ഇത്രയും താടിയും മീശയും എനിക്ക് വളരുമോ? പണ്ട് ആര്യേച്ചിയെ ഇമ്പ്രെസ്സ് ചെയ്യിക്കാനായി അൽപ്പം മീശ വന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട് പക്ഷെ ഈ കോലം സഹിക്കാൻ പറ്റണതിലും അപ്പുറത്തായിപ്പോയി. അവിടെ ഇരുന്ന ഡ്രിംമ്മർ എടുത്തു മുടിയും മീശയും കുറച്ചു താടിയും പൂർണമായും ഒഴിവാക്കി. കുളിച്ചു ഇറങ്ങി. അലമാര തുറന്നു നോക്കിയപ്പോൾ അവിടം ചേച്ചിയുടെ സാരിയും ചുരിതാറും കൊണ്ട് നിറഞ്ഞിരിക്കുന്നു അടുത്ത കതക് തുറന്നപ്പോ കറുത്ത മൂന്ന് നാലു ജോഡി ഉടുപ്പും പാൻസും പിന്നെ ഉള്ളത് ഒന്നുരണ്ടു തനി ഫോർമൽ ഡ്രെസ്. കറുപ്പൊക്കെ കോളജിൽ അല്ലെ ഉത്സവത്തിനിട്ട് ഇല്ലാത്ത മാസ് കാണിക്കാൻ അല്ലേ കൊള്ളൂ. ഞാൻ ആണേൽ അതും ചെയ്യില്ല, എത്ര ശ്രെമിച്ചാലും എനിക്കീ മാസ്സ് ഒന്നും വരില്ല. ഞാൻ ആ കറുത്ത ഷർട്ടൊക്കെ അവിടെത്തന്നെ വെച്ചു. പിന്നെ പൊട്ടിക്കാത്ത ഒരു ജോഡി ഷർട്ടും പാന്റ്സും കണ്ടപ്പോൾ തന്നെ ഒന്നും ആലോചിക്കാതെ എടുത്തിട്ടു. കാരണം ഞാൻ ഇഷ്ടപെടുന്ന ഇളന്നീല നിറം എന്റെ പ്രെയപ്പെട്ട ഡിസൈൻ എനിക്കായി എന്റെ മനസ്സറിയാവുന്ന ആരോ പറഞ്ഞു ചെയ്യിച്ചപോലെ. അതോടെ എനിക്ക് എന്റെ പഴയ ശ്രീഹരിയുടെ രൂപം തിരിച്ചുകിട്ടി. എന്നാലും എന്തോ ചില ക്ഷീണവും കരിവാളിപ്പും മുഖത്തുണ്ട്. കുളി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരാശ്വാസം നേരത്തെ അടുക്കളയിൽ നടന്നതൊക്കെയും ഓർമയിൽനിന്ന് മങ്ങാൻ തുടങ്ങിയോ? അല്ലേലും അങ്ങനെ അർത്ഥബോധാവസ്തയിൽ ഉള്ളത് ഒരുപാട് നേരം ഓർത്തിരിക്കില്ലല്ലോ. എങ്കിലും അത് മറന്നു പോകരുതേന്ന് ഞാൻ ആശിക്കുന്നുണ്ട്.
ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു. കണ്ട പാടേ ആര്യേച്ചി വന്നെന്നെ കെട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മനസിലായില്ല എങ്കിലും ഞാൻ വൃത്തി ആയതിനുള്ള സന്തോഷം ആകും എന്നെനിക്ക് തോന്നി.
അപ്പോഴേക്കും അപ്പുറത്തെ മുറിയിൽ ഒരു കുഞ്ഞു കരഞ്ഞു, ഞാൻ ഒന്ന് ഞെട്ടി ചേച്ചി എന്നേ വിട്ട് അവിടേക്ക് പോയി. അപ്പൊ ഇവളുടെ കല്യാണം കഴിഞ്ഞോ? എനിക്ക് അത് ഒരു ഷോക്ക് ആയിരുന്നു, എനിക്ക് സ്ഥിരം ബോധം പോകുന്ന പോലെ ഇപ്പോഴും പോകും എന്ന് തോന്നി. എങ്കിലും ഇപ്രാവശ്യം എന്തോ ഒന്ന് വ്യത്യാസമുണ്ട് എനിക്ക് എങ്ങനോ പിടിച്ചുനിക്കാൻ പറ്റി.
