്മുടെ ബോഷ് അണ്ണനെ ആണ് ഏല്പിച്ചത്. അതാണ് നി അറിയാതെ പോയത്.”

കാർത്തു: “അതുപോട്ടെ ഈ ഇല്ലിക്കലും ഉണ്ണി അച്ഛനും തമ്മിൽ എന്താ ബന്ധം. ഏട്ടൻ എന്തുകൊണ്ടാണ് അച്ഛനോട് അവിടെ പോകാൻ അനുവാദം ചോദിച്ചത്? ഇത് നമ്മുടെ ഓഫീസ് വർക്ക്‌ അല്ലെ?”

ജിത്തു: “നമ്മൾ കേരളത്തിലേക്ക് ഉള്ള യാത്രയിൽ പറഞ്ഞു തരാം ഇല്ലിക്കൽ എന്ന ദേശത്തിന്റെയും അവിടെ ഉള്ള ഇല്ലിക്കൽ തറവാടിന്റെയും ഇല്ലിക്കൽ ദേവിയുടെയും കഥ. അതിൽ ഒരു പ്രധാന കഥയിൽ നമ്മുടെ അച്ഛനും ചെറിയ റോൾ ഉണ്ട്.”

Recent Stories

The Author

കഥാനായകൻ

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com