ഇല്ലിക്കൽ 1[കഥാനായകൻ] 471

Views : 22551

ലതിക യുടെ പിന്നാലെ ജിത്തുവിന്റെ കയ്യിൽ നിന്നും ബാഗ് മേടിച്ചു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു കാർത്തിക അവളുടെ റൂമിലേക്ക് പോയി.

ജിത്തു: “നമ്മുടെ ചങ്കുകൾ എവിടെ പോയി ഈ അതിരാവിലെ? രണ്ടു വീടിന്റെയും മുൻപിൽ രണ്ടു പേരെയും കണ്ടില്ലല്ലോ?”

അവന്റെ ചോദ്യം കേട്ടു അടുക്കളയിൽ പോകാൻ ഒരുങ്ങിയ ലതിക ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്ന് പറഞ്ഞു.

ലതിക: “അവർ നടക്കാൻ പോയടാ. കുറച്ചു നാൾ മുൻപ് തുടങ്ങിയതാ ഈ ശീലം.”

ജിത്തു: “ആണോ അത് എന്തായാലും നന്നായി. അപ്പോൾ അമ്മേ ഞാൻ വീട്ടിൽ ഒന്ന് പോയിട്ട് വരാം.”

ലതിക: “മോനെ ഭക്ഷണം ഞാൻ ഉണ്ടാക്കുന്നുണ്ടേ നി അവിടെ നിന്നും കഴിക്കാൻ നിൽക്കണ്ട.”

ജിത്തു: “ശരിയമ്മേ.”

അതും പറഞ്ഞു ജിത്തു സൈഡ് ഗേറ്റ് തുറന്നു അടുത്ത വീട്ടിൽ കയറി. മുൻപിൽ ആരെയും കാണാത്തത് കൊണ്ട് അടുക്കള ഭാഗത്തേക്ക് പോകുമ്പോൾ തന്നെ പാത്രങ്ങളുടെ ശബ്ദം കേൾക്കാം.

ഇവർ വന്നത് അറിയാതെ പാചകം ചെയ്തു കൊണ്ട് ഇരിക്കുക ആയിരുന്നു ദേവകി. ജിത്തു ശബ്ദം ഉണ്ടാക്കാതെ പിന്നിൽ അമ്മയെ കെട്ടി പിടിച്ചു. അപ്രതീക്ഷിതമായ കെട്ടിപിടിത്തും ആയത് കൊണ്ട് ദേവകി നന്നായി പേടിക്കുകയും ചെയ്തു.

ജിത്തു: “എന്തൊക്കെ ഉണ്ട് എന്റെ അമ്മക്കുട്ടി വിശേഷം?”

ദേവകി കെട്ടിപ്പിടുത്തം വിട്ടു അവന്റെ ചെവിയിൽ പിടിച്ചു കിഴുക്കി.

ദേവകി: “നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് പിന്നിൽ നിന്നും വന്ന് ഇങ്ങനെ പിടിപ്പിക്കരുത് എന്ന്. മനുഷ്യന്റെ ഉള്ളത് ജീവൻ പോയി.”

ജിത്തു: “എന്റെ അമ്മക്കുട്ടി ഞാൻ അല്ലെ ഇങ്ങനെ വന്ന് കേട്ടിപിടിക്കാറുള്ളത് അതുകൊണ്ട് എന്തിനാ അമ്മക്കുട്ടി പേടിക്കുന്നത്.”

ദേവകി: “തിരിഞ്ഞു നിന്ന് പണി എടുക്കുമ്പോൾ മനസ്സിലാകോ നി ആണ് ഇപ്പോൾ ഇങ്ങനെ കെട്ടിപിടിക്കുന്നത് എന്ന്.”

ദേവകി അവളെ പേടിപ്പിച്ചതിനു ജിത്തുവിനോട് ചൂട് ആയി എങ്കിലും അവൻ വന്നത് കൊണ്ട് ഒന്ന് മയപെട്ടു.

ദേവകി: “അല്ല എപ്പോ എത്തി?”