എനിക്ക് അങ്ങനെയാണ്, ഒരുപാട് ഞെട്ടിക്കുന്ന അല്ലേ വേദനിപ്പിക്കുന്ന എന്തേലും കണ്ടാൽ ബോധം പൊകും. കൂടാതെ ആ സംഭവം പൂർണമായും മറന്നും പോകും. ചെറുപ്പത്തിൽ എപ്പഴോ തുടങ്ങിയ അസുഖമാണ്. അതേപറ്റി ശെരിയായ ഒരു ഉത്തരം എനിക്കില്ല. ഞാൻ ആരോട് അതേപ്പറ്റി ചോദിച്ചാലും അവർ ഒഴിഞ്ഞുമാറും.
അല്പം ബുദ്ധിമുട്ടിയാണ് ഇപ്പൊ ഈ ബോധം മറയാതെ ഞാൻ പിടിച്ചു നിർത്തുന്നത്. അവളുടെ കല്യാണം കഴിഞ്ഞു , കുടുബമായി എന്നൊക്കെ ഞാൻ ഓർത്തിരിക്കണം എന്നെന്റെ മനസിനുപോലും നിർബന്ധം കാണും.
അവൾ ആ കൊച്ചിനെ എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു, എനിക്ക് എന്ത് പറയണം എന്ന് അറിയില്ല, കുഞ്ഞിനെ കണ്ടപ്പോൾ തന്നെ അത് ആര്യേച്ചിയുടെ മുറിച്ചു മുറിയാണ്.
“”മോള്ടെ പേരെന്താ? “”
Nalla kadhaya u bro
താങ്കു താങ്കു
കഥ മൊത്തം എഴുതുമോ അതോ 7 പാർട്ട് അക്കുമ്പോൾ അവസാനിപ്പിക്കുമോ
മൊത്തത്തിൽ എഴുതാൻ തന്നെ ആഗ്രഹം, പക്ഷെ തീരെ സപ്പോർട്ട് കിട്ടാറില്ല അപ്പൊ മിനക്കെട്ടെഴുതാൻ തോന്നില്ല.
ഇവിടെയും വായിക്കുന്നു ❤️
ഞാനും ??. മിനാക്ഷി കല്യാണം ഞാൻ കാത്തിരിക്കുന്നു.
❤❤
ഇനിയും പാതിക്ക് വെച്ച് നിർത്തി പോകരുത് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു കഥയാണിത്
ഞാൻ അവിടെയും നിർത്തിയിട്ടില്ല ബ്രോ. എനിക്ക് കുറച്ചു സമയം വേണമായിരുന്നു.
Kambi stories yil എഴുതിയ കഥ അല്ലേ ഇത്
ആണല്ലോ
നല്ല അവതരണം.എന്നാലും ചില വശപിശക്
അതിപ്പോ എന്താണാവോ ആ വശപ്പിശക് ?.
അളിയാ .. നീ അപ്പുറത്ത് നിന്ന് ഇതിന്റെ construction നിർത്തി പോരുന്നോ…???????
ഞാൻ waiting അടിച്ച ഒരു story ആരുന്നു ഇത്..✨️
കഥ ഒരുവിധം സെറ്റ് ആയിട്ടുണ്ട് രണ്ടിടവും ഒപ്പത്തിനൊപ്പം ആക്കി തുടരാം എന്നാ പുതിയ പ്ലാൻ.
Ok dear… ✨️
അവിടെ ഒന്ന് വായിച്ചതാന്നെങ്കിലും ഒന്നൂടെ ഇവിടെ വായിച്ചു ✨️
ഇവിടെ മുദ്ര വെത്യാസം ഉണ്ട് ??. ചെറിയ ചില മാറ്റങ്ങൾ.