ജിത്തു: “ഞാൻ ഇപ്പോൾ എത്തിയുള്ളു അവിടെ കയറി ലതികമ്മയെ കണ്ടു നേരെ ഇങ്ങു പോന്നു.”

ദേവകി തിരിഞ്ഞു നോക്കാതെ അടുക്കള പണിയിൽ മുഴുകി ഇരിക്കുന്നതിൽ ഇടക്ക് ആണ് അവനോട് ഓരോ ചോദ്യങ്ങൾ ചോദിക്കുന്നത്.

ദേവകി: “അപ്പോൾ മോള് വന്നില്ലേ ടാ?”

ജിത്തു: “ഇല്ല അമ്മേ ഞാൻ ഒറ്റക്ക് ഉള്ളൂ അവൾക്ക് ഓഫീസിൽ കുറച്ചു പണി ഉണ്ട് അതാണ്‌ വരാത്തത്.”

ദേവകി: “ആണോ അല്ല നി ഇവിടെ നിന്ന് ആണോ കഴിക്കുന്നത് അതോ അപ്പുറത്ത് നിന്നോ?”

ജിത്തു: “ഞാൻ രാവിലെ അപ്പുറത്ത് നിന്നും കഴിച്ചോളാം.”

ദേവകി: “എന്നാ നി ഫ്രഷ് ആയിക്കോ ഞാൻ എന്റെ പണികൾ തീർക്കട്ടെ.”

ദേവകി പണിയിൽ മുഴുകിയത് കണ്ടു ജിത്തു പതുക്കെ സിറ്റ് ഔട്ടിൽ വന്നപ്പോൾ കാർത്തു വേഷംമാറി ദേവകിയമ്മയെ കാണാൻ വന്നു. അപ്പോൾ ജിത്തുവിനെ കണ്ടു ഉറക്കെ എന്തോ ചോദിക്കാൻ വന്ന അവളുടെ വായ മൂടി കൊണ്ട് ജിത്തു പറഞ്ഞു.

Recent Stories

The Author

കഥാനായകൻ

20 Comments

  1. അടുത്ത പാർട്ട്‌ വരാറായോ ബ്രോ. പറ്റുമെങ്കിൽ ഒരു ഡേറ്റ് പറ.

    1. കഥാനായകൻ

      കുറച്ചു ആരോഗ്യ പ്രശ്നം കാരണം ആണ് delay ആവുന്നത്. എന്തായാലും അധികം ലേറ്റ് ആകാതെ തരാം.

  2. സുദർശനൻ

    നന്നായി തുടങ്ങിയിരിക്കുന്നു. താങ്കളുടെ മുൻ കഥകളിലും May I coming in _ Yes, Coming എന്നിവ ഉണ്ടായിരുന്നു. come in എന്നു മാത്രമല്ലേ ശരിയായ രീതി – MayI come in എന്നും Yes, come in എന്നും ആവുന്നതാണ് ഭംഗി. കഥയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കഥാനായകൻ

      Spelling Mistake വന്നതാ പിന്നെ അത് എഡിറ്റ്‌ ചെയ്തപ്പോൾ ശ്രദ്ധിച്ചതും ഇല്ല.

      Thank You ❣️

  3. തുടക്കം നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤

    1. കഥാനായകൻ

      Thank You ❣️

  4. നല്ല തുടക്കം, പകുതിക്കു വച്ചു നിർത്തി പോകരുത്.

    1. കഥാനായകൻ

      ഒരിക്കലും നിർത്തി പോകില്ല ❣️

  5. സൂപ്പർ

    1. കഥാനായകൻ

      Thank You ❣️

  6. Great start bro.. adutha partinu vendi kathirikkunnu

    1. കഥാനായകൻ

      Thank You ❣️

    1. കഥാനായകൻ

      Thank You ❣️

  7. Nice start

    1. കഥാനായകൻ

      Thank You ❣️

    2. നല്ല തുടക്കം
      ഒരു അപേക്ഷയുണ്ട് പകുതിയിൽ നിർത്തി പോകരുത്

      1. കഥാനായകൻ

        ഒരിക്കലും നിർത്തി പോകില്ല ❣️

        1. Thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com